Author: ജോജി തോമസ്

തൊഴിലുറപ്പ് തൊഴിലാളിയായ വയോധികയുടെ മാല കവർന്ന കേസിൽ എയ്ഡഡ് സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ. നെന്മാറ പുത്തൻതറ സ്വദേശി സമ്പത്താണ് ആലത്തൂർ പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ജൂലൈ 26നാണ് ആലത്തൂർ കാട്ടുശ്ശേരിയിൽ വെച്ച് സമ്പത്ത് വയോധികയുടെ മാല തന്ത്രപൂർവ്വം കവർന്നത്. ബൈക്കിൽ പോകുന്നതിനിടെ തൊഴിലുറപ്പ് ജോലി കഴിഞ്ഞു മടങ്ങിപ്പോകുന്ന വയോധികയെ സമ്പത്ത് കാണുന്നു. ബൈക്കിൽ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് വയോധികയുടെ അടുത്തെത്തിയതും, കഴുത്തിൽ ഉണ്ടായിരുന്ന ഒന്നര പവൻ്റെ സ്വർണ്ണമാല പൊട്ടിച്ച സമ്പത്ത് കടന്നു കളഞ്ഞു. വയോധികയുടെ കുടുംബം നൽകിയ പരാതിയിൽ ആലത്തൂർ പോലീസ് നടത്തിയ അന്വേഷണത്തിലൂടെ ഇന്ന് ഉച്ചയോടെയാണ് സമ്പത്തിനെ നെന്മാറയിൽ നിന്നും പോലീസ് പിടികൂടിയത്. മോഷണത്തിന് ശേഷം നെന്മാറയിലെ ജ്വല്ലറിയിലെത്തി 1,10,000 രൂപയ്ക്ക് മാല വിറ്റുവെന്ന് പ്രതി പൊലിസിന് മൊഴി നൽകി. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി.👇

Read More

പാലക്കാട് ചിറ്റൂർ കോസ് വേയിലെ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം; മരിച്ചത് കോയമ്പത്തൂർ സ്വദേശികൾ.

പാലക്കാട് ചിറ്റൂർ പുഴയിലെ ഷൺമുഖം കോസ് വേയിൽ ഓവ്‌ചാലിനുള്ളിൽ അകപ്പെട്ട രണ്ട് വിദ്യാർഥികളും മരിച്ചു. കോയമ്പത്തൂരിലെ കോളജിൽ നിന്നും വിനോദ സഞ്ചാരത്തിനായി എത്തിയ ശ്രീഗൗതം, അരുൺ കുമാർ എന്നിവരാണ് മരിച്ചത്. ശ്രീഗൗതമിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അരുണിനെ നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിന് പിന്നാലെയാണ് പുറത്തെടുക്കാനായത്. കോയമ്പത്തൂരിൽ നിന്നെത്തിയ പത്തംഗ വിദ്യാർഥി സംഘത്തിലെ യുവാക്കളാണ് അപകടത്തിൽപെട്ടത്. പ്രദേശത്തെ ഒഴുക്കിനെ കുറിച്ച് കൃത്യമായ ധാരണ ഇല്ലാതിരുന്ന ഇവർ കുളിക്കുന്നതിനിടെയാണ് അപകടം.

Read More

തൃ​ശൂ​ർ എ​രു​മ​പ്പെ​ട്ടി​യി​ൽ പൊ​ട്ടി​വീണ വൈ​ദ്യു​ത കമ്പി​യി​ൽ നി​ന്നും ഷോ​ക്കേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു. കു​ണ്ട​ന്നൂ​ർ മാ​ളി​യേ​ക്ക​ൽ വീട്ടി​ൽ ബെ​ന്നി​യു​ടെ ഭാ​ര്യ ജൂ​ലി(48)​യാ​ണ് മ​രി​ച്ച​ത്.👇

ഷോ​ക്കേ​റ്റ ബെ​ന്നി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ഇ​ന്ന് രാ​വി​ലെ 9.45ഓ​ടെ​യാ​ണ് സം​ഭ​വം. പ​റ​മ്പി​ലെ മോ​ട്ട​ർ ഷെ​ഡ്ഡി​ലേ​ക്കു​ള്ള വൈ​ദ്യു​ത ക​മ്പി​യാ​ണ് പൊ​ട്ടി വീണത്. ഇ​ത​റി​യാ​തെ തേ​ങ്ങ പെ​റു​ക്കാ​നാ​യി പ​റ​മ്പി​ലേ​ക്ക് പോ​യ ജൂ​ലി​ക്ക് ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

Read More