By ജോജി തോമസ്December 25, 2025December 25, 2025 കേരളം തൃശ്ശൂർ കോർപ്പറേഷൻ മേയറായി ഡോ. നിജി ജസ്റ്റിനെ കോൺഗ്രസ് തിരഞ്ഞെടുത്തു. കാര്യമായ തർക്കങ്ങളൊന്നുമില്ലാതെയാണ് തൃശ്ശൂർ ഡിസിസി നിജി ജസ്റ്റിനെ മേയാറായി പ്രഖ്യാപിച്ചത്. എ.പ്രസാദിനെ ഡെപ്യൂട്ടി മേയറായും തിരഞ്ഞെടുത്തു. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശവും കൗൺസിലർമാരുടെ അഭിപ്രായവും മാനിച്ചാണ് തീരുമാനമെടുത്തത്.തിരഞ്ഞെടുപ്പുരംഗത്ത് ആദ്യമാണെങ്കിലും ഡോ. നിജി ജസ്റ്റിൻ സംഘടനാരംഗത്തും ഗൈനക്കോളജിസ്റ്റ് എന്ന നിലയിലും സജീവമാണ്. കിഴക്കുംപാട്ടുകരയിൽനിന്നും 614 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് നിജി ജസ്റ്റിൻ വിജയിച്ചത്. Read More
By ജോജി തോമസ്December 24, 2025December 24, 2025 കേരളം പാലക്കാട് വാളയാർ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ ഛത്തീസ്ഗഢ് സ്വദേശി രാം നാരായണന്റെ കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭാ യോഗത്തിലാണ് നഷ്ടപരിഹാരം നൽകാൻ തീരുമാനമായതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. Read More
By ജോജി തോമസ്December 24, 2025December 24, 2025 കേരളം പാലക്കാട് ഗവ. പോളിടെക്നിക് കോളേജ് എൻഎസ്എസ് യൂണിറ്റിൻ്റെ സപ്തദിന സഹവാസ ക്യാമ്പ് മരുതറോഡ് ടെക്നിക്കൽ ഹൈസ്കൂളിൽ ആരംഭിച്ചു. മലമ്പുഴ എംഎൽഎ എ. പ്രഭാകരൻ ഉദ്ഘാടനം നിർവ്വഹിച്ചു. പോളിടെക്നിക് പ്രിൻസിപ്പൽ ഡോ. പി ദിലീപ് അദ്ധ്യക്ഷത വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ വി ജിതേഷ്, കെ അജിത്, ജി സുരേഷ്, വി അവിരാജ് , പി എസ് രാഗ, പി പ്രദീഷ്, പി ശ്യാംകുമാർ, എം യദു അർജുൻ, സി മുഹമ്മദ് ഹസീബ്, സി എം രാഹുൽ, എൽ രേവതി, എസ് അമൽരാജ് എന്നിവർ സംസാരിച്ചു. മെഡിക്കൽ ക്യാമ്പ്, മാനസഗ്രാമം പ്രവർത്തനങ്ങൾ, അഭ്യസ്ത വിദ്യരുടെ തൊഴിൽ സർവേ, ദുരന്ത നിവാരണ പരിശീലനം തുടങ്ങിയവയും നടന്നു. Read More
By ജോജി തോമസ്December 24, 2025December 24, 2025 കേരളം സിപിഐഎം നേതാവ് പി.കെ. ശ്രീമതിയുടെ ബാഗും ഫോണും മോഷണം പോയി. മഹിളാ അസോസിയേഷൻ സമ്മേളനത്തിനായി ബിഹാറിലേക്ക് പോകും വഴിയായിരുന്നു മോഷണം. കൊൽക്കത്തയിൽ നിന്ന് ബിഹാറിലെ സമസ്തിപൂരിലേക്ക്പോകവേ ട്രെയിനിൽ വച്ചാണ് കവർച്ച നടന്നത്. ബാഗ്, മൊബൈൽഫോൺ, പണം, ഐഡൻ്റിറ്റി കാർഡുകൾ ഉൾപ്പെടെ എല്ലാം മോഷണം പോയി. സംഭവത്തിൽ ദൽസിംഗ്സാരായി റെയിൽവേ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. Read More
By ജോജി തോമസ്December 23, 2025December 23, 2025 കേരളം റെക്കോർഡുകൾ ഭേദിച്ചു സ്വർണ്ണം.. ലക്ഷം തൊട്ടു സ്വർണം! പവന് 1,01,600 രൂപ; ഒറ്റയടിക്ക് കൂടിയത് 1,760 രൂപ. Read More
By ജോജി തോമസ്December 22, 2025December 22, 2025 കേരളം പാലക്കാട് പുതുശ്ശേരിയിൽ കാരൾ സംഘത്തിന് നേരെ ആക്രമണം നടത്തിയ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. പുതുശ്ശേരി സ്വദേശി അശ്വിൻ രാജിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കാരളിന് ഉപയോഗിച്ചിരുന്ന ബാൻഡിൽ സിപിഎം എന്ന് എഴുതിയിരുന്നത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, പ്രതി അശ്വിൻ രാജിനെതിരെ വധശ്രമത്തിന് കേസെടുത്തു. Read More
By ജോജി തോമസ്December 22, 2025December 22, 2025 കേരളം വിഷ്ണുപുരം ചന്ദ്രശേഖരൻ യുഡിഎഫിലേക്ക് ഇല്ല! NDA-യിലെ അതൃപ്തി പരിഹരിക്കാൻ തനിക്ക് ശക്തിയുണ്ടെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ. Read More
By ജോജി തോമസ്December 22, 2025December 22, 2025 കേരളം യുഡിഎഫ് മുന്നണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി പി.വി.അൻവറിനെയും സി.കെ.ജാനുവിനെയും, വിഷ്ണുപുരം ചന്ദ്രശേഖറിനെയും യുഡിഎഫിൽ ഉൾപ്പെടുത്തി. ഇവരെ അസോസിയേറ്റ് അംഗങ്ങളാക്കാൻ കൊച്ചിയിൽ ചേർന്ന യോഗത്തിൽ ധാരണയായി. നേരത്തെ തന്നെ മുന്നണിയുടെ ഭാഗമാകാന് താത്പര്യം പ്രകടിപ്പിച്ച് ഇവർ കത്ത് നൽകിയിരുന്നു. Read More
By ജോജി തോമസ്December 21, 2025December 21, 2025 കേരളം നഷ്ടപരിഹാരം നൽകാൻ ഉറപ്പു നൽകാം.. പക്ഷേ, ആൾക്കൂട്ട കൊലപാതകം വീണ്ടും ഉണ്ടാകില്ലെന്ന് ഉറപ്പു നൽകാൻ കഴിയുമോ..?.. വാളയാറിലെ ആൾക്കൂട്ട കൊലപാതകത്തിൽ രാംനാരായണന്റെ കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നൽകി. Read More
By ജോജി തോമസ്December 21, 2025December 21, 2025 കേരളം ഗുരുവായൂർ ക്ഷേത്രത്തിലെ 2025 ഡിസംബർ മാസത്തെ ഭണ്ഡാരം കഴിഞ്ഞ ദിവസം കണക്കെടുപ്പ് അവസാനിച്ചപ്പോൾ 6,53,16,495 രൂപ (ആറ് കോടി അൻപത്തിമൂന്ന് ലക്ഷത്തി പതിനാറായിരത്തി നാനൂറ്റി തൊണ്ണൂറ്റിയഞ്ച് രൂപ) വരുമാനമായി ലഭിച്ചതായി ദേവസ്വം അധികൃതർ അറിയിച്ചു. കൂടാതെ വഴിപാടായി ലഭിച്ച സ്വർണ്ണം: 1 കിലോ 444 ഗ്രാം 300 മില്ലിഗ്രാം. വെള്ളി: 8 കിലോ 25 ഗ്രാം.കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരത്തിന്റെ 14 നോട്ടുകളും, നിരോധിച്ച ആയിരത്തിന്റെ 16 നോട്ടുകളും അഞ്ഞൂറിന്റെ 38 നോട്ടുകളും ഇത്തവണയും ഭണ്ഡാരത്തിൽ നിന്ന് ലഭിച്ചു എന്നത് ശ്രദ്ധേയമായിരുന്നു. Read More