Author: ജോജി തോമസ്
കണ്ണൂരിൽ SFI ജില്ലാ നേതാവിന് കുത്തേറ്റു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം വൈഷ്ണവിന് കാലിനാണ് കുത്തേറ്റത്.
കണ്ണൂർ SNG കോളജിന് സമീപത്ത് വെച്ച് ബൈക്കിൽ എത്തിയ നാലംഗ സംഘമാണ് ആക്രമിച്ചത്. വൈഷ്ണവിനെ കണ്ണൂർ AKG ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളജിന്സമീപത്തെചായക്കടയിൽചായകുടിക്കുകയായിരുന്നവൈഷ്ണവ്ബൈക്കിലെത്തിയ രണ്ടുപേർ ഒരു പെൺകുട്ടിയെ ശല്യം ചെയ്യുന്നത് കണ്ട് ചോദ്യം ചെയ്തിരുന്നു. ഇത് വാക്ക് തർക്കത്തിൽ കലാശിച്ചു. ഇതിന് പിന്നാലെ ബൈക്കിലെത്തിയവർ തിരിച്ച്പോയി രണ്ട്ബൈക്കുകളിലായെത്തി വൈഷ്ണവിനെ കൈയിലുണ്ടായിരുന്ന പേനാകത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.
Read Moreരാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് തലസ്ഥാനത്തെത്തും; എംഎൽഎ സ്ഥാനം രാജിവച്ചേക്കും !
ലൈംഗിക ചൂഷണ ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് എംഎൽഎ സ്ഥാനം രാജിവച്ചേക്കുമെന്ന് സൂചന. കോൺഗ്രസ് നിയമസഭാ കക്ഷിയുടെ ഭാഗമായി രാഹുൽ തുടരുന്നതിനോടു ശക്തമായ വിയോജിപ്പുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. അടൂരിലെ വീട്ടിൽ തുടരുന്ന രാഹുൽ ഇന്ന് തിരുവനന്തപുരത്തേക്ക് തിരിക്കും. ഇന്നലെ പാലക്കാട്ടെ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു
Read Moreഓലകരിച്ചിൽ: കാർഷിക വിദഗ്ധർ പാടശേഖരങ്ങൾ സന്ദർശിച്ചു.👇
ഓല കരിച്ചിൽ വ്യാപകമായ നെൽപ്പാടങ്ങളിൽ കാർഷിക വിദഗ്ധർ പരിശോധനയ്ക്ക് എത്തി. നെന്മാറ, അയിലൂർ കൃഷി ഭവൻ പരിധിയിലെ പാടശേഖരങ്ങിൽ ബാക്റ്റീരിയൽ ഓല കരിച്ചിൽ വ്യാപകമായതിനെ തുടർന്നാണ് പട്ടാമ്പി മേഖല കാർഷിക ഗവേഷണ കേന്ദ്രം വിദഗ്ധർ എത്തിയത്. പ്ലാന്റ് പത്തോളജി വിഭാഗം പ്രൊഫസ്റ്റർ ഡോ എസ്. എം പുരുഷോത്തമൻ, എൻഡമോളജി വിഭാഗം പ്രൊഫസ്റ്റർ ഡോ മാലിനി നിലാമുദ്ധീൻ, അസിസ്റ്റൻറ് കൃഷി ഓഫീസർ സി.സന്തോഷ്, കൃഷി അസിസ്റ്റൻറ് വി. രമ, ഫീൽഡ് അസിസ്റ്റന്‌റുമാരായ എസ്. വിസ്‌മയ, കെ. സുനിത, അജ്‌മൽ, […]
Read Moreനെല്ലിയാമ്പതി പൊതുപ്രവർത്തകൻ പി.ഒ. ജോസഫിനെ ആദരിച്ചു.👇
നെല്ലിയാമ്പതിയിൽ സൗജന്യ നേത്രചികിത്സാ ക്യാമ്പും പൊതുപ്രവർത്തകനെ ആദരിക്കലും നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ അഞ്ചേരിച്ചിറ യൂണിറ്റിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. നെല്ലിയാമ്പതി കർമ്മല നാഥാ ഇടവക പാരിഷ് ഹാളിൽ ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ പാലക്കാടിന്റെ നേതൃത്വത്തിലായിരുന്നു നേത്രചികിത്സാ ക്യാമ്പ്. ചടങ്ങിൽ നെല്ലിയാമ്പതിയിലെ പൊതുപ്രവർത്തകനായ പി. ഒ. ജോസഫിനെയും ആദരിച്ചു. നെല്ലിയാമ്പതിയിലെ ഗതാഗത തടസ്സം ഉണ്ടാകുമ്പോൾ രാപ്പകൽ ഭേദമന്യേ മരം മുറിച്ചുമാറ്റി യാത്രക്കാർക്ക് വഴിയൊരുക്കുന്നത് പരിഗണിച്ചാണ് ആദരവ്. വ്യാപാരി വ്യവസായി തൃശ്ശൂർ ജില്ലാ സെക്രട്ടറി […]
Read More