Author: ജോജി തോമസ്
സഹോദയ സ്കൂൾ കായികമേള: രണ്ടാം ദിവസത്തെ മത്സരങ്ങൾ ആ നെന്മാറ ഗംഗോത്രി ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച സഹോദയ സ്കൂൾ കായികമേള ‘സ്പോർട്ടിഗ 25’ മത്സരങ്ങൾ ആവേശം ഉണർത്തി. രണ്ടാം ദിനം മുഖ്യാതിഥിയായി ഇന്ത്യയുടെ ദീർഘദൂര ഓട്ടക്കാരി എം.ഡി താരയെ സ്പോർട്ടിഗ 25 നു വേണ്ടി ഞങ്ങാട്ടിരി ശ്രീ മഹർഷി വിദ്യാലയം പ്രിൻസിപ്പാൾ വിജയകുമാർ പൊന്നാട അണിയിച്ച് ആദരിച്ചു.👇
രണ്ടാം ദിവസത്തെ മത്സരങ്ങൾ 1500 മീറ്റർ അണ്ടർ 19 ബോയ്സ് ഇനത്തിൽ ശോഭാ അക്കാദമിയിലെ സുമിൻ വി. എം. ഒന്നാം സ്ഥാനവും ശ്രീനാരായണ പബ്ലിക് സ്കൂൾ കൊല്ലങ്കോട് അദ്വൈത് വി.എരണ്ടാം സ്ഥാനവും വ്യാസ വിദ്യാപീഠത്തിലെ ആദർശ്. എസ്. മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അണ്ടർ 19 ഗേൾസ് ഡിസ്കസ് ത്രോയിൽ ഷോർണൂർ കാർമൽ സ്കൂളിലെ ആത്മിക. എ. ഒന്നാം സ്ഥാനവും കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ അയ്യർ രുഗ്മണി. എം. രണ്ടാം സ്ഥാനവും ഒറ്റപ്പാലം അമൃത വിദ്യാലയത്തിലെ ജിയ. ഐ. […]
Read Moreസീബ്രാ ക്രോസിങ്ങുകളിൽ കാൽ യാത്രനടക്കാരെ പരിഗണിക്കാതെ അതിവേഗം വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് ഹൈക്കോടതി. ഇത്തരം കുറ്റം ആവർത്തിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കണം. സീബ്രാ ക്രോസിങ്ങുകളിൽ കാൽനടക്കാർക്ക് പ്രധാന പരിഗണന നൽകുന്ന ഡ്രൈവിങ് സംസ്കാരം കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. 🚔👩⚖️👇
സീബ്രാ ക്രോസിങ്ങുകളിൽ പ്രധാന അവകാശം കാൽനട യാത്രക്കാരനാണെന്ന ബോധം ഡ്രൈവർമാരിൽ ഉണ്ടാക്കണം. ലൈസൻസിനായുള്ള റോഡ് ടെസ്റ്റ് നടത്തുമ്പോൾ ഇക്കാര്യംകൂടി പരിശോധിക്കണം. ഈവർഷം ഒക്ടോബർ 31 വരെ മാത്രം സീബ്രാലൈൻ മറികടക്കുന്നതിനിടെ 218 പേർ വാഹനമിടിച്ചു മരിച്ചുവെന്ന മാധ്യമറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദേശം.
Read Moreജില്ലാ സഹോദയ സ്കൂൾ അത്ലറ്റിക് മീറ്റ് സ്പോർടിഗ 25ന് നെന്മാറയിൽ തുടക്കം👇
ജില്ലാ സഹോദയ സ്കൂൾ അത്ലറ്റിക് മീറ്റ് സ്പോർടിഗ 25ന് നെന്മാറയിൽ തുടക്കമായി. മുൻ അന്താരാഷ്ട്ര കായിക താരവും ഒളിമ്പിക് അത്ലറ്റിക് ക്ലബ് ചീഫ് കോച്ചും കേരള സ്റ്റേറ്റ് അസോസിയേഷന്റെ വൈസ് പ്രസിഡന്റുമായ സി. ഹരിദാസ് അത്ലറ്റിക് മീറ്റ് ഉദ്ഘാടനം ചെയ്തു. സ്വാതി സെൻട്രൽ സ്കൂൾ വാണിയംകുളം പ്രിൻസിപ്പലും പാലക്കാട് ജില്ല സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡന്റുമായ ഷാജി .കെ. തയ്യിൽ അധ്യക്ഷത വഹിച്ചു. ഗംഗോത്രി സ്കൂൾ പ്രിൻസിപ്പലും ജനറൽ കൺവീനറുമായ പി. എസ്. പ്രഭാകരൻ സ്വാഗതം പറഞ്ഞു. […]
Read More