ജോജി തോമസ് ഡിസംബർ ആയതോടെ തണുത്ത അന്തരീക്ഷവും, കോടമഞ്ഞും വനമേഖലയിൽ പച്ചപ്പും നിലനിൽക്കുന്നതിനാൽ നെല്ലിയാമ്പതിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചു. രണ്ടാം ശനി, ഞായർ അവധി ദിവസങ്ങളിലായി നെല്ലിയാമ്പതിയിലേക്ക് സഞ്ചാരികളുടെ വാഹനത്തിരക്ക് കൂടി. എല്ലാ റിസോർട്ടുകളിലും കഴിഞ്ഞ രണ്ട് ദിവസമായി നല്ല തിരക്കായിരുന്നു.
Read MoreAuthor: ജോജി തോമസ്
ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് താഴെയുള്ള ആല്‍മരത്തിന് തീപിടിച്ചു. ഭക്തരിൽ പരിഭ്രാന്തി പരത്തി.
താഴെ തിരുമുറ്റത്ത് ആഴിയോട് ചേര്‍ന്ന് നില്‍ക്കുന്ന ആല്‍മരത്തിന്റെ ശിഖരത്തിനാണ് തീ പിടിച്ചത്. ഉച്ചയ്ക്ക് 12 നായിരുന്നു സംഭവം.
Read Moreകേരളത്തിൽ മുണ്ടിനീര് വ്യാപകം; രോഗികളായ കുട്ടികളെ സ്‌കൂളില്‍ വിടരുത്!!
കുട്ടികളിൽ മുണ്ടിനീര് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ശ്രദ്ധ വേണമെന്ന് ആരോഗ്യ വിഭാഗം. മുണ്ടി നീര്, പാരമിക്‌സോ വൈറസ് രോഗാണുവിലൂടെയാണ് പകരുന്നത്. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെ ആണ് പ്രധാനമായും ബാധിക്കുന്നത്. രോഗം ബാധിച്ചവരില്‍ അണുബാധ ഉണ്ടായ ശേഷം ഗ്രന്ഥികളില്‍ വീക്കം കണ്ടുതുടങ്ങുന്നതിനു തൊട്ടു മുമ്പും വീക്കം കണ്ടു തുടങ്ങിയ ശേഷം നാലു മുതല്‍ ആറു ദിവസം വരെയുമാണ് രോഗം സാധാരണയായി പകരുന്നത്. കുട്ടികളിലാണ് രോഗം കൂടുതല്‍ കണ്ടുവരുന്നതെങ്കിലും മുതിർന്നവരെയും ബാധിക്കാറുണ്ട്. ചെവിയുടെ താഴെ […]
Read Moreപത്തനംതിട്ട അപകടം; ഒരു കുടുംബത്തിലെ നാലു പേർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഇന്നു പുലർച്ചെ 4.30 നാണ് സംഭവം.
പത്തനംതിട്ട കൂടൽമുറിഞ്ഞ കല്ലിലുണ്ടായ അപകടത്തിലാണ് കാർ യാത്രികാരയ മല്ലശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിതിൻ, ബിജു എന്നിവര്‍ മരിച്ചത്. മലേഷ്യയിൽ നിന്ന് എത്തിയ മകളുമായി വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. അപകടം നടന്ന ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആന്ധ്രാപ്രദേശിൽ നിന്ന് എത്തിയ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. അപകടത്തെ തുടർന്ന് കാറിൽ കുടുങ്ങിയവരെ വാഹനം വെട്ടിപ്പൊളിച്ച് പുറത്ത് എടുക്കുകയായിരുന്നു.
Read Moreകാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കി.
കാപ്പാ നിയമപ്രകാരം യുവാവിനെ കരുതൽ തടങ്കലിലാക്കി. അയിലൂർ ചക്രായി മന്ദത്ത് താമസിക്കുന്ന സി. സനേഷ് (27) നെയാണ് നെന്മാറ പോലീസ് അറസ്റ്റ് ചെയ്തത്. നെന്മാറ പോലീസ് സ്റ്റേഷൻ പരിധിയിലും സമീപസ്റ്റേഷനുകളിലുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ലഹരി വിൽപ്പന ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ സനേഷിനെ കാപ്പ നിയമപ്രകാരം തൃശ്ശൂർ ജില്ലയിലേക്ക് നാടുകടത്തിയിരുന്നു. എന്നാൽ ജില്ലയിൽ പ്രവേശിക്കുന്നതിനുള്ള വിലക്കും വ്യവസ്ഥകളും ലംഘിച്ച് വീട്ടിൽ വരികയും പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു ജുഡീഷ്യൽ കസ്റ്റഡിയിൽ വയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് […]
Read Moreബൈക്ക് അപകടം യുവാവിന് ദാരുണാന്ത്യം..
ബൈക്ക് അപകടം യുവാവിനെ ദാരുണാന്ത്യം. വണ്ടിത്താവളം അത്തിമണിയിൽ പരേതനായ മൗലാന സേട്ട് മകൻ മുഹമ്മദ് സിയാദ്(21) ആണ് മരിച്ചത്. മുഹമ്മദ് സിയാദും സുഹൃത്ത് അനസും ബൈക്കിൽ അത്തിമണിയിൽ നിന്നും തത്തമംഗലം ഭാഗത്തേക്കുള്ള യാത്രക്കിടയിൽ പള്ളതാംപ്പുള്ളിയിൽ വെച്ച് എതിരെ വന്ന ജീപ്പ് ഇടിച്ചാണ് അപകടം. അനസ് നിസാര പരിക്കുകളോടെ രക്ഷപെട്ടു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ.
Read Moreവസ്ത്രത്തിന്റെ പേരിൽ സ്ത്രീകളെ വിലയിരുത്തരുത്; ഹൈക്കോടതി.
ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ സ്ത്രീയെ വിലയിരുത്തുന്നത് പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. ഏതു വസ്ത്രം ധരിക്കുന്നുവെന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണ്. വ്യക്തിപരമായ അഭിപ്രായം വിധിന്യായങ്ങളിൽ ഉണ്ടാകരുതെന്നും കോടതി പറഞ്ഞു. സ്ത്രീയെ അവർ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് പുരുഷനിയന്ത്രിതമായ സാമൂഹിക വീക്ഷണത്തിന്റെ ഫലമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് എം.ബി. സ്നേഹലതയും അടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. ധരിക്കുന്ന വസ്ത്രമടക്കം കണക്കിലെടുത്ത് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ച മാവേലിക്കര കുടുംബക്കോടതി ഉത്തരവിനെതിരേ രണ്ടു കുട്ടികളുടെ അമ്മയായ യുവതി നൽകിയ ഹർജി […]
Read Moreനടൻ അല്ലു അർജുൻ ജയിൽ മോചിതനായി.
തെലങ്കാന ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ചിട്ടും ഇന്നലെ രാത്രിയിൽ അല്ലുഅർജുന്ചഞ്ചൽഗുഡ ജയിലിൽ കഴിയേണ്ടിവന്നു. ഹൈക്കോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവിൻറെ ഒപ്പിട്ട പകർപ്പ്ലഭിക്കാത്തതിനാലാണ്ജാമ്യം ലഭിച്ചിട്ടും താരത്തിന് ഒരു രാത്രിയിൽ ജയിലിൽ കഴിയേണ്ടിവന്നത്. പുഷ്പ2സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസിൽ ഇന്നലെയാണ് അല്ലു അർജുനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ അറസ്റ്റിലായ താരത്തെ, ഹൈദരാബാദിലെ നാന്പള്ളി മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക്റിമാൻഡ്ചെയ്തിരുന്നു.എന്നാൽ,മണിക്കൂറുകൾക്കുള്ളിൽ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.
Read More