എ​മ്പു​രാ​ൻ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഖേ​ദ​പ്ര​ക​ട​ന​വു​മാ​യി സൂ​പ്പ​ർ​താ​രം മോ​ഹ​ൻ​ലാ​ൽ. സി​നി​മ​യു​ടെ ആ​വി​ഷ്കാ​ര​ത്തി​ൽ ക​ട​ന്നു​വ​ന്നി​ട്ടു​ള്ള ചി​ല രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക പ്ര​മേ​യ​ങ്ങ​ൾ എ​ന്നെ സ്നേ​ഹി​ക്കു​ന്ന​വ​രി​ൽ കു​റേ​പേ​ർ​ക്ക് വ​ലി​യ മ​നോ​വി​ഷ​മം ഉ​ണ്ടാ​ക്കി​യ​താ​യി അ​റി​ഞ്ഞെ​ന്നും അ​തി​ൽ ത​നി​ക്കും എ​മ്പു​രാ​ൻ ടീ​മി​നും ആ​ത്മാ​ർ​ഥ​മാ​യ ഖേ​ദ​മു​ണ്ടെ​ന്നും താ​രം ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ അ​റി​യി​ച്ചു. 

ഇന്നലെ സിനിമ കാണുമെന്ന് പറഞ്ഞ ബിജെപി അധ്യക്ഷന്‍ ഇന്ന് കാണില്ലെന്ന് പറയുന്നുവെന്നും, എന്നാൽ എമ്പുരാന്‍ സിനിമ ഞാൻ കാണുമെന്നും വി.ഡി സതീശനും  പറയുന്നു. ‘പ്രിയപ്പെട്ടവർക്കുണ്ടായ മനോവിഷമത്തിൽ ഖേദപ്രകടനം’ നടത്തിക്കൊണ്ടുള്ള മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത് പൃഥ്വിരാജും നയം വ്യക്തമാക്കി.