Author: ജോജി തോമസ്
ചൂട് കൂടുന്നു.. സൂര്യതാപമേൽക്കാതെ ശ്രദ്ധിക്കാം.
രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. വയോധികർ, ഗർഭിണികൾ, കുട്ടികൾ, രോഗബാധിതർ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും കൈയിൽ കരുതുക പരമാവധി ശുദ്ധജലം കുടിക്കുക. മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക ഇളംനിറത്തിലുള്ള അയഞ്ഞ പരുത്തിവസ്ത്രങ്ങൾ ധരിക്കുക. വിനോദയാത്ര നടത്തുന്നവർ നേരിട്ട് തീവ്രമായ ചൂടേൽക്കാത്ത രീതിയിൽ സമയക്രമീകരണം നടത്തുക. ഇരുചക്രവാഹനങ്ങളിൽ ഭക്ഷണവിതരണം നടത്തുന്നവർ ഉച്ചസമയത്ത് (11 മുതൽ മൂന്നുവരെ) സുരക്ഷിതരാണെന്ന് അതത് […]
Read Moreപത്താം ക്ലാസ് വിദ്യാർഥിനി സ്കൂളിലേക്ക് പോകുംവഴി കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാനയിലെ കാമറെഡ്‌ഡി ജില്ലയിലാണ് സംഭവം.
ശ്രീ നിധി എന്ന പതിനാറുകാരിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.സ്കൂളിനു സമീപത്തുവച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടതിനു പിന്നാലെ ശ്രീ നിധി കുഴഞ്ഞ് വീണത്. അധ്യാപകരിൽ ഒരാൾ ഇത് കാണുകയും ഉടൻ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. സിപിആർ അടക്കം ചെയ്തുവെങ്കിലും കുട്ടിക്ക് അനക്കമുണ്ടായില്ല.
Read Moreകോഴിക്കോട് മുക്കം കാരശേരിയില്‍ വീടിന്റെ ഓടിളക്കി 25 പവൻ സ്വര്‍ണം കവര്‍ന്നു. വീട്ടുകാര്‍ വിവാഹസല്‍ക്കാരത്തിന് പോയ സമയത്താണ് മോഷണം.
ഇന്നലെ രാത്രി എട്ടിനും പത്തിനും ഇടയിലായിരുന്നു സംഭവം. വീട്ടുകാർ തിരിച്ചു വന്നപ്പോഴാണ് അലമാരയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ആളിറങ്ങാന്‍ പാകത്തില്‍ ഓടുകള്‍ മാറ്റിയ നിലയിലായിരുന്നു. പോലീസിൽ പരാതി നൽകി.
Read Moreഏപ്രിൽ ഒന്ന് മുതൽ വാഹനങ്ങളിൽ ക്യാമറ നിർബന്ധം; പുതിയ നിർദ്ദേശവുമായി MVD.
ഏപ്രില്‍ ഒന്ന് മുതല്‍ വാഹനങ്ങളില്‍ ക്യാമറ സ്ഥാപിക്കണമെന്ന് MVD യുടെ പുതിയ നിർദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളിലും, കോണ്‍ട്രാക്‌ട് കാരേജ് വാഹനങ്ങളിലും, സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും പുതിയ നിബന്ധനകള്‍ ബാധകമാണ്. സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലെ നിർദേശം കർശനമായി നടപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി സർക്കുലർ ഇറക്കി.
Read Moreപഴയവാഹനങ്ങളുടെ റോഡ് നികുതി സംസ്ഥാന സർക്കാർ കുത്തനെ കൂട്ടിയതിനുപിന്നാലെ കേന്ദ്രസർക്കാർ ഫിറ്റ്നസ് ടെസ്റ്റിങ് ഫീസുയർത്തുന്നു. നികുതിയിൽ സംസ്ഥാനം 50 ശതമാനം വർധനയാണ് വരുത്തിയതെങ്കിൽ ടെസ്റ്റിങ് ഫീസ് എട്ടിരട്ടിവരെ കൂട്ടാനാണ് കേന്ദ്രനീക്കം.
പഴയവാഹനങ്ങൾ ഉപേക്ഷിക്കാൻ ഉടമകളെ നിർബന്ധിതരാക്കുന്ന ഫീസ് വർധനയാണ് വരാൻ പോകുന്നത്. 15 വർഷം കഴിഞ്ഞ ഇരുചക്രവാഹനത്തിന് 1000 രൂപയും മുച്ചക്രവാഹനങ്ങൾക്ക് 2500 രൂപയും കാറുകൾക്ക് 5000 രൂപയുമാണ് നിർദേശിച്ചിട്ടുള്ളത്. വാഹനത്തിന്റെ പഴക്കംകൂടുന്നതനുസരിച്ച് ഫീസും ഇരട്ടിക്കും. ഇരുചക്രവാഹനങ്ങൾക്ക് 300 രൂപയും കാറുകൾക്ക് 600 രൂപയുമാണ് ഇപ്പോൾ നൽകേണ്ടത്. ഓൾട്ടോ, മാരുതി 800, നാനോ പോലുള്ള ചെറുകാറുകൾക്ക് സംസ്ഥാനസർക്കാർ ബജറ്റിൽ വർധിപ്പിച്ച നികുതിയും, ഫിറ്റനസ് ടെസ്റ്റ് ചെലവുമായി 14,600 രൂപ വേണ്ടിവരും. വാഹനത്തിന്റെ അറ്റകുറ്റപ്പണിച്ചെലവുമുണ്ടാകും. സ്വകാര്യവാഹനങ്ങൾ 15 വർഷത്തിനുശേഷവും തുടർന്ന് […]
Read More