Category: കേരളം

പാലക്കാട് ചിറ്റൂർ കോസ് വേയിലെ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം; മരിച്ചത് കോയമ്പത്തൂർ സ്വദേശികൾ.

പാലക്കാട് ചിറ്റൂർ പുഴയിലെ ഷൺമുഖം കോസ് വേയിൽ ഓവ്‌ചാലിനുള്ളിൽ അകപ്പെട്ട രണ്ട് വിദ്യാർഥികളും മരിച്ചു. കോയമ്പത്തൂരിലെ കോളജിൽ നിന്നും വിനോദ സഞ്ചാരത്തിനായി എത്തിയ ശ്രീഗൗതം, അരുൺ കുമാർ എന്നിവരാണ് മരിച്ചത്. ശ്രീഗൗതമിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അരുണിനെ നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിന് പിന്നാലെയാണ് പുറത്തെടുക്കാനായത്. കോയമ്പത്തൂരിൽ നിന്നെത്തിയ പത്തംഗ വിദ്യാർഥി സംഘത്തിലെ യുവാക്കളാണ് അപകടത്തിൽപെട്ടത്. പ്രദേശത്തെ ഒഴുക്കിനെ കുറിച്ച് കൃത്യമായ ധാരണ ഇല്ലാതിരുന്ന ഇവർ കുളിക്കുന്നതിനിടെയാണ് അപകടം.

Read More

തൃ​ശൂ​ർ എ​രു​മ​പ്പെ​ട്ടി​യി​ൽ പൊ​ട്ടി​വീണ വൈ​ദ്യു​ത കമ്പി​യി​ൽ നി​ന്നും ഷോ​ക്കേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു. കു​ണ്ട​ന്നൂ​ർ മാ​ളി​യേ​ക്ക​ൽ വീട്ടി​ൽ ബെ​ന്നി​യു​ടെ ഭാ​ര്യ ജൂ​ലി(48)​യാ​ണ് മ​രി​ച്ച​ത്.👇

ഷോ​ക്കേ​റ്റ ബെ​ന്നി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ഇ​ന്ന് രാ​വി​ലെ 9.45ഓ​ടെ​യാ​ണ് സം​ഭ​വം. പ​റ​മ്പി​ലെ മോ​ട്ട​ർ ഷെ​ഡ്ഡി​ലേ​ക്കു​ള്ള വൈ​ദ്യു​ത ക​മ്പി​യാ​ണ് പൊ​ട്ടി വീണത്. ഇ​ത​റി​യാ​തെ തേ​ങ്ങ പെ​റു​ക്കാ​നാ​യി പ​റ​മ്പി​ലേ​ക്ക് പോ​യ ജൂ​ലി​ക്ക് ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

Read More

നെല്ലിയാമ്പതി ഫ്ളയിങ് സ്ക്വാഡ് കെട്ടിടം ഇന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.

പണി പൂർത്തിയാക്കിയ നെല്ലിയാമ്പതി ഫ്ളയിങ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസ് കോംപ്ലക്‌സ് കെട്ടിടം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഇന്ന് രാവിലെ 11 ന് ഉദ്ഘാടനം ചെയ്യും. നബാർഡിന്റെ സഹകരണത്തോടെ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ് കമ്പനിയാണ് 1.72 കോടിയുടെ കെട്ടിടം നിർമിച്ചത്. ചടങ്ങിൽ കെ. ബാബു എംഎൽഎ അധ്യക്ഷനാകും. കെ. രാധാകൃഷ്ണൻ എംപി മുഖ്യാതിഥിയാകും. ഇതോടൊപ്പം ആലത്തൂർ റേഞ്ച് ഓഫീസ് കോംപ്ലക്സ്, കൊല്ലങ്കോട് സ്റ്റാഫ് ബാരക്ക്, സീതാർകുണ്ട് ഇക്കോ ടൂറിസം സെന്റർ എന്നിവയുടെ […]

Read More