Author: ജോജി തോമസ്

ഇതാണു സത്യം; രാ​​​​​ജ‍്യ​​​​​ത്ത് റ​​​​​ബ​​​​​ർ ​​​​​വി​​ല കൂ​​​​​ട്ടു​​​​​ന്ന​​​​​ത് ട​​​​​യ​​​​​ർ​​​​​വി​​​​​ല കൂ​​​​​ട്ടാ​​​​​ൻ മാ​​​​​ത്ര​​​​​മാ​​​​​ണ്. ട​​​​​യ​​​​​ർ ​​​​​വി​​​​​ല കൂ​​​​​ട്ടി​​​​​ക്ക​​​​​ഴി​​​​​യു​​​​​മ്പോ​​​​​ൾ റ​​​​​ബ​​​​​ർ​​​​​വി​​​​​ല കൂ​​​​​പ്പു​​​​​കു​​​​​ത്തും. ഇ​​​​​തു ത​​​​​ട​​​​​യാ​​​​​ൻ ബാ​​​​​ധ‍്യ​​​​​ത​​​​​യു​​​​​ള്ള സ്ഥാ​​​​​പ​​​​​ന​​​​​മാ​​​​​ണ് റ​​​​​ബ​​​​​ർ​​​​​ബോ​​​​​ർ​​​​​ഡ്. എ​​​​​ന്നാ​​​​​ൽ ബോ​​​​​ർ​​​​​ഡി​​​​​നെ​​​​​യും സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നെ​​​​​യു​​​​​മെ​​​​​ല്ലാം നി​​​​​യ​​​​​ന്ത്രി​​​​​ക്കാ​​​​​ൻ ശേ​​​​​ഷി​​​​​യു​​​​​ള്ള​​​​​വ​​​​​രാ​​​​​ണ് ട​​​​​യ​​​​​ർ ലോ​​​​ബികൾ.​

Read More

വിഴിഞ്ഞം തീരക്കടലിൽ അപൂർവ ജലസ്തംഭം (വാട്ടർസ്പൗട്ട്) ഉണ്ടായി. ഇന്ന് വൈകുന്നേരം 5 ന് തീരക്കടലിനോട് ചേർന്നാണ് ജലസ്തംഭമുണ്ടായത്. മത്സ്യത്തൊഴിലാളികളിൽ ആശങ്ക പരത്തി.

വിഴിഞ്ഞം തുറമുഖത്തിനടുത്ത് തീരക്കടലിനോട് ചേർന്ന് അരമണിക്കൂറോളം ജലസ്തംഭമുണ്ടായി. ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസമാണിത്. വിഴിഞ്ഞം പ്രദേശത്ത് നേരത്തെ തന്നെ മഴ മുന്നറിയിപ്പും കടലാക്രമണ സാധ്യതാ മുന്നറിയിപ്പും നൽകിയതിനാൽ വൻ അപകടം ഒഴിവായി. ജാഗ്രതാനിർദേശമുണ്ടായിരുന്നതിനാൽമത്സ്യത്തൊഴിലാളികൾ ഇന്ന് കടലിൽപോയത് കുറവായിരുന്നു. ഈ പ്രതിഭാസം മത്സ്യത്തൊഴിലാളികളിൽ ആശങ്ക പരത്തി.

Read More

സംസ്ഥാനത്ത് സ്വര്‍ണ വില സർവകാല റെക്കോർഡിലേക്ക് ഉയർന്നു. ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 58,720 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചു.

സംസ്ഥാനത്ത് സ്വര്‍ണവില സർവകാല റെക്കോർഡിലേക്ക് ഉയർന്നു. ഉടനെ തന്നെ 60,000 തൊടുമെന്ന് സൂചന നല്‍കി. സ്വര്‍ണവിലയിൽ ഇന്നും വർധന. ഇന്ന് പവന് 320 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 58,720 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചു. ഗ്രാമിന് 40 രൂപയാണ് ഉയര്‍ന്നത്. 7340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

Read More

നെല്ലിയാമ്പതിയിൽ കെ. എഫ്. ഡി. സി. സഫാരി ജീപ്പ് റോഡിൽ നിന്ന് തെന്നിമാറി. വിനോദസഞ്ചാരികളുമായി സഫാരി യാത്ര നടത്തിയ കെ. എഫ്. ഡി. സി. ജീപ്പ് ചളിയിൽ റോഡരികിലേക്ക് തെന്നി മാറി. നെല്ലിയാമ്പതി പകുതി പാലം കേരള വന വികസന കോർപ്പറേഷന്റെ റിസോർട്ടിൽ നിന്നും റോസറി ഭാഗത്തേക്ക് വിനോദസഞ്ചാരികളുമായി പോയ സഫാരി ജീപ്പ് ആണ് കഴിഞ്ഞദിവസം റോഡിൽ നിന്ന് തെന്നിമാറി ഒരു വശത്തേക്ക് ചരിഞ്ഞത്. മേഖലയിൽ കനത്ത മഴ പെയ്തതിനാൽ റോഡിലെ ചളിയിൽ കുടുങ്ങിയാണ് ജീപ്പ് തെന്നി മാറിയത്. യാത്രക്കാരെ വാഹനത്തിൽ നിന്ന് ഇറക്കി ജീപ്പ് ഓടിച്ചു കയറ്റാൻ ജീവനക്കാർ ശ്രമിച്ചെങ്കിലും ചളിയിൽ കൂടുതൽ ആഴ്ന്നു പോവുകയാണ് ഉണ്ടായത്. ഉടൻ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ അപകടം ഒഴിവായി. നൂറടിയിൽ നിന്നും വേറെ ജീപ്പ് എത്തിച്ച് കയർ കെട്ടി ജീപ്പ് വലിച്ചു കയറ്റിയാണ് യാത്രക്കാരെ റിസോർട്ടിൽ തിരികെ എത്തിച്ചത്. നെല്ലിയാമ്പതി മേഖലയിലെ കെ എഫ് ഡി സി, റോസറി, തുത്തൻപാറ ഭാഗങ്ങളിലേക്കുള്ള റോഡ് വർഷങ്ങളായി വനം വകുപ്പ് മറ്റു ബന്ധപ്പെട്ട അധികാരികളോ റോഡ് നന്നാക്കാത്തതിനാൽ ആണ് മേഖലയിലെ തോട്ടങ്ങളിലും കെ എഫ് ഡി സി റിസോർട്ടുകളിലും വരുന്ന വാഹനങ്ങൾ ഏറെ ബുദ്ധിമുട്ടിയാണ് യാത്ര ചെയ്യുന്നത്. നെല്ലിയാമ്പതി തോട്ടം മേഖലകളിൽ അത്യാവശ്യഘട്ടങ്ങളിൽ പോലും വാഹനങ്ങൾ എത്താൻ പറ്റാത്ത സ്ഥിതിയിലാണ് മിക്ക റോഡുകളും.

Read More