Author: ജോജി തോമസ്

നെന്മാറ വല്ലങ്ങി വേല; അവലോകന യോഗം നടത്തി.

ജോജി തോമസ് ഏപ്രിൽ മൂന്നിന് നടക്കുന്ന നെന്മാറ വല്ലങ്ങി വേലയുടെ അവലോകനയോഗം നടത്തി. നെന്മാറ, വല്ലങ്ങി ദേശ ഭാരവാഹികൾ ഈ വർഷത്തെ വേല നടത്തിപ്പിനുള്ള നടപടിക്രമങ്ങൾ യോഗത്തിൽ വിശദീകരിച്ചു. പഞ്ചായത്തും വിവിധ വകുപ്പുകളും വേലയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ ഒരുക്കങ്ങളും നടപടികളും വിവിധ വകുപ്പ് പ്രതിനിധികൾ വിശദീകരിച്ചു. പോലീസ്, റവന്യൂ, വനം, സോഷ്യൽ ഫോറസ്റ്ററി, മൃഗസംരക്ഷണം, പൊതുജനാരോഗ്യം, ഭക്ഷ്യസുരക്ഷ, അഗ്നി രക്ഷാസേന, എക്സൈസ്, മോട്ടോർ വാഹന വകുപ്പ്, വൈദ്യുതി ബോർഡ്, ജല അതോറിറ്റി, ജൽ ജീവൻ മിഷൻ, […]

Read More

അദാലത്ത് ഇന്ന് അവസാനിക്കും.

നെന്മാറ, പാടഗിരി, ആലത്തൂർ, വടക്കഞ്ചേരി, മംഗലംഡാം പോലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ കുറഞ്ഞ നിരക്കുകളിൽ പിഴ അടച്ച് തീർപ്പാക്കുന്നതിനുള്ള പ്രത്യേക അദാലത്ത് ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് – 1 കോടതിയിൽ പ്രത്യേക അദാലത്തിൽ തീർപ്പാക്കാൻ ഇന്നുകൂടി അവസരം ഉണ്ടെന്നും, കേസുകൾ ഉള്ളവർ ഈ അവസരം വിനിയോഗിക്കണമെന്നും നെന്മാറ പോലീസ് അറിയിച്ചു.

Read More

നശാ മുക്ത് ഭാരത് അഭിയാൻ പ്രോഗ്രാമിന്റെ ഭാഗമായി സാമൂഹ്യ നീതി വകുപ്പ് പാലക്കാട് ജില്ലാ ഓഫീസും, നെന്മാറ എൻഎസ്എസ് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. വി. ശാലിനി നിർവഹിച്ചു.

സാമൂഹ്യനീതി വകുപ്പ് ജൂനിയർ സൂപ്രണ്ട് ആദർശ്, എക്സൈസ് ഇൻസ്പെക്ടർ പി. എൻ. സുരേഷ് ബാബു, എൻഎസ്എസ് ആസാദ് സേന ജില്ലാ കോർഡിനേറ്റർ എൻ. വി. ജിതേഷ്, ഡോ. ജി. ശ്രീജ, കെ. അഭിലാഷ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ എസ്. സനൽകുമാർ, ഡോ. ആശാ ഭരതൻ തുടങ്ങിയവർ സംസാരിച്ചു.

Read More

ഇഞ്ചി വിളവെടുപ്പ് ആരംഭിച്ചു.

വേനൽ ആരംഭിച്ചതോടെ വാരങ്ങളിലെ ഇഞ്ചി ചെടികൾ മൂപ്പ് എത്തി തുടങ്ങിയതോടെയാണ് വിളവെടുപ്പ് ആരംഭിച്ചത്. ചെടികൾ കരിഞ്ഞു തുടങ്ങിയതോടെ വാരങ്ങളിൽ നിന്നും തണ്ടുകൾ വെട്ടി മാറ്റിയാണ് സ്ത്രീ പുരുഷ തൊഴിലാളികളെ ഉപയോഗിച്ച് വിളവെടുപ്പ് നടത്തുന്നത്. കാലാവസ്ഥ യോജിച്ചതോടെ ഈ വർഷം കാര്യമായ രോഗ കീടബാധയില്ലാതെ ഭേദപ്പെട്ട വിളവ് കിട്ടിയെന്ന് കർഷകർ പറയുന്നു. പുരുഷന്മാർ കിളച്ചുമാറ്റുന്ന ഇഞ്ചി മണ്ണും വേരുകളും കളഞ്ഞു വൃത്തിയാക്കുന്ന ജോലിയാണ് സ്ത്രീ തൊഴിലാളികൾ ചെയ്യുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് ഇഞ്ചിക്കും ചുക്കിനും നേരിയ വിലക്കുറവ് ഉണ്ടായിട്ടുണ്ട്. വിളവെടുത്ത […]

Read More