Category: കേരളം

‘നായര്‍ സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരന്‍ നായര്‍ക്ക് ആദരാഞ്ജലികള്‍’NSS ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും പ്രതിഷേധ ഫ്‌ളക്‌സ് ബോര്‍ഡ്.👇

തിരുവനന്തപുരം ബാലരാമപുരം നരുവാമൂട് നടുക്കാട് എന്‍എസ്എസ് കാര്യാലയത്തിന് മുന്നിലാണ് പ്രതിഷേധ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. കരയോഗം ഭാരവാഹികളാണ് സുകുമാരന്‍ നായര്‍ക്കെതിരെ ഫ്‌ളക്‌സ് സ്ഥാപിച്ചത്. ‘നായര്‍ സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരന്‍ നായര്‍ക്ക് ആദരാഞ്ജലികള്‍’ എന്നാണ് ഫ്‌ളക്‌സിലെ വാചകം. കട്ടപ്പ ബാഹുബലിയെ പിന്നില്‍ നിന്ന് കുത്തുന്ന ചിത്രവും ഫ്‌ളക്‌സ് ബോര്‍ഡിലുണ്ട്. .ഫ്ലക്സ് സ്ഥാപിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. പരസ്യപ്രതിഷേധവുമായാണ് കരയോഗം ഭാരവാഹികള്‍ രംഗത്തെത്തിയത്. നേരത്തെ ചങ്ങനാശ്ശേരിയിൽ ഒരു കുടുംബം കരയോഗം അംഗത്വം ഉപേക്ഷിച്ചിരുന്നു. പിന്നാലെ എറണാകുളത്ത് കണയന്നൂര്‍ കരയോഗം ഭാരവാഹികളും സുകുമാരൻ […]

Read More

ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം രൂപപ്പെട്ടു; ഇന്ന് വടക്കൻ കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യത..👇

ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ശക്തി പ്രാപിച്ചതോടെ വടക്കൻ കേരളത്തിൽ ഇന്ന് മഴ ഭീഷണി. ഇത് പ്രകാരം ഇന്ന് വടക്കൻകേരള ത്തിലെ 4 ജില്ലകളിൽ അതിശക്തമഴമുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച്അലർട്ട്പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

മലപ്പുറത്ത് ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം; രണ്ടു പേർ മരിച്ചു!! നാലുപേർക്ക് പരുക്ക്. 👇

മലപ്പുറത്ത് ഇന്ന് രാത്രിയുണ്ടായ വാഹനാപകടത്തിൽ രണ്ടു മരണം. ദേശീയ പാതയിൽ മലപ്പുറം വികെ പടിക്ക് സമീപം വലിയപറമ്പിലാണ് അപകടമുണ്ടായത്. റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചു കയറിയാണ് അപകടമുണ്ടായത്. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ടു പേരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു നാലുപേർക്ക് പരുക്കേറ്റു. അപകടമുണ്ടായശേഷം നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പൊലീസും സ്ഥലത്തെത്തി. കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുതര രക്ഷിക്കാനായില്ല അപകടത്തിൽ കാർ പൂർണമായും തകർന്നു. അപകടമുണ്ടാകുമ്പോൾ പ്രദേശത്ത് ചെറിയ മഴയുണ്ടായിരുന്നു

Read More

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കെ എം ഷാജഹാനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ചെങ്ങമനാട് പൊലീസ് ആണ് തിരുവനന്തപുരം ആക്കുളത്തെ വസതിയിലെത്തി ഷാജഹാനെ അറസ്റ്റ് ചെയ്തത്.

വീട്ടിലെത്തിയ അന്വേഷണ സംഘം ഷാജഹാനുമായി എറണാകുളത്തേക്ക് തിരിച്ചു. അവിടെ എത്തിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യല്‍ ഉള്‍പ്പടെയുള്ളു നടപടിക്രമങ്ങള്‍.

Read More

പാലക്കാട് ചിറ്റൂർ ആര്യമ്പള്ളത്ത് തേനീച്ചയുടെ കുത്തേറ്റ് രണ്ട് ആശ പ്രവർത്തകരടക്കം നാലുപേർക്ക് പരിക്ക്. ആശ പ്രവർത്തകരായ ഉഷ, സെൽവി, പ്രദേശവാസികളായ രമ, ഭർത്താവ് സനൽകുമാർ എന്നിവർക്കാണ് തേനീച്ചയുടെ കുത്തേറ്റത്. പരിക്കേറ്റവരെ കൗൺസിലർ കെ. ഷീജയുടെ നേതൃത്വത്തിൽ ചിറ്റൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു.👇

കഴിഞ്ഞ ദിവസമാണ് സംഭവം. ആര്യമ്പള്ളം  ക്ലോറിനേഷൻ പ്രവൃത്തി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആശ പ്രവർത്തകരായ ഉഷയ്ക്കും ശെൽവിക്കും സമീപത്തെ മരത്തിൽനിന്ന് ഇളകിവന്ന തേനീച്ചയുടെ കുത്തേറ്റത്. പ്രദേശത്ത് പശുവിനെ മേയ്ക്കാൻ വന്നപ്പോഴാണ് രമയ്ക്കും ഭർത്താവ് സനൽകുമാറിനും തേനീച്ചയുടെ കുത്തേറ്റത്. 

Read More