Author: ജോജി തോമസ്
പാലക്കാട് ജില്ലാ ആശുപത്രിയില്‍ തീപിടിത്തം.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് തീപിടിത്തം ഉണ്ടായത്. ആശുപത്രിയുടെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന റെക്കോര്‍ഡുകളും മരുന്നുകളും സൂക്ഷിക്കുന്ന റൂമിലാണ് തീപിടിത്തം ഉണ്ടായത്.പുക പടര്‍ന്നതോടെ വനിതകളുടെ വാര്‍ഡിലെയും സര്‍ജിക്കല്‍ ഐസിയുവിലെയും രോഗികളെ പൂര്‍ണ്ണമായും മറ്റു വാര്‍ഡുകളിലേക്ക് മാറ്റി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമികവിവരം. അര മണിക്കൂറിനകം ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാനായി. ആര്‍ക്കും പരിക്കില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
Read Moreകാഞ്ഞങ്ങാട് ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മുസ്‌ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ എം.സി. കമറുദ്ദീനെ പോലീസ് വീണ്ടും അറസ്റ്റുചെയ്തു.
അറസ്റ്റിനെ തുടർന്ന് അദ്ദേഹത്തെ കാഞ്ഞങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തുടർന്ന് കോടതി കമറുദ്ദീനെ റിമാൻഡ് ചെയ്തു. കാസർഗോഡ് ചിത്താരി സ്വദേശികളായ സാബിറ, അഫ്സാന എന്നിവർ നൽകിയ പരാതിയിലാണ് അറസ്റ്റ്. നിക്ഷേപമായി ഇരുവരിൽ നിന്നും 15 ലക്ഷം രൂപയും 22 ലക്ഷം രൂപയും വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി.
Read Moreജില്ലയിലെ നെല്ല് സംഭരണത്തോടനുബന്ധിച്ച് സപ്ലൈക്കോ ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്നതിനായി താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികളെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കു ന്നു.
കൂടിക്കാഴ്ച്ച നടത്തും ജില്ലയിലെ നെല്ല് സംഭരണത്തോടനുബന്ധിച്ച് സപ്ലൈക്കോ ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യവും നിശ്ചിത യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികളെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ഫെബ്രുവരി 17 ന് പാലക്കാട് സപ്ലൈകോ പാഡി മാര്‍ക്കറ്റിങ് ഓഫീസില്‍ കൂടിക്കാഴ്ച്ച നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യഭ്യാസ യോഗ്യത, വയസ്സ്, ആധാര്‍, മേല്‍വിലാസം, ഇമെയില്‍ വിലാസം, എന്നിവ ഉള്‍ക്കൊള്ളിച്ച് ഫോട്ടോ പതിച്ച ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം നേരിട്ട് ഓഫിസില്‍ എത്തിച്ചേരണമെന്ന് പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ […]
Read More