സീബ്രാ ക്രോസിങ്ങുകളിൽ പ്രധാന അവകാശം കാൽനട യാത്രക്കാരനാണെന്ന ബോധം ഡ്രൈവർമാരിൽ ഉണ്ടാക്കണം. ലൈസൻസിനായുള്ള റോഡ് ടെസ്റ്റ് നടത്തുമ്പോൾ ഇക്കാര്യംകൂടി പരിശോധിക്കണം. ഈവർഷം ഒക്ടോബർ 31 വരെ മാത്രം സീബ്രാലൈൻ മറികടക്കുന്നതിനിടെ 218 പേർ വാഹനമിടിച്ചു മരിച്ചുവെന്ന മാധ്യമറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദേശം.
Read MoreAuthor: ജോജി തോമസ്
ജില്ലാ സഹോദയ സ്കൂൾ അത്‌ലറ്റിക് മീറ്റ് സ്പോർടിഗ 25ന് നെന്മാറയിൽ തുടക്കം👇
ജില്ലാ സഹോദയ സ്കൂൾ അത്‌ലറ്റിക് മീറ്റ് സ്പോർടിഗ 25ന് നെന്മാറയിൽ തുടക്കമായി. മുൻ അന്താരാഷ്ട്ര കായിക താരവും ഒളിമ്പിക് അത്‌ലറ്റിക് ക്ലബ് ചീഫ് കോച്ചും കേരള സ്റ്റേറ്റ് അസോസിയേഷന്റെ വൈസ് പ്രസിഡന്റുമായ സി. ഹരിദാസ് അത്‌ലറ്റിക് മീറ്റ് ഉദ്ഘാടനം ചെയ്തു. സ്വാതി സെൻട്രൽ സ്കൂൾ വാണിയംകുളം പ്രിൻസിപ്പലും പാലക്കാട് ജില്ല സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡന്റുമായ ഷാജി .കെ. തയ്യിൽ അധ്യക്ഷത വഹിച്ചു. ഗംഗോത്രി സ്കൂൾ പ്രിൻസിപ്പലും ജനറൽ കൺവീനറുമായ പി. എസ്. പ്രഭാകരൻ സ്വാഗതം പറഞ്ഞു. […]
Read Moreആരോഗ്യ പ്രശ്‌നത്തെ തുടർന്ന് വേടൻ ആശുപത്രിയിൽ👇
ആരോഗ്യ പ്രശ്‌നത്തെ തുടർന്ന് റാപ്പർ വേടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേടനെ തീവ്രപരിചണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അനാരോഗ്യത്തെ തുടർന്ന് നവംബർ 28ന് ദോഹയിൽ നടക്കാനിരുന്ന പരിപാടി മാറ്റിവച്ചു. ആരോഗ്യ സ്ഥിതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല!!
Read More