നഷ്ട കണക്കു മാത്രം പറയുന്ന കർഷകർക്കിടയിലാണ് പുതുമയാർന്ന കൃഷി രീതികളും വൈവിധ്യമാർന്ന വിളകളുമായി നെന്മാറ വിത്തനശ്ശേരി സിബി ഐസക്ക് കുരിയത്തടം. വർഷം മുഴുവൻ മാങ്ങാ വിളവെടുപ്പിലൂടെ വൻ ആദായം നേടുന്ന രീതിയിൽ മൂവാണ്ടൻ മാവാണ് കൃഷി ചെയ്തിരിക്കുന്നത്. 3 ഏക്കറിലായി 250 മൂവാണ്ടൻ മാവാണ് വർഷം മുഴുവൻ സിബിക്ക് ആദായം നേടിത്തരുന്നത്. കഴിഞ്ഞ 20 വർഷമായി മൂവാണ്ടൻ മാവ് കൃഷി പരീക്ഷണത്തിൽ ആയിരുന്നു സിബി. 20 വർഷം മുമ്പ് നട്ട മൂവാണ്ടൻ മാവിന്റെ ആദായം വർദ്ധിച്ചതോടെ പിന്നീട് […]
Read MoreCategory: കേരളം
പാലക്കാട് കൊഴിഞ്ഞമ്പാറയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടികൊന്നു ! പ്രതി ഒളിവിൽ ! കൊല്ലപ്പെട്ടത് കരംപൊറ്റ സ്വദേശി സന്തോഷ്. ഇന്നലെ രാത്രി 11നാണ് സംഭവം. പ്രതി അയൽവാസിയെന്നു സൂചന.
സന്തോഷിൻ്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി സന്തോഷിനെ ആക്രമിച്ച ശേഷം ഇയാൾ ഇവിടെ നിന്നും രക്ഷപ്പെട്ടു. സന്തോഷിന്റെ അയൽവാസിയാണ് പ്രതി എന്ന സൂചന ലഭിച്ചെന്ന് പൊലീസ് പറയുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിക്കായി കൊഴിഞ്ഞമ്പാറ പൊലീസ് തിരച്ചിൽ നടത്തുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Read Moreനാഷണൽ സർവ്വീസ് സ്കീം കേരള സംസ്ഥാന ഓഫീസർ ആയ ഡോ. ആർ. എൻ. അൻസാർ (47) അന്തരിച്ചു !
കൽപ്പറ്റ ഗവ. കോളേജിൽ കൊമേഴ്സ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറായി ജോലിയിൽ പ്രവേശിച്ച അദ്ദേഹംവിവിധ കോളേജുകളിൽ സേവനമനുഷ്ഠിച്ചതിനുശേഷം നാഷണൽ സർവ്വീസ് സ്കീമിൻ്റെ സംസ്ഥാന കോ- ഓർഡിനേറ്റർ ആയി നിയമിതനായി.എൻഎസ്എസിനെ മികച്ച നിലയിൽ നയിക്കുകയും ദേശീയ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങൾ നേടുകയുമുണ്ടായി. ദിവസങ്ങൾക്കു മുമ്പ് കൊല്ലം ജില്ലയിൽ ഒരു ഔദ്യോഗിക ചടങ്ങിൽ പ്രസംഗിച്ചു കൊണ്ടിരിക്കേ കുഴഞ്ഞ് വീണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച്, തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ 12 ന് കൊട്ടാരക്കര അമ്പലംകുന്ന് ചെമ്പൂർ മുസ്ലിം ജമാഅത്ത് പള്ളിയിൽ വെച്ച് […]
Read Moreവട്ടിപ്പലിശക്കാരിയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കി. എറണാകുളം കോട്ടുവള്ളി സ്വദേശിനി ആശ ബെന്നി (42) ആണ് പുഴയിൽ ചാടി മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് ആശയെ വീട്ടില്‍ നിന്ന് കാണാതായത്. പിന്നാലെ വീടിനു സമീപത്തെ പുഴയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രദേശവാസിയായ റിട്ടയേര്‍ഡ് പോലീസുകാരന്റെ ഭാര്യയില്‍ നിന്ന് ആശ പലിശയ്ക്ക് പണം വാങ്ങിയിരുന്നു. മുതലും പലിശയും തിരിച്ചടച്ചിട്ടും പലിശക്കാര്‍ ഭീഷണി തുടര്‍ന്നുവെന്ന് ആശയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു.
Read More“സമഗ്ര ആരോഗ്യ സുരക്ഷാ ക്യാമ്പയിൻ യുവാക്കളിലൂടെ” എന്ന മുദ്രാവാക്യമുയർത്തി നാഷണൽ സർവീസ് സ്കീമും കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന യുവജാഗരൺ കലാജാഥയ്ക്ക് പാലക്കാട് ഗവൺമെൻറ് പോളിടെക്നിക് കോളേജിൽ സ്വീകരണം നൽകി.
എച്ച്ഐവി, എയ്ഡ്സ്, ലഹരി ഉപയോഗം തുടങ്ങിയവക്കെതിരായ ബോധവൽക്കരണ സന്ദേശങ്ങൾ അടങ്ങിയ കലാപരിപാടികൾ കോഴിക്കോട് മനോഞ്ജൻ ആർട്സിലെ കലാകാരന്മാർ അവതരിപ്പിച്ചു.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ. വി. ജിതേഷ്, സിവിൽ വിഭാഗം മേധാവി സാന്ദ്ര മോഹൻ, വല്ലങ്ങി ബാബു, സി. എം. രാഹുൽ, എൽ. രേവതി എന്നിവർ സംസാരിച്ചു.
Read More