Author: ജോജി തോമസ്

കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യയുടെ കഴുത്തിൽ വെട്ടി പരിക്കേൽപ്പിച്ച് ഭർത്താവ്.

കറുകപുത്തൂർ ഒഴുവത്രയിൽ മഹാലക്ഷ്മി എന്ന സ്ത്രീക്കാണ് വെട്ടേറ്റത്. അത്യാസന്ന നിലയിലായ ഇവരെ തൃശൂർ മെഡിക്കൽ കോളേജിൽപ്രവേശിപ്പിച്ചു. ഭർത്താവ് സുനിൽകുമാറാണ് വഴക്കിനെത്തുടർന്ന് മഹാലക്ഷ്‌മിയെ വെട്ടി പരിക്കേൽപ്പിച്ചത്. ഇന്ന് വൈകീട്ട്ആറരയോടെയായിരുന്നു സംഭവം.

Read More

ലഹരി ഉപയോഗം തടയാന്‍ നിയമത്തില്‍ ഭേദഗതി വരുത്തേണ്ടത് കേന്ദ്ര സര്‍ക്കാരെന്ന് എക്‌സൈസ് മന്ത്രി എം.ബി.രാജേഷ്.

ലഹരിക്കേസില്‍ ഏറ്റവും കൂടുതല്‍ നടപടിയെടുത്തത് കേരളമാണെന്നും മന്ത്രി പ്രതികരിച്ചു. കാമ്പസ് രാഷ്ട്രീയത്തിന്‍റെ ശൂന്യതയും ലഹരി ഉപയോഗത്തിന് കാരണമാകുന്നുണ്ട്. ഒരു കാലത്ത് രാഷ്ട്രീയ അതിപ്രസരമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോഴത്തെ പ്രശ്‌നം രാഷ്ട്രീയത്തിന്‍റെ ശൂന്യതയാണ്. ചെറുപ്പക്കാര്‍ക്കിടയില്‍ അക്രമം വലിയ രീതിയില്‍ പെരുകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read More

ആകാശത്തെ അത്യപൂര്‍വ്വമായ ഗ്രഹ വിന്യാസം നിങ്ങൾക്ക് കാണുന്നുണ്ടോ?..

ഇന്ന് പ്ലാനറ്ററി പരേഡ് ദിനം സൗരയൂഥത്തിലെ എട്ട് ഗ്രഹങ്ങളിൽ ഏഴെണ്ണം ആകാശത്ത് ഒരുമിച്ച് ദൃശ്യമാകുന്ന അത്ഭുതക്കാഴ്ച ഇന്ന് (ഫെബ്രുവരി 28). ഈ വിസ്മയ കാഴ്ചയ്ക്കായി കാത്തിരിക്കുകയാണ് ലോകമെങ്ങുമുള്ള വാനനിരീക്ഷകരും ജ്യോതിശാസ്ത്ര പ്രേമികളും. പ്ലാനറ്ററി പരേഡ് (Planetary Parade 2025) അല്ലെങ്കിൽ ഗ്രഹ വിന്യാസം എന്ന് വിളിക്കപ്പെടുന്ന ഈ പ്രതിഭാസം, ഒരേസമയം ഒന്നിലധികം ഗ്രഹങ്ങൾ സൂര്യന്‍റെ ഒരു വശത്ത് കൂടിച്ചേരുമ്പോഴാണ് സംഭവിക്കുന്നത്. ബഹിരാകാശ ഏജൻസിയായ നാസയുടെ അഭിപ്രായത്തിൽ, ഗ്രഹ പരേഡുകൾ അപൂർവമല്ല. പക്ഷേ എല്ലാ വർഷവും എട്ട് ഗ്രഹങ്ങളും […]

Read More