ഓണാഘോഷത്തിന് പോത്തുണ്ടി ഉദ്യാനത്തിൽ തുടക്കമായി. സംസ്ഥാന ടൂറിസം വകുപ്പും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്നാണ് പോത്തുണ്ടിയിൽ ശ്രാവണ പൊലിമ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചത്. ഓണാഘോഷത്തോടനുബന്ധിച്ച് പോത്തുണ്ടി ഉദ്യാനം ദീപാലംകൃതമാക്കി. പോത്തുണ്ടി ഉദ്യാനം വൈകിട്ട് 8.30 വരെ പ്രവർത്തിക്കും. അല്ലി പൂങ്കാവ് എന്ന പേരിൽ നാടൻപാട്ട് ഗാനമേളയും തുടർന്ന് മേലോടിയസ് ഹിറ്റ്സ് എന്ന ഗാനമേളയും അരങ്ങേറി ഓണാഘോഷത്തോടനുബന്ധിച്ച് പോത്തുണ്ടിയിൽ ആരംഭിച്ച ഗാനമേള കെ. ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സ്മിതാ ബാലകൃഷ്ണൻ […]
Read MoreCategory: കേരളം
ഉത്രാടനാളില്‍ സംസ്ഥാനത്ത് ബെവ്‌കോ വഴി വിറ്റത് 137കോടിയുടെ മദ്യം
സംസ്ഥാനത്ത് ഉത്രാടനാളില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന. 137 കോടിയുടെ മദ്യം ആണ് സംസ്ഥാനത്ത് ബെവ്‌കോ വഴി വിറ്റത്. അതേസമയം, 2024-ല്‍ 126 കോടി രൂപയുടെ വില്‍പ്പന ആണ് നടന്നത്. 1.46 കോടിയുടെ മദ്യം വിറ്റ കരുനാഗപ്പള്ളി ബെവ്‌കോ ഔട്ട്‌ലെറ്റ് ആണ് ഒന്നാം സ്ഥാനത്ത്. 1.24 കോടിയുടെ വില്‍പ്പനയുമായി കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റ് ആണ് രണ്ടാം സ്ഥാനത്ത്. 1.11 കോടിയാണ് മൂന്നാം സ്ഥാനത്തുള്ള മലപ്പുറം എടപ്പാള്‍ ഔട്ട്‌ലെറ്റിലെ വില്‍പ്പന. കഴിഞ്ഞ 10 ദിവസത്തെ മദ്യ വില്‍പ്പന മുൻ വർഷത്തേക്കാൾ 50 […]
Read Moreറോഡിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്വകാര്യ ബസ് അടിച്ച് അപകടം; 16 പേർക്ക് പരിക്ക്.
പാലക്കാട് വടക്കഞ്ചേരി മംഗലത്ത് സ്വകാര്യ ബസ് ലോറിക്ക് പിന്നിൽ അടിച്ച 15 പേർക്ക് പരിക്കേറ്റു. മംഗലം പാലത്ത് സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലാണ് ബസ് ഇടിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തൃശൂർ – പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് ഇടിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ഇരട്ടകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സർവീസ് റോഡിൽ അമിത വേഗതയിൽ എത്തിയ ബസ് നിയന്ത്രണം വിട്ടാണ് ഇടിച്ചതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ, […]
Read Moreനെന്മാറയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.👇
നെന്മാറ വിത്തനശേരിയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൊല്ലങ്കോട് കുതിരമൂളി കിഴക്കെ നെൻമേനി ശശികുമാറിന്റെ മകൻ കാർത്തികേയൻ (24) ആണ് മരിച്ചത്. അവിവാഹിതനാണ്. അമ്മ: ബിന്ദു. സഹോദരി: കാർത്തിക. തൃശൂരിൽ സ്വർണ്ണപ്പണി ജോലികഴിഞ്ഞ് ഓണാവധിക്ക് വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടം. വിത്തനശേരി വായനശാലയ്ക്കു സമീപം ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ കാർത്തികേയനെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നെന്മാറ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കാർത്തികേന്‍റെ മൃതദേഹം നെന്മാറ ആശുപത്രി […]
Read Moreനെന്മാറ കൃഷിഭവൻ ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി.👇
ഓണവിപണി ലക്ഷ്യമിട്ട് നെന്മാറ ഗ്രാമപഞ്ചായത്തിൽ കൃഷിയിറക്കിയ ചെണ്ടുമല്ലി വിളവെടുപ്പ് നടന്നു. നെന്മാറ കൃഷിഭവൻ ജീവനക്കാർ പാട്ടത്തിനെടുത്ത 50 സെന്റ് സ്ഥലത്ത് 2000 ചെണ്ടുമല്ലി തൈകളാണ് നട്ടത്. ശാസ്ത്രീയമായ രീതിയിൽ മൾച്ചിങ്ങ് ഷീറ്റ് വിരിച്ചാണ് കൃഷിയിറക്കിയത്. നിലം ഒരുക്കൽ, വളം ഇടൽ, കളപറിക്കൽ തുടങ്ങിയ പരിപാലനമെല്ലാം ചെയ്തത് നെന്മാറ കൃഷിഭവൻ ജീവനക്കാർ തന്നെയാണ്. ഓണ വിപണിയുടെ സാദ്ധ്യതയും ചെണ്ടുമല്ലി കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും അധിക വരുമാനമെന്ന നിലയിൽ പൂകൃഷിയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നുള്ള സന്ദേശം കർഷകർക്ക് നൽകുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി […]
Read Moreബംഗളൂരുവിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നു കാൽ തെന്നി വീണ് മലയാളി വിദ്യാർഥിനി മരിച്ചു. കണ്ണൂർ മൊകേരി വൈറ്റ്ഹൗസിൽ എ.രാജേഷിന്റെ മകൾ അൻവിത (18) ആണ് മരിച്ചത്.
വൈറ്റ്ഫീൽഡ് സൗപർണിക സരയൂ അപ്പാർട്മെന്റിലാണ് അൻവിത താമസിച്ചിരുന്നത്. ഞായറാഴ്ചയാണ് അൻവിത മരിച്ചത്. ക്രൈസ്റ്റ് ഡീംഡ് ടു ബി സർവകലാശാലയിലെ ബികോം ഒന്നാം വർഷ വിദ്യാർഥിയാണ്. സംസ്കാരം ഇന്ന് മൊകേരിയിലെ വീട്ടുവളപ്പിൽ. മാതാവ്: വിനി. സഹോദരൻ: അർജുൻ.
Read Moreതിരുവനന്തപുരം നിയമസഭയിലെ ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞു വീണുമരിച്ചു. നിയമസഭാലൈബ്രറിയിലെ ജീവനക്കാരനായ വി. ജുനൈസ് ആണ് നൃത്തപരിപാടിക്കിടെ കുഴഞ്ഞു വീണത്. നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി. അന്‍വറിന്റെപ്രൈവറ്റ് സെക്രട്ടറി ആയിരുന്നു ജുനൈസ്. നൃത്ത പരിപാടിയിൽ കുഴഞ്ഞു വീഴുന്ന സംഭവത്തിൻ്റെ വീഡിയോ ദൃശ്യം കാണാം..👇
വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശിയാണ്. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ഡാന്‍സ്പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ജുനൈസ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല ! ഭാര്യ: റസീന. മക്കൾ: നജാത് അബ്ദുള്ള, നിഹാദ് അബ്ദുള്ള.
Read More