പ്രതിമാസം ആയിരം രൂപ സത്രീ സുരക്ഷാ പെന്ഷന് നല്‍കും. ട്രാന്‍സ് സ്ത്രീകള്‍ അടക്കം പാവപ്പെട്ട സ്ത്രീകള്‍ക്കാണ് സഹായം. 33 ലക്ഷത്തിലേറെ സ്ത്രീകള്‍ക്ക് സഹായം കിട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഓണറേറിയം വര്‍ധിപ്പിച്ചു. ആയിരം രൂപയാണ് കൂട്ടിയത്. സാക്ഷരതാ പ്രേരക്മാരുടെ ഓണറേറിയം ആയിരം രൂപയാക്കിയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Read MoreAuthor: ജോജി തോമസ്
പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടതില്‍ പ്രതിഷേധിച്ച് യു ഡി എസ് എഫ് നാളെ വിദ്യാഭ്യാസ ബന്ദ് നടത്തും.
ഇന്നലെ ചേര്ന്നപ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ സംയുക്തയോഗത്തിലാണ് വിദ്യാഭ്യാസബന്ദിന് തീരുമാനമെടുത്തത്. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള നീക്കത്തിനെതിരെയാണ് യുഡിഎസ്എഫ്പ്രതിഷേധമെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
Read Moreപാലക്കാട് ജില്ലാതല പട്ടയമേള 31ന്.
പാലക്കാട് ജില്ലാതല പട്ടയമേള മന്ത്രി കെ. രാജൻ 31-ന് പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. കൃഷ്ണൻകുട്ടി ചെയർപേഴ്സണും ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി കൺവീനറുമായ സ്വാഗതസംഘം രൂപവത്കരിച്ചു. രക്ഷാധികാരികളായി മന്ത്രി എം.ബി. രാജേഷ്, എംപിമാരായ വി.കെ. ശ്രീകണ്ഠൻ, കെ. രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ എന്നിവരെ തിരഞ്ഞെടുത്തു. മേളയുടെ ജില്ലാതല ഏകോപനച്ചുമതല ആർഡിഒ നിർവഹിക്കും.
Read More