Author: ജോജി തോമസ്

പാലക്കാട് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എച്ച്എംസി ക്ലാർക്ക്, ലാബ് ടെക്നീഷ്യൻ, ഡേറ്റ എൻട്രി ഓപ്പറേറ്റർ, റേഡിയോഗ്രാഫർ ഒഴിവുകളുണ്ട്.👇

എച്ച്എംസി ക്ലാർക്ക് തസ്‌തികയിലേക്കുള്ള കൂടിക്കാഴ്ച ഏഴിന് 11-നും ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് ഉച്ചയ്ക്ക് 2.30-നും ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്‌തിയിലേക്ക് എട്ടിന് രാവിലെ 11-നും റേഡിയോഗ്രാഫർ തസ്തികയിലേക്ക് 2.30-നും സൂപ്രണ്ടിന്റെ ചേംബറിൽ നടക്കും.

Read More

ഓണം പൊലിപ്പിക്കേണ്ടേ മക്കളെ.. സ്കൂൾ ഓണപ്പരീക്ഷ 18 ന് തുടങ്ങി 29 വരെ.

സ്കൂൾ ഓണപ്പരീക്ഷ 18 ന് തുടങ്ങി 29 വരെ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) യോഗം തീരുമാനിച്ചു. ഹയർ സെക്കൻഡറിയിലെ പരീക്ഷയാണ് 18 മുതൽ 29 വരെ നടക്കുക. എൽപി വിഭാഗത്തിൽ 20-ന് തുടങ്ങും. പരീക്ഷകൾ പൂർത്തിയാക്കി, എല്ലാ സ്കൂ‌ളിലും 29-ന് ഓണാഘോഷം സംഘടിപ്പിച്ച് ഓണാവധിക്കായി സ്കൂൾ അടയ്ക്കും.

Read More

പൊതുപ്രവർത്തകൻ പി ഒ ജോസഫിന് സഹായഹസ്തവുമായി ഐടിഎൽ.👇

നെല്ലിയാമ്പതിയിൽ സദാസമയവും ജനസേവനത്തിനായി മുന്നിട്ടിറങ്ങുന്ന പി. ഒ. ജോസഫിന് സഹായഹസ്തവുമായി ഐടിഎൽ മാനേജർ. രാപകൽ വ്യത്യാസമില്ലാതെ നെല്ലിയാമ്പതിയിൽ ഏതു സമയത്തും മരം വീണാൽ ഓടിയെത്തുന്ന പൊതുപ്രവർത്തകൻ ജോസഫിനാണ് ഐടിഎൽ മാനേജർ വിനോദ് മരം മുറിക്കാനായി ഉപകരണങ്ങൾ നൽകിയത്. കാറ്റിലും മഴയിലും ഈ മേഖലയിൽ മരം കടപുഴകി വീഴുന്നത് പതിവാണ്. ഞൊടിയിടയിൽ ജോസഫ് മരം മുറിക്കാനുള്ള ഉപകരണങ്ങളുമായി ഓടിയെത്തും. പിന്നീട് ഒറ്റയ്ക്ക് ആണെങ്കിലും, എത്ര വൈകിയാലും മരം മുറിച്ച ശേഷമേ ജോലി നിർത്തു . കഴിഞ്ഞ കുറെ വർഷങ്ങളായി […]

Read More

കാഞ്ഞങ്ങാട് തുല്യത പഠിതാക്കളുടെ സംഗമം നടക്കുന്ന വേളയില്‍ വിത്യസ്തനായി ഉമേഷ്.

കാഞ്ഞങ്ങാട് തുല്യത പഠിതാക്കളുടെ സംഗമം നടക്കുന്ന വേളയില്‍ വിത്യസ്തനായി പ്ലസ്ടൂ പഠിതാവ് ഉമേഷ്. ഹോസ്ദുര്‍ഗ് പ്ലസ് ടൂ തുല്യത എട്ടാമത്തെ ബാച്ച് കലാസാഹിത്യ വിഭാഗം ലീഡര്‍. സംഗമത്തിന് ഒരു മാസം നീണ്ട ഒരുക്കം കോഡിനേഷന്‍ രാവിലെ ചടങ്ങ് തുടങ്ങിയ ശേഷം ഉമേഷിനെ കാണാന്‍ ഇല്ല. ഉച്ചയ്ക്ക് ഉമേഷ് തിരികെ എത്തി. അപ്പോഴെക്കും പഠിതാക്കളുടെ ഗ്രൂപ്പ് ഫോട്ടോ സെഷന്‍ ഉള്‍പ്പെടെ കഴിഞ്ഞിരുന്നു. ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി എല്ലാവരേയും സന്തോഷം കൊണ്ട് കണ്ണ് നനയിച്ചു. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാള്‍ക്ക് ജീവന്‍ […]

Read More