Category: കേരളം
വിദ്യാർത്ഥിനി തീപൊള്ളലേറ്റു മരിച്ച നിലയിൽ. കൊല്ലംങ്കോട് രാജാസ് ഹയർ സെക്കണ്ടറിസ്കൂളിലെ +2 വിദ്യാർഥിനിയായ ഗോപികയെയാണ് മുതലമട കള്ളിയംപാറ മലമുകളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്.👇
അച്ചൻ : പരേതനായ കലാധരൻ. അമ്മ : ഷീബ. സഹോദരൻ: ഗോഗുൽ. വീട്ടിൽ നിന്ന് 500 മീറ്റർ അകലെയുള്ള ഉയർന്ന പ്രദേശത്താണ് മുതദേഹം കണ്ടെത്തിയത്. മണണ്ണ ഒഴിച്ചു തീ കൊളുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
Read Moreതൃശൂർ കൊരട്ടിയിൽ മദ്യലഹരിയില്‍ മകൻ അച്ഛനെ കുത്തിക്കൊന്നു. കൊരട്ടിയിലെ ആറ്റപ്പാടത്ത് ജോയ് (56) ആണ് കൊല്ലപ്പെട്ടത്. മകൻ ക്രിസ്റ്റിയെ (28) പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില്‍ ഇരുവരും തമ്മില്‍ തർക്കം പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ജോയ്.👇
ഇന്നലെ രാത്രി ക്രിസ്റ്റി തന്നെയാണ് പൊലീസിനെ വിളിച്ച് അച്ഛൻ രക്തത്തില്‍ കുളിച്ചു കിടക്കുന്നു എന്ന് അറിയിച്ചത്. തുടർന്ന് പൊലീസെത്തി ക്രിസ്റ്റിയെ കസ്റ്റഡിയിലെടുത്തി. ആദ്യ ഘട്ടത്തില്‍ താനാണ് കൊലപ്പെടുത്തിയതെന്ന് ക്രിസ്റ്റി സമ്മതിച്ചില്ല. കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണ് ക്രിസ്റ്റി കുറ്റം സമ്മതിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Read Moreപീഡനക്കേസിൽ റാപ്പര്‍ വേടന്‍ അറസ്റ്റിൽ !👇
ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍ അറസ്റ്റില്‍. തൃക്കാക്കര പൊലീസ് ആണ് വേടനെ അറസ്റ്റ് ചെയ്തത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ ഉളള ചോദ്യം ചെയ്യലിന് പിന്നാലെ ആണ് അറസ്റ്റ്. വേടനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ലഭിച്ചിട്ടുണ്ട് എന്ന് പൊലീസ് അറിയിച്ചു. മുന്‍കൂര്‍ ജാമ്യമുളളതിനാല്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം വേടനെ വിട്ടയക്കും. വിവാഹ വാഗ്ദാനം നല്‍കി അഞ്ചുതവണ പീഡിപ്പിച്ചു എന്ന് ആയിരുന്നു വേടനെതിരായ യുവ ഡോക്ടറുടെ പരാതി.
Read More