Author: ജോജി തോമസ്
ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം.
വളാഞ്ചേരി സ്വദേശി സൈഫുദ്ദീന്റെ സ്കൂട്ടറാണ് കത്തിയത്. ഇന്ന് പുലർച്ചെ 3.15നാണ് സംഭവമുണ്ടായത്. മൂന്നുവർഷമായി സ്കൂട്ടർ എടുത്തിട്ടെന്ന് ഉടമ പറഞ്ഞു. പുലർച്ചെ മൂന്നോടെ ശബ്ദം കേട്ടാണ് ഉണർന്നത്. പൈപ്പ് വെള്ളം ഉപയോഗിച്ച് തീയണച്ചു. ബാറ്ററിയുടെ ഭാഗത്തായിരുന്നു തീയുണ്ടായത്.
Read More