Author: ജോജി തോമസ്

എന്നാലും എന്റെ വടക്ക് നാഥാ.. ഇതിൽ സത്യം എന്ത് ?..

തൃശ്ശൂർ പൂരം വിവാദം; ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പൂരം അട്ടിമറിച്ചുവെന്നും തിരുവമ്പാടി ദേവസ്വത്തിലെ ചിലർ ​ഗൂഢാലോചന നടത്തിയതായും സർക്കാർ തള്ളിയ ADGP എം. ആർ. അജിത്ത് കുമാറിന്റെ റിപ്പോർട്ട് പുറത്ത്. അന്വേഷണം സിബിഐക്ക് വിടണമെന്നും ADGP എം. ആർ. അജിത്ത് കുമാറിന്റെ പുറത്തുവന്ന റിപ്പോർട്ട് പോലീസിന് തന്നെ നാണക്കേടെന്ന് തിരുവമ്പാടി ദേവസ്വം.

Read More

നെല്ലിയാമ്പതി അഥിതി തൊഴിലാളികൾക്ക് രാത്രികാല പരിശോധന ക്യാമ്പ്.

ദേശീയ കൊതുക് ജന്യ രോഗ നിയന്ത്രണ പറിപാടിയുടെ (National Vector Born Disease Control Prigramme) ഭാഗമായി പാലക്കാട്‌ ജില്ലാ മെഡിക്കൽ ഓഫീസും, മൊബൈൽ ഇമിഗ്രാൻഡ്സ് സ്ക്രീനിംഗ് ടീം (MIST), നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അഥിതി തൊഴിലാളികൾക് രാത്രികാല രക്ത പരിശോധന ക്യാമ്പ് നടത്തി. മലേറിയ, ഫൈലേറിയ എന്നീ കൊതുക് ജന്യ രോഗ നിയന്ത്രണത്തിന്റെ ഭാഗമായാണ് നെല്ലിയാമ്പതിയിലെ രാജാക്കാട്, ഓറിയന്റൽ എസ്റ്റേറ്റുകളിലെ 50 ഓളം അഥിതി തൊഴിലാളികൾക്ക് രാത്രികാല രക്തപരിശോധന ക്യാമ്പ് നടത്തിയത്. […]

Read More

സ്കൂ‌ളിൽ ക്രിസ്‌മസ് ആഘോഷം നടത്തിയതിന്റെ പേരിൽ അധ്യാപകരെ ഭീഷണിപ്പെടുത്തിയതായി പരാതി. ചിറ്റൂർ നല്ലേപ്പിള്ളി ഗവ. യുപി സ്കൂളിലാണ് സംഭവം.

നല്ലേപ്പിള്ളി ഗവ. യുപി സ്കൂ‌ളിൽ ഇന്നലെ ഉച്ചയോടെ വിശ്വഹിന്ദു പരിഷത്ത് ജില്ലാ ഭാരവാഹികൾ ഉൾപ്പെടെ മൂന്നു പേരാണ് സ്‌കൂളിലെത്തി വിദ്യാർഥികൾക്കു മുൻപിൽ വച്ച് അധ്യാപകരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ ഭാഗമായി അധ്യാപകരോട് കയർത്തതായും പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് ചിറ്റൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Read More

പാലക്കാട് ഗവ. പോളിടെക്നിക് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കം.

പാലക്കാട് ഗവ. പോളിടെക്നിക് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് മരുത റോഡ് ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂളിൽ ആരംഭിച്ചു. മരുത റോഡ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. പോളിടെക്നിക് പ്രിൻസിപ്പാൾ ഡോ. പി. ദിലീപ് അധ്യക്ഷത വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ. വി. ജിതേഷ്, കൊടുമ്പ് ഗ്രാമപഞ്ചായത്ത് അംഗം എം. പ്രവീണ, വി. നാഗരാജൻ, എം. ശിവകുമാർ, ജി. കെ. അക്ഷയ് കൃഷ്ണ, ജി. സുരേഷ് എന്നിവർ […]

Read More

കട്ടപ്പനയില്‍ സഹകരണ ബാങ്കിനു മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത നിലയില്‍. നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനാലാണെന്ന് ആത്മഹത്യാക്കുറിപ്പ്.

കട്ടപ്പനയില്‍ സഹകരണ ബാങ്കിനു  മുന്നില്‍ നിക്ഷേപകനെ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തി. കട്ടപ്പന മുളങ്ങാശ്ശേരിയില്‍ സാബുവാണ് ആത്മഹത്യചെയ്തത്. കട്ടപ്പന റൂറല്‍ ഡെവലപ്മെൻറ് കോ ഓപ്പറേറ്റീവ്  സൊസൈറ്റിക്കു മുന്‍പിലാണ് തൂങ്ങിമരിച്ച നിലയില്‍ സാബുവിനെ കണ്ടെത്തിയത്. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു ഇന്നലെ ബാങ്കില്‍ എത്തിയിരുന്നുവെങ്കിലും ലഭിച്ചില്ല. ഇതേതുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വിവരം. മരണത്തിന് കാരണം ര ബാങ്കാണെന്ന് കാണിച്ചുള്ള ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്. കട്ടപ്പനയില്‍ വ്യാപാരിയാണ് സാബു. 25ലക്ഷത്തോളം രൂപയാണ് നിക്ഷേപിച്ചിരുന്നത്. ഇത് തിരിച്ചു ചോദിച്ചു വെങ്കിലും മാസംതോറും നിശ്ചിത തുക […]

Read More