Author: ജോജി തോമസ്

ആലത്തൂർ മേലാർകോട് വേലക്ക് സ്വർണ്ണമാല നഷ്ടപ്പെട്ട സംഭവം; 67 മണിക്കൂർ കാത്തിരിപ്പിന് ശേഷം തൊണ്ടിമുതൽമോഷ്ടാവിന്റെ വയറ്റിൽ നിന്നും ലഭിച്ചു.

മോഷ്ടാവിന്റെ വയറ്റിൽ നിന്നും മാല പുറത്തെത്തുന്നതുവരെ ജില്ലാ ആശുപ്രതിയിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ഇന്നലെ വൈകിട്ട് മധുര സ്വദേശി മുത്തപ്പന്റെ (34) വയറ്റിൽ നിന്നും മലപ്പുറത്ത് വന്നത് പോലീസുകാർക്ക് ആശ്വാസമായി. ചിറ്റൂർ പട്ടഞ്ചേരി വിനോദിന്റെ മകൾ നക്ഷത്രയുടെ (3) മാലയാണ് ലഭിച്ചത്. ഇന്നലെ എൻഡോസ്കോപ്പി ചെയ്യാനും തീരുമാനിച്ചിരുന്നു. മാല പുറത്തെടുക്കാനായി ശസ്ത്രക്രിയ ചെയ്യേണ്ടി വരുമെന്ന് മോഷ്ടാവിനെ അറിയിച്ചതോടെയാണ് ഇയാൾ പൊലീസുമായി സഹകരിക്കാൻ തയ്യാറായി. പിന്നീട് പൊലീസ് നൽകിയ ഭക്ഷണവും മറ്റും കഴിച്ചാണ് മാല പുറത്താക്കിയത്. തൊണ്ടിമുതലും പ്രതിയുമായി […]

Read More

കൂടുതല്‍ പലിശ നല്‍കാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ്; യുവതി അറസ്റ്റിലായി. തൃശൂര്‍ ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലാണ് തട്ടിപ്പ്.

പണംനിക്ഷേപിച്ചാല്‍ കൂടുതല്‍ പലിശ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നിരവധി പേരില്‍ നിന്ന് പണം തട്ടിയ കേസില്‍ മാനേജര്‍ അറസ്റ്റില്‍. മുട്ടിത്തടി സ്വദേശിയായ അറയ്ക്കല്‍ വീട്ടില്‍ ജീവലത (39) ആണ് അറസ്റ്റിലായത്. വല്ലച്ചിറ സ്വദേശിയില്‍ നിന്ന് 13,50000 രൂപ, തലോര്‍ സ്വദേശിയില്‍ നിന്ന്100000രൂപ,കോണത്തുകുന്ന് സ്വദേശിയില്‍ നിന്ന് 1500000രൂപ,ഇരിങ്ങാലക്കുട സ്വദേശിയില്‍ നിന്ന് 550000രൂപഎന്നിങ്ങനെയാണ് തട്ടിയെടുത്തത്. ഇരിങ്ങാലക്കുട മേഖലയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തുന്ന രീതി പതിവ് സംഭവമായി മാറിയതായി പ്രദേശവാസികൾ പറയുന്നു.

Read More

മലയാളികളായ ബേക്കറി ഉടമകള്‍ കോയമ്പത്തൂരില്‍ മരിച്ച നിലയിൽ;  മഹേഷിനെ കഴുത്തറുത്ത നിലയിലും, ജയരാജിനെ തൂങ്ങിമരിച്ചനിലയിലുമാണ് കണ്ടെത്തിയത്.

ദുരൂഹ സാഹചര്യത്തില്‍ മലയാളികളായ രണ്ട്പേരെ കോയമ്പത്തൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ ജയരാജ് (51),മഹേഷ് (48) എന്നിവരെയാണ് കോയമ്പത്തൂര് വിശ്വനാഥപുരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read More