ട്രെയിനിൽ നിന്ന് വീണ യുവാവിന് മറ്റൊരു ട്രെയിൻ തട്ടി ദാരുണാന്ത്യം. പാറോലിക്കൽ പഴയ എംസി റോഡിൽ വടക്കേ തകടിയേൽ നോയൽ ജോബി (21) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം അർധരാത്രിയോടെ മീഞ്ചന്ത മേൽപാലത്തിന് സമീപമായിരുന്നു അപകടം. ശുചിമുറിയിൽ പോയി മടങ്ങുന്നതിനിടെ കാൽ വഴുതി വീണതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Read MoreAuthor: ജോജി തോമസ്
കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പുഴയിൽ മാലിന്യം നിക്ഷേപിക്കരുത്!പിടിച്ചാൽ കടുത്ത ശിക്ഷയാണ് അംബാനെ!!
കുടിക്കാനും കുളിക്കാനും മറ്റുമായി ഉപയോഗിക്കുന്ന കൽച്ചാടി പുഴയിൽ വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്നതായി പരാതി. വിവിധ ഇടങ്ങളിലായി നിരവധി കുടിവെള്ള പദ്ധതികൾ സ്ഥാപിച്ചിട്ടുള്ള പുഴയിലാണ് ഡയപ്പറുകളും നാപ്കിനുകളും തുടങ്ങി മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. തെളിനീരൊഴുകുന്ന പുഴയിലേക്ക് ഹാനികരമായ മാലിന്യങ്ങൾ എറിയുന്ന പ്രദേശങ്ങളിൽ പഞ്ചായത്തും, ആരോഗ്യവകുപ്പും മുന്നറിയിപ്പ് ബോർഡുകളും ക്യാമറകളും സ്ഥാപിച്ച കുടിവെള്ള സ്രോതസ്സിലെ മലിനമാക്കുന്നത് തടയണമെന്നാണ് മരുതഞ്ചേരി, തെങ്ങും പാടം പ്രദേശത്തുള്ളവർ ആവശ്യപ്പെടുന്നത്.
Read Moreകേരള പോലീസ് നിസ്സാര സംഭവമല്ല മക്കളെ.. ഹൈദരാബാദിലെ മയക്ക് മരുന്ന് നിർമാണ കേന്ദ്രം പൂട്ടി ഉടമസ്ഥനെ അറസ്റ്റ് ചെയ്ത് തൃശ്ശൂർ സിറ്റി പോലീസ്.
രാജ്യത്ത് ആദ്യം! ഹൈദരാബാദിലെ മയക്ക് മരുന്ന് നിർമാണ കേന്ദ്രം പൂട്ടി ഉടമസ്ഥനെ അറസ്റ്റ് ചെയ്ത് തൃശ്ശൂർ സിറ്റി പോലീസ് മാതൃകയായി.
Read Moreലൈംഗികാതിക്രമക്കേസ്; മുകേഷിന്റെ തിരുവനന്തപുരത്തെ വസതിക്ക് സുരക്ഷ വർധിപ്പിച്ചു. തെറ്റ്ചെയ്‌ത ഒരാളെയും ഇടതുപക്ഷം രക്ഷിക്കില്ലായെന്നും ഇ. പി. ജയരാജൻ.
ലൈംഗികാതിക്രമക്കേസ്; മുകേഷിനെതിരെ തെളിവുകൾ നൽകിയെന്ന് പരാതിക്കാരി. മുകേഷ് എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹനല്ല എത്ര നാൾ തുടരുന്നുവോ, പാർട്ടിക്ക് അത്രയും നാണക്കേടെന്ന് കൽപ്പറ്റ നാരായണൻ പറഞ്ഞു. മുകേഷിനെതിരായ ലൈംഗികാതിക്രമക്കേസ്, എല്ലാ എം എൽ എ മാർക്കും നിയമങ്ങൾ ബാധകമാണ്.തെറ്റ് ചെയ്‌ത ഒരാളെയും ഇടതുപക്ഷംരക്ഷിക്കില്ലയെന്നുംഇ. പി. ജയരാജൻ പറഞ്ഞു.
Read Moreബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊലപാതകം; സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു. പ്രതി അറസ്റ്റിലായി. കൊലയ്ക്ക് പിന്നൽ വ്യക്തിവൈരാഗ്യമെന്ന് സൂചന.
ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊലപാതകം സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു. പ്രതി അറസ്റ്റിൽ, പിന്നിൽ വ്യക്തിവൈരാഗ്യമെന്നാണ് സൂചന.
Read Moreമാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പോലീസ് അന്വേഷണം. മാധ്യമപ്രവർത്തകർക്കെതിരെ സുരേഷ് ഗോപിയും പോലീസിൽ പരാതി നൽകി.
മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പോലീസ് അന്വേഷണം. മാധ്യമപ്രവർത്തകർക്കെതിരെ സുരേഷ് ഗോപിയും പോലീസിൽ പരാതി നൽകി. പരാതിയിൽ വിശദാംശങ്ങൾ തേടി കേന്ദ്രം.
Read Moreനെന്മാറയിൽ പതിനേഴുകാരനു പോലീസ് മർദനം: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
നെന്മാറയിൽ പതിനേ ഴുകാരനെ പോലീസ് അകാരണമായി മർദിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ് ജില്ലാ പോലീസ് മേധാവിക്കു നിർദേശം നൽകി. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നും കമ്മീഷൻ അറിയിച്ചു. ബാലാവകാശ കമ്മീഷൻ കേസിനു പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷനും കേസെടുക്കുന്നത്. കഴിഞ്ഞദിവസമാണ് പോലീസ് ജീപ്പിലെത്തിയ ഉദ്യോഗസ്ഥർ കുട്ടിയെ ക്രൂരമായി മർദിച്ചത്. പരിക്കേറ്റ വിദ്യാർഥി നെന്മാറ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം വിവാദമായതോടെ ജില്ലാ […]
Read Moreപിതാവ് കാറിന്റെ താക്കോൽ നൽകിയില്ല!! മകൻ കാർ കത്തിച്ചു. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം.
പിതാവ് കാറിന്റെ താക്കോൽ നൽകാത്തതിനാൽ മകൻ കാർ കത്തിച്ചതായി പരാതി. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഡാനിഷ് മിൻഹാജ് (21) നെതിരെയാണ് പരാതി. യുവാവിന് ലൈസൻസ് ഉണ്ടായിരുന്നില്ല. പിതാവിന്റെ പരാതിയിൽ കൊണ്ടോട്ടി പൊലീസ്പ്രതിയെ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടാണ് സംഭവം. പ്രകോപിതനായ യുവാവ് വീട്ടുപകരണങ്ങളും ഫർണിച്ചറുകളും തല്ലിത്തകർത്തശേഷം കാർ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. വാഹനം പൂർണമായും കത്തിനശിച്ചു.
Read Moreആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും, ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകിയിട്ടുണ്ടെന്നും ഇടവേള ബാബു.
ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന് ഇടവേള ബാബു. ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകി
Read Moreകോട്ടയത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം.
കോട്ടയം എംസി റോഡിൽ മണിപ്പുഴയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. ഇന്ന് വൈകുന്നേരം നാലിനുണ്ടായ അപകടത്തിൽ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന് സമീപം കട നടത്തുന്ന മനോജ്, ഭാര്യ പ്രസന്ന എന്നിവരാണ് മരിച്ചത്. അപകടത്തെ തുടർന്ന് എംസി റോഡിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
Read More