Author: ജോജി തോമസ്

നിർമ്മാണം തുടങ്ങി ഏഴ് വർഷമായിട്ടും നെന്മാറ പഞ്ചായത്ത് കല്യാണമണ്ഡപം യാഥാർത്ഥ്യമായില്ല! കല്യാണമണ്ഡപത്തിനായി ജനങ്ങളുടെ കാത്തിരിപ്പ് നീളുന്നു…👇

നെന്മാറ പഞ്ചായത്ത് കല്യാണ മണ്ഡപവും തിയേറ്റർ കെട്ടിട നിർമാണവും വർഷങ്ങളായി പണിതീരാതെ കിടക്കുകയാണ്. നെന്മാറ പഞ്ചായത്തും എംഎൽഎയും സാങ്കേതിക കാരണങ്ങൾ നിരത്തുന്നുണ്ടെങ്കിലും നിർമ്മാണ പ്രവർത്തി വർഷങ്ങളായി മുടങ്ങിക്കിടക്കുന്നു. കെ.ബാബു എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും വകയിരുത്തിയ 3.35കോടി രൂപയിൽ ആദ്യഘട്ടമായി അനുവദിച്ച 2 കോടി രൂപയുടെ പ്രവൃത്തി പൂർത്തിയായെങ്കിലും അടുത്ത ഘട്ടമായി അനുവദിച്ച ഒരു കോടി രൂപയുടെ കരാർ നടപടികൾ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് നിലച്ചത്. നാലുനില വരെ ഉയർത്താൻ കഴിയുന്നവിധം 62 തൂണുകളിലുള്ള […]

Read More

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്.👇

ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ആറ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂർ, പാലക്കാട്,മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്.മന്നാർ കടലിടുക്കിൽ തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനത്താൽ അടുത്ത നാല് ദിവസവും ശക്തമായ മഴ തുടർന്നേക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ […]

Read More

വധശ്രമ കേസിലെ പ്രതി ഏഴ് വർഷങ്ങൾക്ക് ശേഷം പിടിയിൽ.👇

2018 പോത്തുണ്ടി തിരുത്തമ്പാടത്തുള്ള വധശ്രമക്കേസിൽ ഒളിവിൽ പോയ പോത്തുണ്ടി കൽനാട് പഴയപാത ബിനു (27)വിനെയാണ്ഏഴു വർഷങ്ങൾക്ക് ശേഷം നെന്മാറ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച് ഒളിവിൽ പോയ ബിനുവിനെ പിടികിട്ടാപ്പുള്ളിയായി പാലക്കാട് അഡീഷണൽ സെഷൻസ് കോടതി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് വിനുവിന് വേണ്ടി നിരന്തരം നടത്തിയ നിരീക്ഷണത്തിലും അന്വേഷണത്തിലും തൃശ്ശൂർ മുണ്ടൂരുന്നിന്നും അറസ്റ്റ് ചെയ്തു. പോലീസ് സബ് ഇൻസ്പെക്ടർ ഫതിൽ റഹ്മാൻ സിവിൽ പോലീസ് ഓഫീസർമാരായ ദിനുപ്, സുനിൽകുമാർ എന്നിവർ ചേർന്നാണ് ബിനുവിനെ അറസ്റ്റ് […]

Read More

പ്രൊഫ. എം കെ സാനു അന്തരിച്ചു !🌹👇

  ഇന്ന് വൈകന്നേരം 5 .35 നാണ് മരണം സംഭവിച്ചത്. 99 വയസായിരന്നു. എറണാകുളത്തെ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വീട്ടില്‍ വെച്ച് ഉണ്ടായ ഒരു വീഴ്ചയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ന്യുമോണിയ ബാധിക്കുകയായിരുന്നു. നാളെ രാവിലെ എട്ടുമണിക്ക് മൃതദേഹം അമൃത ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവരും. രാവിലെ ഒമ്പതുമണി മുതൽ 10 വരെ വീട്ടിൽ പൊതുദർശനം ഉണ്ടാവും. രാവിലെ 10 മുതൽ എറണാകുളം ടൗൺ ഹാളിലായിരിക്കും പൊതുദര്‍ശനം. മലയാള സാഹിത്യലോകം കണ്ട ഏറ്റവും മികച്ച […]

Read More