Author: ജോജി തോമസ്

പോത്തുണ്ടി ജലസേചന പദ്ധതി: കനാല്‍ കമ്മിറ്റി യോഗം ഇന്ന്. കഴിഞ്ഞ യോഗത്തിൽ പാടശേഖരസമിതി ഭാരവാഹികൾ ഇറങ്ങി പോയതിനു ശേഷമുള്ള യോഗമാണിത്.

ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട കനാല്‍ കമ്മിറ്റി യോഗം ഇന്ന് രാവിലെ 11 ന് നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേരും. 2024-25 വര്‍ഷത്തെ കാര്‍ഷിക കലണ്ടര്‍ തയ്യാറാക്കല്‍, പി.എ.സി. അംഗങ്ങളുടെ തിരഞ്ഞെടുപ്പ്, വാട്ടര്‍ യൂസേഴ്‌സ് അസോസിയേഷന്‍ രൂപീകരണം എന്നീ കാര്യങ്ങള്‍ക്കായാണ് യോഗം ചേരുന്നത്. യോഗത്തില്‍ മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അധ്യക്ഷത വഹിക്കും. പോത്തുണ്ടി ജലസേചന പദ്ധതിയുടെ കീഴിലുളള എല്ലാ പാടശേഖരങ്ങളുടെയും പ്രസിഡന്റ്/സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് നെന്മാറ ഇറിഗേഷന്‍ സബ് ഡിവിഷന്‍ അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ […]

Read More

കോ​ഴി​ക്കോ​ട് അത്തോ​ളി​യി​ൽ സ്വ​കാ​ര്യ ബസുകൾ കൂ​ട്ടി​യി​ടി​ച്ച് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന് ഉ​ച്ച​യ്ക്കാണ് സംഭവം.​

പ​രി​ക്കേ​റ്റ​വ​രെ ഉ​ള്ള്യേ​രി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കോ​ഴി​ക്കോ​ട്ടു​നി​ന്നും കു​റ്റ്യാ​ടി​യി​ലേ​ക്ക് പോ​യ ബ​സും എ​തി​ർ ദി​ശ​യി​ലെ​ത്തി​യ ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

Read More

കൊച്ചി ചോറ്റാനിക്കരയിൽ അധ്യാപികരായ ദമ്പതികളും മക്കളും വീട്ടിൽ മരിച്ചനിലയിൽ

ചോറ്റാനിക്കരയിൽ അധ്യാപകരായ ദമ്പതികളും മക്കളും വീട്ടിൽ മരിച്ചനിലയിൽകൊച്ചി  ചോറ്റാനിക്കരയിൽ നാലംഗ കുടുംബത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അധ്യാപകരായ ദമ്പതികൾ രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി (9), ആദിയ (7) എന്നിവരാണ് മരിച്ചത്. കാലടി കണ്ടനാട് സ്കൂളിലെ അദ്ധ്യാപകനാണ് രഞ്ജിത്ത്. ഭാര്യ രശ്മി പൂത്തോട്ട സ്കൂൾ അദ്ധ്യാപികയാണ്. നാല് പേരുടെയും മൃതശരീരം മെഡിക്കൽ കോളേജിന് വൈദ്യ പഠനത്തിന് നൽകണമെന്ന് കുറിപ്പ് എഴുവെച്ച ശേഷമാണ് മരണം. മൃതദേഹത്തിന്റെ അടുത്ത് നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നമാണ് മരണത്തിന് […]

Read More

തുടർച്ചയായ അവധിദിനങ്ങൾ നെല്ലിയാമ്പതിയിൽ വിനോദസഞ്ചാരികളുടെ തിരക്കും ഗതാഗതക്കുരുക്കും കൂടി.

നെല്ലിയാമ്പതിയിൽ അവധിദിനങ്ങൾ ആഘോഷിക്കാനായി സഞ്ചാരികളുടെ തിരക്ക് കൂടി. തുടർച്ചയായ അവധി ദിവസങ്ങൾ ആഘോഷിക്കാനായി നെല്ലിയാമ്പതിയിലെ എല്ലാ റിസോർട്ടുകളും മുൻകൂട്ടി ബുക്ക് ചെയ്ത സഞ്ചാരികളുടെ തിരക്കിലമർന്നു. ഒരു ദിവസത്തിനായി മാത്രം സന്ദർശനത്തിനെത്തിയസഞ്ചാരികളുടെ വാഹന തിരക്കും നെന്മാറ – നെല്ലിയാമ്പതി റോഡിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇടയ്ക്കിടയ്ക്ക് പെയ്യുന്ന മഴ ഇരു ചക്ര വാഹനങ്ങളിലും കാറുകളിലും മറ്റ് വലിയ വാഹനങ്ങളിലും എത്തിയവരെ ഏറെ വലച്ചു. കനത്ത മഴയിൽ റോഡുകളിൽ മിക്കയിടത്തും വാഹനങ്ങൾക്ക് പരസ്പരം വശം കൊടുക്കാൻ കഴിയാതെ ഏറെനേരം […]

Read More

ഗായിക മച്ചാട്ട് വാസന്തി (81) അന്തരിച്ചു. “പച്ചപ്പനന്തത്തേ പുന്നാരപ്പൂമുത്തേ..പുന്നെല്ലിൻ പൂങ്കരളേ…’

ഗായികയും അഭിനേത്രിയുമായ മച്ചാട്ട് വാസന്തി (81) അന്തരിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം വയലേലകളുടെ പച്ചപ്പനന്തത്ത “പച്ചപ്പനന്തത്തേ പുന്നാരപ്പൂമുത്തേ..പുന്നെല്ലിൻ പൂങ്കരളേ…’ എന്ന ഒറ്റ ഗാനത്തിലൂടെ മലയാളത്തിന്റെ കാതുകളിൽ ഇമ്പമുണർത്തിയാണ് വാസന്തി ജനപ്രിയ ഗായികയായി വന്നത്. കമ്യൂണിസ്റ്റ് പാർടി സമ്മേളനങ്ങളിലും നാടകവേദികളിലും വിപ്ലവഗാനമാലപിച്ച് മലബാറിലെ വാനമ്പാടിയായി. എം എസ് ബാബുരാജിന്റെ ആ ഇഷ്ടഗായിക സിനിമയിലെത്തിയതും ആ ഇണക്കത്തിൽ. പിന്നണിഗായികയായി ശ്രദ്ധേയ തുടക്കമെങ്കിലും വഴി സുഗമമായില്ല. പാട്ടും നാടകാഭിനയവും സിനിമയും ജീവിതത്തിന്റെ ഗതിവിഗതികളിൽ തട്ടിത്തടഞ്ഞ് നിരാശയുടെ കയത്തിലേക്കാണ് എത്തിച്ചത്. […]

Read More

നെന്മാറ ശ്രീ നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നൂറ് കണക്കിന്ന് കുരുന്നുകൾ വിദ്യാരംഭം കുറിച്ചു.

നെന്മാറ ശ്രീ നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം നടത്തി. ഒമ്പത് ദിവസമായി നടത്തി വരുന്ന മഹോത്സവം നൃത്തസംഗീത സദസ്സിന്റെ അവസാന ദിവസമായ വിജയദശമി നാളിൽ വിദ്യാരംഭം കുറിച്ചുകൊണ്ട് അവസാനിച്ചു . നൂറ് കണക്കിന്ന് കുരുന്നുകൾ വിദ്യാരംഭം കുറിക്കാൻ ക്ഷേത്ര സന്നിധിയിൽ എത്തിചേർന്നു. ക്ഷേത്ര മേൽശാന്തി അജു നമ്പൂതിരിയുടെ കാർമികത്വത്തിൽ കുറിയിടം കേശവൻ നമ്പൂതിരി, ശ്രീകേഷ് നമ്പൂതിരി, രാമനാഥൻ മാസ്റ്റർ എന്നിവർ കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ച് ചടങ്ങുകളുടെ ആചാര്യന്മാരായി.

Read More