Author: ജോജി തോമസ്
സുഹാന് വിടനൽകി നാടും സഹപാഠികളും അധ്യാപകരും..🌹👇
പാലക്കാട് ചിറ്റൂരിൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആറു വയസുകാരന് സുഹാന്റെ മൃതദേഹം ഖബറടക്കി. സുഹാന്റെത് മുങ്ങി മരണമാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം സുഹാൻ പഠിച്ച റോയൽ നേഴ്സറി സ്കൂളിൽ പൊതുദർശനത്തിന് വെച്ചു. സ്കൂൾ മുറ്റത്ത് അവസാനമായെത്തിയ ആ ആറുവയസുകാരന് അധ്യാപകരും സഹപാഠികളും കണ്ണീര് നിറഞ്ഞ യാത്രാമൊഴി നൽകി. പൊതുദർശനത്തിനുശേഷം സുഹാൻ അവസാനമായി വീട്ടിലേക്ക്. തുടർന്ന് മാട്ടു മന്ത ജുമാ മസ്ജിദ് ഖബര് സ്ഥാനിൽ ഖബറടക്കി.
Read Moreഎൻഎസ്എസ് ക്യാമ്പ് സന്ദർശനം…👇
പാലക്കാട് ജില്ലയിലെ വിവിധ നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ നേതൃത്വത്തിൽ “യുവത ഗ്രാമതയുടെ സമഗ്രതയ്ക്കു വേണ്ടി” എന്ന ലക്ഷ്യത്തോടെ നടന്നുവരുന്ന സപ്തദിന ക്യാമ്പുകൾ സംസ്ഥാന എൻഎസ്എസ് ഓഫീസർ ഡോ. ഡി ദേവി പ്രിയ സന്ദർശിച്ചു. ഗവ. വിക്ടോറിയ കോളേജ്, ഗവൺമെൻ്റ് പോളിടെക്നിക് കോളേജ്, മലമ്പുഴ ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, മലമ്പുഴ ഐടിഐ, ഗവൺമെൻറ് മോയൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, മരുതറോഡ് വിഎച്ച്എസ് സ്കൂൾ എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ നടന്നു വരുന്ന […]
Read More