Author: ജോജി തോമസ്
ലാഭകരമല്ലെങ്കിൽ പൂട്ടി പോണം ഹെ.. സംസ്ഥാനത്ത് 131 പൊതുമേഖലാ സ്ഥാപനങ്ങളിൽ 77 എണ്ണവും നഷ്ടത്തിൽ; ലാഭകരമല്ലാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടണമെന്ന് CAG ശിപാർശ.
സംസ്ഥാനത്ത് 131 പൊതുമേഖലാ സ്ഥാപനങ്ങളിൽ 77 എണ്ണവും നഷ്ടത്തിലെന്ന് വീണ്ടും സിഎജി. ലാഭകരമല്ലാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടണമെന്നാണ് ശിപാർശ. കെഎംഎംഎല്ലിൽ ക്രമക്കേടുണ്ടെന്നും കെഎസ്ആർടിസി കണക്കുകൾ നൽകുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആകെ 18026 കോടി രൂപയുടെ നഷ്ടമുണ്ടായി. 2016 ന് ശേഷം ഓഡിറ്റ് രേഖകളൊന്നും കെഎസ്ആർടിസി സമർപ്പിച്ചിട്ടില്ലെന്നും 2022-23 വർഷത്തെ സിഎജി റിപ്പോർട്ടിൽ പറയുന്നു. നഷ്ടത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങളിൽ സ്വകാര്യ പങ്കാളിത്തമാകാം എന്നാണ് മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരളത്തിനുള്ള പുതുവഴി നയരേഖയിൽ പറയുന്നത്. പിന്നിലെയാണ് പൊതുമേഖലാ സ്ഥാപനങ്ങളുണ്ടാക്കുന്ന നഷ്ടക്കണക്ക് സിഎജി നിരത്തുന്നതും.
Read Moreരണ്ടാംവിള കൊയ്ത്ത് സജീവം; നെല്ല് സംഭരണത്തിന് സ്വകാര്യ മില്ലുകളും.
നെന്മാറ മേഖലയിൽ രണ്ടാംവിള കൊയ്ത്ത് സജീവമായി. കർഷകരിൽ നിന്ന് നെല്ല് സംഭരിക്കാൻ സ്വകാര്യ മില്ലുകളും രംഗത്തെത്തി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സ്വകാര്യ മില്ലുകൾ കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുന്നതിൽ നിന്ന് പിൻവാങ്ങിയിരുന്നു. കിലോയ്ക്ക് 24 മുതൽ 25 രൂപ വരെ നിരക്കിലാണ് നെല്ല് സംഭരിക്കുന്നത്. നെല്ല് സൂക്ഷിച്ച സ്ഥലത്തേക്കുള്ള കടത്തു കൂലി വാഹനം പോകുന്ന ദൂരം എന്നിവ അനുസരിച്ച് സ്വകാര്യ മില്ലുകൾ കർഷകരിൽ നേരിയ വില വ്യത്യാസം വരുത്തുന്നത്ന്ന്. നെല്ല് വില ഉടൻ ലഭിക്കുമെന്നതിനാൽ കൂടുതൽ കർഷകർ […]
Read Moreനെല്ലിയാമ്പതി ഗസ്റ്റ് ഹൗസ് വാച്ചറെ മർദ്ദിച്ചതിൽ മൂന്നുപേർക്കെതിരെ കേസെടുത്തു.
നെല്ലിയാമ്പതി ഗവ. ഓറഞ്ച് ഫാമിന്റെ ഗസ്റ്റ് ഹൗസ് നൈറ്റ് വാച്ചറെ താമസക്കാർ മർദ്ദിച്ചതായി പരാതി. നെല്ലിയാമ്പതി ഗവ. ഫാമിലെ ഗസ്റ്റ് ഹൗസിൽ താമസിക്കാൻ എത്തിയ മൂന്നു കുടുംബങ്ങൾ അടങ്ങിയവരാണ് രാത്രി 11 മണിയോടെ ഫാമിന്റെ കൃഷിസ്ഥലങ്ങൾ ചുറ്റി നടക്കാൻ പുറത്തിറങ്ങിയത് തടഞ്ഞ നൈറ്റ് വാച്ചർ കുമാരൻ (45) നെയാണ് അകാരണമായി മർദ്ദിച്ചതെന്ന് പരാതി. മർദ്ദനമേറ്റ് അവശനായ കുമാരന്റെ നിലവിളി കേട്ട പുലയമ്പാറയിലെയും ഓഫീസ് വളപ്പിലെ വാച്ചറും എത്തിയാണ് രക്ഷപ്പെടുത്തിയതെന്ന് തൊഴിലാളികൾ പറഞ്ഞു. മർദ്ദനത്തിൽ പരിക്കേറ്റ വാച്ചർ കുമാരനെ […]
Read Moreലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സ്.
കാഞ്ഞങ്ങാട് : സാക്ഷരതാ മിഷൻ എസ്എസ്എൽസി പ്ലസ്ടു തുല്യതാ പഠിതാക്കൾക്ക് ഹോസ്ദുർഗ് സ്കൂളിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കുട്ടികളിലെ ലഹരി ഇല്ലാതാക്കാൻ മാതാപിതാക്കൾക്ക് വലിയ ഉത്തരവാദിത്വം ഉണ്ട്. രക്ഷിതാക്കൾ കാര്യക്ഷമമായി ഇടപെടൽ നടത്തിയാൽ അടുത്ത തലമുറ രക്ഷപ്പെടും. ഇക്കാര്യത്തിൽ പോലീസ് എക്സൈസ് വകുപ്പിൻറെ പൂർണമായ സഹകരണം ഉണ്ടാകുമെന്ന് ക്ലാസ് നയിച്ച ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിലേ കോൺസ്റ്റബിൾ സുരേഷൻ കാനം പറഞ്ഞു.അധ്യാപകൻ സിപിവി വിനോദ് കുമാർ അദ്ധ്യക്ഷതയിൽ നഗരസഭ വൈസ് ചെയർമാൻ ബില്‍ടെക് അബ്ദുള്ള ഉൽഘാടനം ചെയ്തു.പത്മ […]
Read Moreകളി നടക്കില്ല മക്കളെ!! മിനിമം മാർക്ക് കിട്ടിയില്ലെങ്കിൽ എട്ടാം ക്ലാസുകാർക്ക് വീണ്ടും പരീക്ഷ.
ഈ വർഷം എട്ടാം ക്ലാസ് വാർഷിക പരീക്ഷയിൽ 30 ശതമാനം മാർക്ക് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ക്ലാസ് പ്രമോഷൻ ലഭിക്കാൻ വീണ്ടും പരീക്ഷ എഴുതേണ്ടി വരും. മാർക്ക് കുറവുള്ള കുട്ടികൾക്ക് രണ്ടാഴ്ചത്തെ പഠന പിന്തുണ ഉറപ്പാക്കി ഏപ്രിൽ 25 മുതൽ 28 വരെ പുന:പരീക്ഷ നടത്താനാണ് തീരുമാനം. ഏപ്രിൽ 30ന് പുന:പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കും. മൂല്യനിർണയം പൂർത്തിയാക്കി എട്ടാം ക്ലാസ് വാർഷിക പരീക്ഷ പേപ്പറുകൾ ഏപ്രിൽ 4നകം അതത് അധ്യാപകർ സ്കൂളുകളിൽ ഏൽപ്പിക്കണം. 30 ശതമാനം മാർക്ക് നേടാത്ത […]
Read Moreനെന്മാറ – വല്ലങ്ങി വേല; ഇരു ദേശങ്ങളുടേയും കൊടിയേറ്റത്തോടെ ഉൽസവത്തിനു വർണ്ണാഭമായ തുടക്കം.
നെന്മാറ ദേശത്തിന്റെ കൊടിയേറ്റം.👆 ഏപ്രിലിൽ മൂന്നിന് ആഘോഷിക്കുന്ന നെന്മാറ – വല്ലങ്ങി വേലയ്ക്ക്തുടക്കം കുറിച്ച് ഇരുദേശങ്ങളിലും മുളം കൂറയിട്ട് കൊടിയേറ്റം നടത്തി. ചെത്തിമിനുക്കികൊടിതോരണങ്ങളാൽ അലങ്കരിച്ച മുളകൾ പ്രത്യേക പൂജകൾക്കുശേഷം അതത് ദേശക്കാർആഹ്ലാദ ആരവങ്ങളോടെ ഉയർത്തിയാണ് മുളംകൂറയിടൽ ചടങ്ങ് നടത്തിയത്. നെന്മാറദേശത്തിന് ആവശ്യമായ മുള അയിനംപാടം പുത്തൻപുരയ്ക്കൽ തറവാട്ടിൽ നിന്നുംവല്ലങ്ങി ദേശത്തിന്റേത് പടിവട്ടം വീട്ടിൽ നിന്നും എത്തിച്ചു. നെന്മാറവേട്ടക്കൊരുമകൻ ക്ഷേത്രപരിസരത്തും മുളംകൂറയിട്ടു. വരുംദിവസങ്ങളിൽകുമ്മാട്ടിയും കണ്യാറും നടത്തും. ബഹുനില ആനപ്പന്തലുകളുടെ നിർമ്മാണംപുരോഗമിച്ചുവരികയാണ്. മീനം ഒന്നിന് നെല്ലിക്കുളങ്ങര ഭഗവതിക്ഷേത്രത്തില്‍ കൂറയിട്ടതോടെ ചടങ്ങുകൾക്ക് […]
Read More