Category: കേരളം
KSRTC ഡ്രൈവർ ഫോണുപയോഗിച്ച സംഭവം; ലൈസൻസ് സസ്പെൻഡ് ചെയ്തു ! ഒരാഴ്‌ച പരിശീലനവും..👇
പാലക്കാട് ചിറ്റൂർ ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് മൂന്നുമാസത്തേക്കു സസ്പെൻഡ് ചെയ്തു. ചിറ്റൂർ കെഎസ്‌ആർടിസി ഡിപ്പോയിലെ ഡ്രൈവറായ കൊല്ലങ്കോട് സ്വദേശി സന്തോഷ് ബാബുവിന്റെ ലൈസൻസാണ് പാലക്കാട് ആർടിഒ സി.യു. മുജീബ് സസ്പെൻഡ് ചെയ്തത്. സന്തോഷ് ബാബുവിനെ ഒരാഴ്ചത്തേക്ക് എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിലേക്ക് പരിശീലനത്തിനയക്കും. ഒരാഴ്ച മുൻപ് കൊല്ലങ്കോട്ടുനിന്ന് കോയമ്പത്തൂരിലേക്കുള്ള ചിറ്റൂർ ഡിപ്പോയുടെ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ മൊബൈലിൽ സംസാരിക്കുന്ന ദൃശ്യങ്ങൾ യാത്രക്കാർ സാമൂഹിക മാധ്യമത്തിൽ […]
Read Moreകണ്ണൂരിൽ SFI ജില്ലാ നേതാവിന് കുത്തേറ്റു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം വൈഷ്ണവിന് കാലിനാണ് കുത്തേറ്റത്.
കണ്ണൂർ SNG കോളജിന് സമീപത്ത് വെച്ച് ബൈക്കിൽ എത്തിയ നാലംഗ സംഘമാണ് ആക്രമിച്ചത്. വൈഷ്ണവിനെ കണ്ണൂർ AKG ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളജിന്സമീപത്തെചായക്കടയിൽചായകുടിക്കുകയായിരുന്നവൈഷ്ണവ്ബൈക്കിലെത്തിയ രണ്ടുപേർ ഒരു പെൺകുട്ടിയെ ശല്യം ചെയ്യുന്നത് കണ്ട് ചോദ്യം ചെയ്തിരുന്നു. ഇത് വാക്ക് തർക്കത്തിൽ കലാശിച്ചു. ഇതിന് പിന്നാലെ ബൈക്കിലെത്തിയവർ തിരിച്ച്പോയി രണ്ട്ബൈക്കുകളിലായെത്തി വൈഷ്ണവിനെ കൈയിലുണ്ടായിരുന്ന പേനാകത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.
Read Moreരാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് തലസ്ഥാനത്തെത്തും; എംഎൽഎ സ്ഥാനം രാജിവച്ചേക്കും !
ലൈംഗിക ചൂഷണ ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് എംഎൽഎ സ്ഥാനം രാജിവച്ചേക്കുമെന്ന് സൂചന. കോൺഗ്രസ് നിയമസഭാ കക്ഷിയുടെ ഭാഗമായി രാഹുൽ തുടരുന്നതിനോടു ശക്തമായ വിയോജിപ്പുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. അടൂരിലെ വീട്ടിൽ തുടരുന്ന രാഹുൽ ഇന്ന് തിരുവനന്തപുരത്തേക്ക് തിരിക്കും. ഇന്നലെ പാലക്കാട്ടെ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു
Read More