Category: കേരളം
പോത്തുണ്ടി അകമ്പാടം സെൻ്റ് ജോൺസ് ഹൈസ്കൂളിൽ വിദ്യാർത്ഥിനി എം. തനിഹയുടെ പുസ്തകപ്രകാശനം.
പോത്തുണ്ടി അകമ്പാടം സെൻറ് ജോൺസ് ഹൈസ്കൂൾ പത്താംതരം വിദ്യാർഥിനി എം. തനിഹ രചിച്ച 15 കഥകൾ അടങ്ങിയ പുസ്തകം ‘നീഹാരം’ കെ. ബാബു എംഎൽഎ പ്രകാശനം ചെയ്തു. ജീവിത വഴിയിലെ പലവിധ കാഴ്ചകൾ തുറന്നെഴുതിയ കഥകളിൽ വേർപാട്, പ്രണയം, ജോലി, വിവാഹം, സ്വയം സ്നേഹിക്കേണ്ടതിൻ്റെ ആവശ്യകത, മദ്യപാനികളായ മനുഷ്യരുടെ കുടുംബങ്ങളിലെ അവസ്ഥ എന്നിവ വളരെ ലളിതമായി വിവരിക്കുന്നു. പിടിഎ പ്രസിഡൻറ് കെ . രാജൻ അധ്യക്ഷത വഹിച്ചു. പിടിഎ വൈസ് പ്രസിഡൻറ് വിനോദ് കുമാർ, ഹെഡ്മിസ്ട്രസ് സിസ്റ്റർ […]
Read Moreആറന്മുള ഉതൃട്ടാതി വള്ളംകളി ഇന്ന് 👇
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലാണ് ആറന്മുള ഉതൃട്ടാതി വള്ളംകളി നടക്കുന്നത്. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതി നാളിൽ ക്ഷേത്രത്തിനടുത്ത് പമ്പാനദിയിലാണ് വള്ളംകളി നടക്കുന്നത്. 52 ചുണ്ടൻ വള്ളങ്ങൾ ഈ വള്ളംകളിയിൽ പങ്കെടുക്കുന്നു. നെടുംപ്രയാർ പള്ളിയോടം ആണ് ഇതിൽ ആദ്യമായി നിർമിച്ച പള്ളിയോടം എന്നു വിശ്വസിക്കുന്നു. വള്ളംകളിയിൽ വെള്ള മുണ്ടും തലപ്പാവുമണിഞ്ഞ തുഴച്ചിൽക്കാർ വള്ളപ്പാട്ടുകൾ പാടുന്നു. മനോഹരമായി അലങ്കരിക്കപ്പെട്ട പള്ളിയോടങ്ങളുടെ വർണാഭമായ ഘോഷയാത്രയും തുടർന്ന് മത്സരവള്ളംകളിയുമാണ് നടക്കുന്നത്.
Read Moreഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്.
പുതിയ പാർലമെൻറ് മന്ദിരത്തിൽ രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെ ആണ് വോട്ടെടുപ്പ്. മഹാരാഷ്ട്ര ഗവർണ്ണർ സിപി രാധാകൃഷ്ണനും മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സുദർശൻ റെഡ്ഡിക്കും ഇടയിൽ ആണ് മത്സരം. എൻഡിഎയും ഇന്ത്യ സഖ്യവും ഇന്നലെ എംപിമാർക്ക് പരിശീലനം നൽകാൻ മോക്ക് വോട്ടിംഗ് നടത്തി. ബിജു ജനതാദൾ, ബിആർഎസ് എന്നീ കക്ഷികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കും.
Read More