Author: ജോജി തോമസ്

ചര്‍ച്ച പരാജയം; ചൊവ്വാഴ്ച 24 മണിക്കൂര്‍ കെഎസ്ആര്‍ടിസി പണിമുടക്ക്

ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ചൊവ്വാഴ്ച കെഎസ്ആര്‍ടിസി പണിമുടക്ക്. തിങ്കളാഴ്ച 12 മണി മുതല്‍ ചൊവ്വാഴ്ച രാത്രി പന്ത്രണ്ട് വരെ പണിമുടക്കുമെന്ന് ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷന്‍ (ടിഡിഎഫ്) അറിയിച്ചു. കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ഷങ്കര്‍ സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഡിഎ കുടിശ്ശിക അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം നിര്‍ത്തുക, ശമ്പളപരിഷ്‌കരണ കാരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ശമ്പള പരിഷ്‌കരണത്തില്‍ പോലും […]

Read More

പെട്രോൾപമ്പുകളുടെ സേവനത്തിൽ നിങ്ങൾക്കു പരാതിയുണ്ടോ.. അറിയിക്കാം

പെട്രോൾപമ്പുകളിൽനിന്ന് ലഭ്യമാകുന്ന സേവനങ്ങൾ സംബന്ധിച്ച് ഉപയോക്താക്കൾക്ക് പരാതികളറിയിക്കാം. തിങ്കളാഴ്ച‌ വൈകീട്ട് അഞ്ചുവരെ തപാൽ മുഖേനയോ നേരിട്ടോ പരാതികൾ അതത് തപാൽ ഓഫീസുകളിൽ ഏൽപ്പിക്കണം. പരാതികൾക്ക് പരിഹാരംകണ്ടെത്താൻ ആറിന് 2.30-ന് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പെട്രോ പ്രോഡക്ട്സ് ഗ്രീവൻസ് റീഡ്രസൽഫോറം ചേരും.  അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ അധ്യക്ഷതയിൽ ജനപ്രതിനിധികൾ, പോലീസ് അധികൃതർ, ലീഗൽ മെട്രോളജി അധികൃതർ, പെട്രോൾപമ്പ് ഉടമകൾ, ഓയിൽകമ്പനി പ്രതിനിധികൾ, ഉപഭോക്തൃസംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

Read More

പി.പി. ദിവ്യയ്ക്ക് സിപിഐഎം കണ്ണൂർ ജില്ല കമ്മിറ്റിയുടെ വിമർശനം.

ഒരിക്കലും ന്യായീകരിക്കാനാവാത്ത തെറ്റായ പരാമർശമാണു പി.പി.ദിവ്യ കണ്ണൂർ എഡിഎമ്മിന്റെ യാത്രയയപ്പു യോഗത്തിൽ നടത്തിയതെന്ന് സിപിഎം. ജില്ലാ സമ്മേളനത്തിൽ സെക്രട്ടറി എം.വി.ജയരാജൻ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ലാ കമ്മിറ്റിയിൽനിന്നു ചിലരെ ഒഴിവാക്കേണ്ടിവന്ന സാഹചര്യം പരാമർശിക്കുന്നതിനൊപ്പമാണു ദിവ്യയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച വിലയിരുത്തിയിരിക്കുന്നത്.

Read More

ടിക്കറ്റ്‌ ബുക്ക്‌ ചെയ്യൂ, പണം പിന്നീട് മതി’ പുതിയ സംവിധാനവുമായി റെയിൽവേ.

കാശില്ലെങ്കിലും ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാൻ സംവിധാനം അവതരിപ്പിച്ച്‌ റെയിൽവേ. ഇന്ത്യൻ റെയിൽവേ കാറ്ററിങ്‌ ആന്റ്‌ ടൂറിസം കോർപറേഷനാണ്‌ ‘ബുക്ക്‌ നൗ, പേ ലേറ്റർ’ പദ്ധതി അവതരിപ്പിച്ചത്‌. ഓൺലൈനിൽ ബുക്ക്‌ ചെയ്യുമ്പോൾ അക്കൗണ്ടിൽ പണം ഇല്ലെങ്കിലും ടിക്കറ്റ്‌ ലഭിക്കുന്ന പദ്ധതിയാണിത്‌. ഐആർസിടിസി അക്കൗണ്ടിലൂടെ ടിക്കറ്റ്‌ സെലക്ട്‌ ചെയ്‌ത ശേഷം ‘പേ ലേറ്റർ’ ഓപ്‌ഷൻ തെരഞ്ഞെടുത്താൽ 14 ദിവസം കഴിഞ്ഞ്‌ പണമടച്ചാൽ മതി. ഈ സമയപരിധിക്കുള്ളിൽ പണം നൽകിയില്ലെങ്കിൽ 3.5 ശതമാനം സേവന നിരക്ക് ബാധകമാകും.

Read More

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ്സില്‍ കത്തിക്കുത്ത്. പ്ലസ് വൺ വിദ്യാർഥി പോലീസ് പിടിയിൽ.

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ്സില്‍ കത്തിക്കുത്ത്. നെട്ടയത്തെ സ്വകാര്യ സ്‌കൂള്‍ ബസ്സില്‍ വച്ച്‌ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥി കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ വിദ്യാര്‍ഥിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തിയ വിദ്യാര്‍ഥിയെ വട്ടിയൂര്‍ക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. കത്തിയും പൊലീസ് കണ്ടെടുത്തതായാണ് റിപ്പോർട്ട്.

Read More

ഇരട്ടക്കൊലപാതകം: പോലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച 14 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു.

ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ പുറത്തു കാണിക്കാത്തതിൽ പ്രതിഷേധിച്ച് നെന്മാറ പോലീസ് സ്റ്റേഷനിലേക്ക് ചൊവ്വരാത്രി 11 ന് നടത്തിയ പ്രതിഷേധത്തിനിടെ പോലീസ് സ്റ്റേഷൻ മതിലും ഗേറ്റും തകർത്തതിനെതിരെയും, നെന്മാറ പൊലിസ് സ്റ്റേഷനിലെ മതിലും പടിയും തകർത്ത് സ്റ്റേഷനകത്ത് തള്ളി കയറാൻ ശ്രമിച്ച 14 കോൺഗ്രസ്സ് പ്രവർത്തകർക്കെതിരെ കേസെടുത്തു. പ്രതി ചെന്താമരയെ നെന്മാറ സ്റ്റേഷനിലെത്തിച്ചപ്പോഴാണ് പൊലീസ് സ്റ്റേഷനിൽ തള്ളിക്കയറി സംഘർഷാവസ്ഥ സൃഷ്ടിച്ചത് . യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ വിനീഷ് കരിമ്പാറ, നെന്മാറ സ്വദേശികളായ രാജേഷ്, ധർമൻ, രാധാകൃഷ്ണൻ എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന വിനീഷ് […]

Read More