നെന്മാറയിൽ സംശയാസ്പദമായി കണ്ടെത്തിയ നാടോടി സംഘത്തെപോലീസ് തിരിച്ചയച്ചു. വല്ലങ്ങി യുപി സ്കൂളിന് സമീപവും ശിവക്ഷേത്രത്തിനു സമീപവുമായി സംശയാസ്പദമായി കണ്ടെത്തിയ തമിഴ് നാടോടി സംഘത്തെ പ്രദേശവാസികൾ തടഞ്ഞുവെച്ചു. പോലീസിനെ വിവരം അറിയിച്ച് സ്ഥലത്തെത്തിയ നെന്മാറ പോലീസ് പരിശോധിച്ചെങ്കിലും മോഷണ വസ്തുക്കളോ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. കോയമ്പത്തൂർ ഉക്കടം സ്വദേശികളാണെന്നാണ് പോലീസിനോട് പറഞ്ഞത്. നാലു പേരടങ്ങുന്ന സ്ത്രീകൾ മാത്രം ഉൾപ്പെടുന്ന നാടോടികൾ ഭിക്ഷാടനത്തിന് വന്നതാണെന്നാണ് പോലീസിനോട് പറയുന്നത്. സംഘത്തിലെ ഒരു സ്ത്രീയുടെ കയ്യിൽ ഒരു കൈക്കുഞ്ഞും ഒരു സ്ത്രീ ഗർഭിണിയുമാണ്. […]
Read MoreAuthor: ജോജി തോമസ്
തിരുവനന്തപുരം കാട്ടാക്കടയിൽആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു.
തലക്കോണം സ്വദേശി വിഷ്ണുവിനെ ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമിച്ചത്. തലയിലും നെറ്റിയിലും വാരിയെല്ലിന്റെ ഭാഗത്തും ഗുരുതരമായി പരിക്കേറ്റ ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇന്നലെ രാത്രി പത്തരയോടെ അമ്പലത്തിൻ കാലയിലെ കാഞ്ഞിരംവിള ശക്തിവിനായകക്ഷേത്രത്തിൽ ഉത്സവം കണ്ടു മടങ്ങാനിരിക്കെയാണ് സംഭവം നടന്നത്.
Read Moreവനദിനാചരണം
അന്താരാഷ്ട്ര വന ദിനാചരണത്തോട് അനുബന്ധിച്ച് പാലക്കാട് ഗവൺമെൻറ് പോളിടെക്നിക് കോളേജ് എൻ എസ് എസ് യൂണിറ്റും, പാലക്കാട് സോഷ്യൽ ഫോറസ്ട്രി ഡിവിഷനും സംയുക്തമായി ധോണി ഇക്കോ ടൂറിസം സെന്ററിൽ പ്ലാസ്റ്റിക് ശുചീകരണം, വനയാത്ര, ബോധവൽക്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. സോഷ്യൽ ഫോറസ്ട്രി പാലക്കാട് ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ബി. എസ്. ഭദ്രകുമാർ ഉദ്ഘാടനം നിർവഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ. വി. ജിതേഷ് അധ്യക്ഷത വഹിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി. ഗിരീഷ്, അസോസിയേറ്റ് പ്രോഗ്രാം […]
Read Moreതിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പോലീസ് സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് വാട്സാപ്പിലൂടെ നിങ്ങൾക്കും വിവരം നല്‍കാം..
ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം നല്‍കി. വാട്സ് ആപ്പ് നമ്പര്‍: സൈബര്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് 9497942700, തിരുവനന്തപുരം സിറ്റി 9497942701, തിരുവനന്തപുരം റൂറല്‍ 9497942715, കൊല്ലം സിറ്റി 9497942702, കൊല്ലം റൂറല്‍ 9497942716, പത്തനംതിട്ട 9497942703, ആലപ്പുഴ 9497942704, കോട്ടയം 9497942705, ഇടുക്കി 9497942706, എറണാകുളം സിറ്റി 9497942707, എറണാകുളം റൂറല്‍ 9497942717, തൃശ്ശൂര്‍ സിറ്റി […]
Read Moreഇടുക്കി മാങ്കുളത്ത് വിനോദ സഞ്ചാരികളുമായിവന്ന ട്രാവലര്‍ മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു
അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപമുണ്ടായ അപകടത്തില്‍ ഒരു വയസുകാരന്‍ തന്‍വിക്, തേനി സ്വദേശി ഗുണശേഖരന്‍ (75) എന്നിവരുള്‍പ്പടെയാണ് മരിച്ചത്. മാങ്കുളത്തു നിന്നും ആനക്കുളത്തേക്ക് പോകുന്ന വഴിയില്‍ നിയന്ത്രണം വിട്ട വാഹനം മറിയുകയായിരുന്നു. അപകടത്തില്‍ മറ്റു പതിനാലുപേർക്ക് പരിക്കേറ്റു. തമിഴ്നാട്ടില്‍ നിന്ന് വിനോദസഞ്ചാരികളുമായെത്തിയ വാഹനമാണ് ഇന്ന് വൈകുന്നേരം അഞ്ചിന് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ പോലീസിന്‍റെയും ഫയർഫോഴ്സിന്‍റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാറ്റി. തിരുനല്‍വേലിയിലെ ജോലിക്കാരായ സംഘം വിനോദയാത്രയ്ക്ക് എത്തിയപ്പോഴാണ് സംഭവം. ട്രാവലര്‍ 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. […]
Read Moreസൗരോർജത്തിൽ വിലയിടിവ്; വീട്ടിൽ ഉത്പാദിപ്പിക്കുന്ന സൗരോർജത്തിന് ഇതുവരെ കിട്ടിയ ‘വില’ ഇനി ലഭിക്കില്ല
പുരപ്പുറ സോളാർ ഉൾപ്പെടെ വീടുകളിലും സ്ഥാപനങ്ങളിലും ഉത്പാദി പ്പിക്കുന്ന സൗരോർജവൈദ്യുതിക്ക് ‘വിലയിടിക്കുന്ന’ ശുപാർശയുമായി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ.വീടുകളിൽ ഉത്പാദിപ്പിച്ച് ഉപഭോഗശേഷംവരുന്ന സൗരോർജം കെ.എസ്.ഇ.ബി.യുടെ ഗ്രിഡുകളിലേക്ക് നൽകുമ്പോൾ സോളാർ വൈദ്യുതിനിരക്കായിരി ക്കും ഇനി ലഭിക്കുക. സോളാർ പാനലുകൾ സ്ഥാപിച്ചവർ കെ.എസ്.ഇ.ബി.യിൽനിന്നും നേരിട്ടുള്ള വൈദ്യു തി ഉപയോഗിക്കുമ്പോൾ കെ.എസ്.ഇ.ബി. താരിഫുംനൽകേണ്ടിവരും. ഏപ്രിൽ ഒന്നുമുതൽ ഇത് പ്രാബല്യ ത്തിൽ കൊണ്ടുവരാനാണ് നീക്കം.നിലവിൽ ഒരു വീട്ടിലെ/സ്ഥാപനത്തിലെ ആകെ വൈദ്യുതി ഉപഭോഗത്തിൽനിന്നും സൗ രോർജ ഉത്പാദനം എത്ര യൂണിറ്റ് ആണോ അത് കുറവുചെയ്തു […]
Read Moreനെല്ലിയാമ്പതി റോഡിൽ കാട്ടുതീ പ്രതിരോധ നടപടി ആരംഭിച്ചു.
പോത്തുണ്ടി നെല്ലിയാമ്പതി റോഡിൽ കാട്ടുതീ പ്രതിരോധ നടപടികൾ ആരംഭിച്ചു. റോഡരികിലെ കരിയിലകളും പുല്ലും ഉള്ള ഭാഗത്താണ് വാച്ചർമാരുടെയും വനം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ കൺട്രോൾ ബേർണിങ്ങ് ആരംഭിച്ചത്. കരിയിലകളും ഉണക്കപുല്ലുകളും അടിച്ചുകൂട്ടി കത്തിച്ച് വനമേഖലയിലേക്കുള്ള തീ പിടുത്ത സാധ്യത കുറയ്ക്കാനാണിത്. വനം വകുപ്പിന് ഫണ്ട് ലഭ്യത കുറവ് മൂലം ഈ വർഷം ഫയർ ലൈൻ നിർമ്മാണം നടത്തിയിട്ടില്ല. നെല്ലിയാമ്പതി റോഡരികിലെ നിത്യഹരിത മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിലെ മരങ്ങൾ മുഴുവൻ ഇലപൊഴിച്ച് റോഡരികിൽ കരിയിലകൾ കൂടിയതോടെയാണ് വാഹന യാത്രക്കാരിൽ നിന്ന് […]
Read Moreപ്രധാന മന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് പാലക്കാട് നഗരത്തിൽ ഗതാഗത നിയന്ത്രണം
നാളെ കൊല്ലങ്കോട്, നെന്മാറ, ആലത്തൂർ, തൃശൂർ ഭാഗത്തുനിന്ന് വരുന്ന ബസുകൾ കാഴ്ചപ്പറമ്പിൽ നിന്ന് വഴിതിരിച്ച് മണപ്പുള്ളിക്കാവ്, ചന്ദ്രനഗർ, കൽമണ്ഡപം വഴി ദേശീയപാത വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിലേക്ക് പോകണം.• ചിറ്റൂർ, കൊഴിഞ്ഞാമ്പാറ, വാളയാർ ഭാഗത്തുനിന്ന് വരുന്ന ബസുകൾ കാടാംകോട് ജങ്ഷനിൽ നിന്ന് വഴിതിരിച്ചുവിടണം. ചന്ദ്ര നഗർ, കൽമണ്ഡപം വഴി നാഷണൽ ഹൈവേ വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിലേക്ക് പോകണം.• കോഴിക്കോട്, ചെർപ്പുളശ്ശേരി റെയിൽവേ കോളനി, മലമ്പുഴ ഭാഗങ്ങളിൽ നിന്ന് വരുന്ന ബസുകൾ ശേഖരിപുരം ജങ്ഷനിൽ നിന്ന് വഴിതിരിച്ച […]
Read Moreലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തീയതിയും സമയക്രമങ്ങളും പ്രഖ്യാപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി നടത്തും. കേരളത്തില്‍ ഏപ്രില്‍ 26നാണ് വോട്ടെടുപ്പ്.
ഏപ്രിൽ 19-ന് തുടങ്ങി ജൂൺ 1-ന് അവസാനിക്കും. കേരളത്തില്‍ ഏപ്രില്‍ 26നാണ് വോട്ടെടുപ്പ്. കേരളത്തിലെ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തില്‍ ഒറ്റ ദിവസത്തില്‍ തന്നെയാണ്. വോട്ടെണ്ണല്‍ ജൂണ്‍ നാല്. ഒന്നാം ഘട്ടം വോട്ടെടുപ്പ് ഏപ്രിൽ 19 നും രണ്ടാം ഘട്ടം ഏപ്രിൽ 26 നും മൂന്നാം ഘട്ടം മെയ് 7 നും നാലാം ഘട്ടം മെയ് 13 നും നടക്കും. അഞ്ചാം ഘട്ടം മെയ് 20നും ആറാം ഘട്ടം മെയ് 25നും അവസാനത്തേതും ഏഴാമത്തെയും ഘട്ടം ജൂൺ ഒന്നിനും ആയിരിക്കും*ഒന്നാം […]
Read Moreപറവകൾക്ക് ദാഹജലം ഒരുക്കി സെൻറർ ഫോർ ലൈഫ് സ്‌ക്കിൽസ് ലേണിംങ്
നെന്മാറ സെൻറർ ഫോർ ലൈഫ് സ്കിൽസ് ലേണിങ്ങിന്റെ നേതൃത്വത്തിൽ കോയമ്പത്തൂർ ശ്രീനാരായണ കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെയും നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെയും സഹകരണത്തോടെ നെന്മാറ ബ്ലോക്ക് പഞ്ചായത്തിനകത്ത് വിവിധ പ്രദേശങ്ങളിലായി പറവകൾക്ക് ദാഹജലം ഒരുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. ലീലാമണി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മഞ്ജുള സുരേന്ദ്രൻ ചടങ്ങിൽ അധ്യക്ഷയായി. നസീർ, ഫൈസൽ, ഗോപിക , അഭിരാമി, അഭിഷേക് ജസ്റ്റിൻ ജോസഫ്, റാം […]
Read More