Author: ജോജി തോമസ്

ഇന്ത്യയില്‍ ഇപ്പോഴുള്ള പാകിസ്താന്‍ പൗരന്മാര്‍ 48 മണിക്കൂറിനകം രാജ്യം വിടണം ; താക്കീതുമായി ഇന്ത്യ.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ. പാകിസ്ഥാനുമായുള്ള നയതന്ത്ര സഹകരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. പാക് പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കിയതായും പാകിസ്ഥാന്‍ പൗരന്‍മാര്‍ ഇന്ത്യ വിടാനും രാജ്യം നിര്‍ദേശിച്ചു. സിന്ധുനദീജലകരാര്‍റദ്ദാക്കിയതായും വാഗ- അട്ടാരി അതിര്‍ത്തി അടച്ചതായും വിദേശകാര്യ സെക്രട്ടറി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാകിസ്ഥാന്‍ പൗരന്‍മാര്‍ക്ക് ഇനി വിസ നല്‍കില്ലെന്നും, ഇന്ത്യയിലെ പാകിസ്ഥാന്‍ നയതന്ത്രജ്ഞര്‍ ഒരാഴ്ചയ്ക്കകം രാജ്യം വിടണമെന്നും നിര്‍ദേശിച്ചു. നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 30 ആയി ചുരുക്കി.

Read More

വടക്കഞ്ചേരി മാണിക്യപ്പാടത്ത് മലയോരത്ത് നിന്ന് വ്യാപകമായി മണ്ണും കല്ലും അനധികൃതമായി കടത്തുന്നതായി പരാതി. മണ്ണെടുത്ത വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു.

വൻതോതിൽ ഇവിടെ കുന്നിടിക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. പഞ്ചായത്തിലെ മണ്ണാംപറമ്പ്, പന്നിയങ്കര, തേനിടുക്ക് ഭാഗങ്ങളിലും കുന്നിടിച്ച് മണ്ണ് കടത്തുന്നുണ്ട്. ഇത് സംബന്ധിച്ച് ഒട്ടേറെ പരാതികൾ നാട്ടുകാർ ജിയോളജി വിഭാഗത്തിനും പഞ്ചായത്ത്, വില്ലേജ് അധികൃതർക്കും നൽകിയിട്ടും നടപടിയില്ലെന്ന ആക്ഷേപം ശക്തമാണ്.ഇന്നലെ മാണിക്യപ്പാടത്ത് വാഹനങ്ങൾ തടഞ്ഞതോടെ പൊലീസ് എത്തി. എന്നാൽ രേഖകളുണ്ടെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഇത് സംബന്ധിച്ച് ഇന്ന് പൊലീസ് സ്‌റ്റേഷനിൽ ചർച്ച നടത്തും. ദേശീയപാത നിർമാണത്തിന് എന്ന പേരിലാണ് മലയോരത്തെ കുന്നുകൾ ഇടിച്ചുനിരത്തുന്നത്. ഇതിൽ പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. […]

Read More

നെന്മാറ പോത്തുണ്ടി റോഡരികിൽ അപകട ഭീഷണി ഉയർത്തി ഉണക്ക മരം; നടപടി എടുക്കാതെ അധികൃതർ.

അപകട ഭീഷണി ഉയർത്തി നിൽക്കുന്ന ഉണക്ക മരം വെട്ടി മാറ്റണം. നെന്മാറ പോത്തുണ്ടി റോഡരികിൽ കൽനാടിൽ റോഡിന് സമീപമാണ് അപകട ഭീഷണി ഉയർത്തി ഉണങ്ങിയ ആൽമരം നിൽക്കുന്നത്. കഴിഞ്ഞ ദിവസത്തെ വേനൽ മഴയിൽ ചെറു ചില്ലകൾ പൊട്ടി റോഡിൽ വീണിരുന്നു. പ്രദേശവാസികൾ എടുത്തുമാറ്റിയാണ് അപകട സാധ്യത ഒഴിവാക്കിയത്. നെല്ലിയാമ്പതി, പോത്തുണ്ടി തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ദിവസേന നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന പ്രധാന പാതയോരത്താണ് അപകട ഭീഷണി ഉയർത്തി 30 അടിയോളം ഉയരത്തിൽ കൂറ്റൻ ഉണക്ക മരം നിൽക്കുന്നത്. പ്രദേശവാസികൾ […]

Read More

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ ആദരമര്‍പ്പിച്ച് ലോകരാജ്യങ്ങള്‍. ഇന്ത്യയില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ദുഃഖാചരണം പ്രഖ്യാപിച്ചത്. ഇന്നും നാളെയും പോപ്പിന്റെ സംസ്‌കാരദിവസവുമാണ് ദു:ഖാചരണം. ദേശീയപതാക താഴ്ത്തിക്കെട്ടും. ഔദ്യോഗിക ആഘോഷ പരിപാടികള്‍ ഉണ്ടായിരിക്കുന്നതല്ല!!

അതേസമയം മാര്‍പാപ്പയുടെ കബറടക്ക ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ്ട്രം പ് വത്തിക്കാനിലേക്ക് പോകുമെന്ന് അറിയിച്ചു. മാര്‍പാപ്പയോടുള്ള ആദരസൂചകമായി ദേശീയ പതാക താഴ്ത്തിക്കെട്ടാന്‍ പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടു. ബ്രസീലില്‍ ഏഴുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. പോപ്പിന്റെ വിയോഗം കത്തോലിക്കര്‍ക്ക് മാത്രമല്ല, എല്ലാ മതത്തിനും എല്ലാ സമൂഹത്തിനും തീരാനഷ്ടമാണെന്ന് പ്രസിഡന്റ് ജോസ് റാമോസ് ഹോര്‍ത്ത പറഞ്ഞു. കാലംചെയ്ത ഫ്രാന്‍സിസ്മാര്‍പാപ്പയുടെ സംസ്‌കാര ശുശ്രൂഷകളിലും പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന കോണ്‍ക്ലേവിലും പങ്കെടുക്കാനായി മേജര്‍ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍മാര്‍ ബസേലയോസ്ക്ലീമീസ്കാതോലിക്കാബാവാ റോമിലേക്കുപോയി. അന്ത്യ വിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ്. […]

Read More