Author: ജോജി തോമസ്

‘തങ്ക’ ഇവരെ കാണ്മാനില്ല! കണ്ടുകിട്ടുന്നവർ, നെന്മാറ പോലീസ് സ്റ്റേഷനിൽ അറിയിക്കുക.. 04923243399.

ഈ ഫോട്ടോയിൽ കാണുന്ന “തങ്ക w/o കറുപ്പൻ ” ആശാരിമട, പൈതല, ഒലിപ്പാറ എന്ന വ്യക്തിയെ നെന്മാറ കണിമംഗലം താമസിക്കുന്ന മകൾ ചന്ദ്രികയുടെ വീട്ടിൽ നിന്നും 18/11/24 രാവിലെ 7 ഓടെ കാണാത്തതിനെ തുടർന്ന് അന്വേഷണം നടത്തി വരുന്നു.കണ്ടുകിട്ടുന്നവർ നെന്മാറ പോലീസ് സ്റ്റേഷനലോ,-04923243399,–9497980620 താഴെ പറയുന്ന ഫോൺ നമ്പറിലോ അറിയിക്കേണ്ടതാണ്.. Ph : 9061100563

Read More

വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

ഗ്രാമോത്സവം 2024 എന്ന പേരിൽ വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയും ഇഷാ യോഗ ഫൗണ്ടേഷൻ കോയമ്പത്തൂരും സംയുക്തമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. അയിലൂർ എസ് എം ഹൈസ്കൂൾ ഗ്രൗണ്ടിലും യുപി സ്കൂൾ ഗ്രൗണ്ടിലുമായി നവംബർ 30 ഡിസംബർ 1 തീയതികളിൽ ആയാണ് മത്സരം നടക്കുക. 15 നും 50 നും ഇടയിൽ പ്രായമുള്ള പുരുഷന്മാർക്കാണ് മത്സരം. വിജയിക്കുന്ന ടീമുകൾക്ക് സോണൽ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരവും ക്യാഷ് അവാർഡ് നൽകും. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ […]

Read More

കാസർകോട് താർ ജീപ്പ് ഡിവൈഡറിലിടിച്ചു മറിഞ്ഞു. നാല് വിദ്യാർഥികൾക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം.

ഇന്ന് വൈകിട്ട് 7 മണിയോടെ കുമ്പള – മുള്ളേരിയ കെഎസ്ടിപി റോഡിൽ നാരായണമംഗലത്താണ് അപകടം. ഉപ്പള പത്വാടി സ്വദേശി സാഹിദ്, മുളിയടുക്ക സ്വദേശി അഫലാൽ, ബംബ്രാണ സ്വദേശി കാഷിഫ്, റുമൈദ് എന്നിവർക്കാണ് പരിക്ക്. ഇവരിൽ സാഹിദിനെയും റുമൈദിനെയും മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു രണ്ടുപേരെ കുമ്പളയിലെ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഷേണിയിൽ സ്‌കൂൾ കലോത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ആറ് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽപ്പെട്ടപ്പോൾ രണ്ടുപേർ ഓടി രക്ഷപ്പെട്ടു.

Read More