അപകടത്തിൽപ്പെട്ട കാറിൽ നാട്ടുകാർ നാടൻ തോക്ക് കണ്ടെടുത്തതോടെ റിട്ട. എസ്ഐ അറസ്റ്റിലായി. കണ്ണൂർ കാടാങ്കോട് ആണ് സംഭവം.
റിട്ടയേഡ് എസ്ഐ സെബാസ്റ്റ്യൻ ആണ് പിടിയിലായത്. ഇയാളുടെ കാർ കാടാംകോട് ഇന്നലെ രാത്രിയാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാർപരിശോധിച്ചപ്പോഴാണ് പിൻസീറ്റിൽ നാടൻ തോക്ക് കണ്ടത്.സെബാസ്റ്റ്യൻ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
Read Moreനെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നേത്രരോഗ വിദഗ്ധന്റെ സേവനം എല്ലാദിവസവും ലഭ്യമാക്കണം.
നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നേത്രരോഗ വിദഗ്ധന്റെ സേവനം എല്ലാ ദിവസവും ലഭിക്കുന്നില്ലെന്ന് പരാതി. നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കണ്ണ് ഡോക്ടറെ നിയമിച്ചിട്ടില്ലാത്തതിനാൽ തിങ്കൾ ബുധൻ വെള്ളി മൂന്ന് ദിവസങ്ങളിൽ നേത്ര സംരക്ഷണ വിദഗ്ധൻ ( ഒപ്റ്റോമെട്രിസ്റ്റ് ) എത്തി രോഗികൾക്ക് കണ്ണു പരിശോധിച്ച കണ്ണട നിർദേശിക്കുന്ന നടപടിയാണ് നടന്നിരുന്നത്. കഴിഞ്ഞ കുറച്ചു നാളായി നേത്രരോഗ വിദഗ്ധൻ സേവനം നിശ്ചിത ദിവസങ്ങളിൽ ലഭ്യമല്ലാതാവുന്നു എന്നാണ് രോഗികളുടെ പരാതി. ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിൽ വിവിധ ആശുപത്രികളിലായി നേത്ര […]
Read Moreമാസപ്പടി ഇടപാടിൻ്റെ മുഖ്യ ആസൂത്രക വീണ; എസ്എഫ്ഐഒ.
മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ വീണക്ക്എതിരെ എസ്എഫ്ഐഒ കുറ്റപത്രത്തിലുള്ളത്ഗുരുതരകണ്ടെത്തലുകൾ.സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൻ്റെ മുഖ്യ ആസൂത്രകയാണ് വീണയെന്ന്എസ്എഫ്ഐഒ പറയുന്നു.എക്‌സാലോജിക് കമ്പനി തുടങ്ങിയതിന് ശേഷം വളർച്ച താഴോട്ടേക്കായിരുന്നുവെന്നും കുറ്റപത്രം വിശദീകരിക്കുന്നു.പ്രതിവർഷം 66 ലക്ഷം രൂപയുടെബാധ്യതയാണ് വീണയുടെ എക്‌സാലോജിക്കമ്പനിക്ക്ഉണ്ടായിരുന്നത്. സിഎംആർഎല്ലുമായിഇടപാട്തുടങ്ങിയതായിരുന്നു പിന്നീട് കമ്പനിയുടെമുഖ്യവരുമാനം. 2017 മുതൽ 2019 വരെ കാലയളവിൽ സിഎംആർഎല്ലുമായി ഇടപാടുകൾ നടത്തി. പ്രതിമാസം അഞ്ച്ലക്ഷം രൂപ സിഎംആർഎല്ലിൽ നിന്ന് വീണയുടെപേരിലെത്തി. കമ്പനിയുടെ പേരിലും മൂന്ന് ലക്ഷം രൂപ പ്രതിമാസമെത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു.
Read Moreഇന്ത്യയില്‍ ഇപ്പോഴുള്ള പാകിസ്താന്‍ പൗരന്മാര്‍ 48 മണിക്കൂറിനകം രാജ്യം വിടണം ; താക്കീതുമായി ഇന്ത്യ.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ. പാകിസ്ഥാനുമായുള്ള നയതന്ത്ര സഹകരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. പാക് പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കിയതായും പാകിസ്ഥാന്‍ പൗരന്‍മാര്‍ ഇന്ത്യ വിടാനും രാജ്യം നിര്‍ദേശിച്ചു. സിന്ധുനദീജലകരാര്‍റദ്ദാക്കിയതായും വാഗ- അട്ടാരി അതിര്‍ത്തി അടച്ചതായും വിദേശകാര്യ സെക്രട്ടറി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാകിസ്ഥാന്‍ പൗരന്‍മാര്‍ക്ക് ഇനി വിസ നല്‍കില്ലെന്നും, ഇന്ത്യയിലെ പാകിസ്ഥാന്‍ നയതന്ത്രജ്ഞര്‍ ഒരാഴ്ചയ്ക്കകം രാജ്യം വിടണമെന്നും നിര്‍ദേശിച്ചു. നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 30 ആയി ചുരുക്കി.
Read Moreവടക്കഞ്ചേരി മാണിക്യപ്പാടത്ത് മലയോരത്ത് നിന്ന് വ്യാപകമായി മണ്ണും കല്ലും അനധികൃതമായി കടത്തുന്നതായി പരാതി. മണ്ണെടുത്ത വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു.
വൻതോതിൽ ഇവിടെ കുന്നിടിക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. പഞ്ചായത്തിലെ മണ്ണാംപറമ്പ്, പന്നിയങ്കര, തേനിടുക്ക് ഭാഗങ്ങളിലും കുന്നിടിച്ച് മണ്ണ് കടത്തുന്നുണ്ട്. ഇത് സംബന്ധിച്ച് ഒട്ടേറെ പരാതികൾ നാട്ടുകാർ ജിയോളജി വിഭാഗത്തിനും പഞ്ചായത്ത്, വില്ലേജ് അധികൃതർക്കും നൽകിയിട്ടും നടപടിയില്ലെന്ന ആക്ഷേപം ശക്തമാണ്.ഇന്നലെ മാണിക്യപ്പാടത്ത് വാഹനങ്ങൾ തടഞ്ഞതോടെ പൊലീസ് എത്തി. എന്നാൽ രേഖകളുണ്ടെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഇത് സംബന്ധിച്ച് ഇന്ന് പൊലീസ് സ്‌റ്റേഷനിൽ ചർച്ച നടത്തും. ദേശീയപാത നിർമാണത്തിന് എന്ന പേരിലാണ് മലയോരത്തെ കുന്നുകൾ ഇടിച്ചുനിരത്തുന്നത്. ഇതിൽ പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. […]
Read Moreനെന്മാറ പോത്തുണ്ടി റോഡരികിൽ അപകട ഭീഷണി ഉയർത്തി ഉണക്ക മരം; നടപടി എടുക്കാതെ അധികൃതർ.
അപകട ഭീഷണി ഉയർത്തി നിൽക്കുന്ന ഉണക്ക മരം വെട്ടി മാറ്റണം. നെന്മാറ പോത്തുണ്ടി റോഡരികിൽ കൽനാടിൽ റോഡിന് സമീപമാണ് അപകട ഭീഷണി ഉയർത്തി ഉണങ്ങിയ ആൽമരം നിൽക്കുന്നത്. കഴിഞ്ഞ ദിവസത്തെ വേനൽ മഴയിൽ ചെറു ചില്ലകൾ പൊട്ടി റോഡിൽ വീണിരുന്നു. പ്രദേശവാസികൾ എടുത്തുമാറ്റിയാണ് അപകട സാധ്യത ഒഴിവാക്കിയത്. നെല്ലിയാമ്പതി, പോത്തുണ്ടി തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ദിവസേന നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന പ്രധാന പാതയോരത്താണ് അപകട ഭീഷണി ഉയർത്തി 30 അടിയോളം ഉയരത്തിൽ കൂറ്റൻ ഉണക്ക മരം നിൽക്കുന്നത്. പ്രദേശവാസികൾ […]
Read More