ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള സംവിധായകന്‍ ഷാഫി ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. വെന്‍റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. 16നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി അധികൃതര്‍ ഷാഫിയുടെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ഷാഫിയെ ചികിത്സിക്കുന്നത്.
Read MoreAuthor: ജോജി തോമസ്
ആചാരം ഇങ്ങനെയാകാവോ..? ആചാരമായ ആട്ടത്തിന്റെ ഭാഗമായി വെളിച്ചപ്പാട് തുള്ളുന്നതിനിടെ കാഞ്ഞിരക്കായ കഴിച്ച പാലക്കാട് പരുത്തൂർ കുളമുക്ക് സ്വദേശി ഷൈജു (43) മരിച്ചു.
കഴിഞ്ഞ ദിവസം ആട്ടം എന്ന ചടങ്ങില്‍ ഹനുമാനെ ആവാഹിച്ച് വെളിച്ചപ്പാട് തുള്ളിയത് ഷൈജുവായിരുന്നു. ചടങ്ങിനിടെ വെളിച്ചപ്പാടിന് ഫലമൂലാദികള്‍ നല്‍കുന്ന പതിവുണ്ട്. ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരക്കായയും ഇക്കൂട്ടത്തില്‍ വെക്കാറുണ്ട്. വെളിച്ചപ്പാട് തുള്ളുന്നവര്‍ ഇത് കടിച്ചശേഷം തുപ്പിക്കളയുകയാണ് ചെയ്യാറ്. എന്നാല്‍ ഷൈജു മൂന്ന് കാഞ്ഞിരക്കായകള്‍ കഴിച്ചതായി കൂടെയുണ്ടായിരുന്നവർ പറയുന്നു. ചടങ്ങിനുശേഷം അസ്വസ്ഥത തോന്നിയ ഷൈജുവിനെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ.
Read Moreആന എഴുന്നള്ളിപ്പ് നിയന്ത്രണങ്ങൾക്കുള്ള സ്റ്റേ തുടരും; ഉത്സവ കമ്മിറ്റിക്കാർ ആശങ്കയിൽ.
ആന എഴുന്നള്ളിപ്പ് സംബന്ധിച്ച കേരള ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് തീരുമാനം പിൻവലിക്കാതെ സുപ്രീംകോടതി. സ്‌റ്റേ നീക്കണമെന്ന അപേക്ഷ ഉടൻ പരിഗണിക്കണമെന്ന മൃഗസ്നേഹികളുടെ സംഘടനയുടെ ആവശ്യമാണു സുപ്രീം കോടതി നിരസിച്ചത്. കേരളത്തിൽ എഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞ് ഒരാൾ കൊല്ലപ്പെട്ടെന്നും രണ്ടു ഡസനിലേറെപ്പേർക്ക് പരുക്കേറ്റെന്നും ചൂണ്ടിക്കാട്ടിയാണു സംഘടന ആവശ്യം ഉന്നയിച്ചത്. ദേവസ്വങ്ങൾക്ക് അനുകൂലമായി, നിലവിലെ ചട്ടങ്ങൾ പാലിച്ച് ആന എഴുന്നള്ളിക്കാമെന്നാണ്, ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്തു സുപ്രീംകോടതി നേരത്തേ വ്യക്‌തമാക്കിയത്. സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് മൃഗസ്നേഹികളുടെ സംഘടന മുൻപു സുപ്രീംകോടതിയിൽ അപേക്ഷ […]
Read Moreമലമ്പുഴ പുഷ്പമേള ഇന്നു സമാപനം.
ജലസേചന വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് 16 മുതൽ തുടങ്ങിയ പുഷ്പമേളയിൽ ഇന്നലെ വരെ 62537 പേരാണ് ഉദ്യാനം സന്ദർശിച്ചത്. 26.10 ലക്ഷം രൂപ വരുമാനം ഉണ്ടായതായി കണക്കുകൾ പറയുന്നു. പുഷ്പമേള ഇന്ന് സമാപനം കുറിക്കും.
Read Moreകണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് തസ്തികയിൽ ഒഴിവ്.
കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലായി ജൂനിയർ റസിഡന്റ്/ ട്യൂട്ടർ തസ്തികയിൽ ഒഴിവുണ്ട്. ജനുവരി 28ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം. എം.ബി.ബി.എസ് കഴിഞ്ഞ് ടി.സി.എം.സി റജിസ്ട്രേഷൻ നേടിയിരിക്കണം. താൽപര്യമുള്ളവർ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, ആയതിന്റെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക് ഇൻ ഇന്റർവ്യൂവിന് അരമണിക്കൂർ മുമ്പെങ്കിലും പ്രിൻസിപ്പാൾ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. നിയമനം കരാർ അടിസ്ഥാനത്തിൽ ആയിരിക്കും. gmckannur.edu.in എന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ […]
Read More