By ജോജി തോമസ്January 26, 2026January 26, 2026 കേരളം സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 1800 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. 1,19,320 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന്ആനുപാതികമായി 225 രൂപയാണ് വര്‍ധിച്ചത്. 14,915 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. Read More
By ജോജി തോമസ്January 26, 2026January 26, 2026 കേരളം തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ KSRTC ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. തിരുവനന്തപുരം ഭാഗത്തുനിന്നും നാഗർകോവിലിലേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചറും, നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ്സുകളാണ് കൂട്ടിഇടിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read More
By ജോജി തോമസ്January 24, 2026January 24, 2026 കേരളം കഴക്കൂട്ടത്ത് അനുമതിയില്ലാതെ സ്കൂളിൽ നിന്നും വിനോദ യാത്ര. വിദ്യാർഥികളുമായി പുറപ്പെട്ട ടൂറിസ്റ്റ് ബസ് പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്. കഴക്കൂട്ടം ചന്തവിള യു.പി സ്കൂളിൽ നിന്നാണ് ബസ് യാത്ര പുറപ്പെട്ടത്. അപകടകരമായ രീതിയിൽ ഫ്ലിക്കറിങ് ലൈറ്റുകൾ ഘടിപ്പിച്ചും അനധികൃതമായ മാറ്റങ്ങൾ വരുത്തിയുമാണ് ബസ് സർവീസ് നടത്തിയത്. നിയമ ലംഘനങ്ങൾ നടത്തിയ വാഹനത്തിന് 2,56,000 രൂപ പിഴ ചുമത്തി. കൂടാതെ ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉടനടി റദ്ദാക്കുകയും ചെയ്തു. Read More
By ജോജി തോമസ്January 22, 2026January 22, 2026 കേരളം റോഡിൽ അഭ്യാസം വേണ്ട മക്കളെ…⚠️ വര്‍ഷത്തില്‍ അഞ്ചോ അതിലധികമോ ഗതാഗത നിയമലംഘനമുണ്ടായാല്‍ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യും !!! Read More
By ജോജി തോമസ്January 22, 2026January 22, 2026 കേരളം തൃശ്ശൂർ കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സാപ്പിഴവ്. നവജാത ശിശുവിൻ്റെ വിരൽ പാതി മുറിഞ്ഞുപോയി. കുന്നംകുളം മലങ്കര ആശുപത്രിയിലാണ് സംഭവം. പന്നിത്തടം സ്വദേശികളായ ജിത്തു -ജിഷ്മ ദമ്പതികളുടെ അഞ്ച് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന്റെ വലതുകൈയിലെ തള്ളവിരലാണ് അറ്റുപോയത്. ഇന്നലെ പുലർച്ചെ കുഞ്ഞിന് ഇഞ്ചക്ഷൻ നൽകണമെന്ന് പറഞ്ഞ് നഴ്സുമാർ NICU വിലേക്ക് കൊണ്ടുപോയതിനു ശേഷം മണിക്കൂറുകൾ കഴിഞ്ഞിട്ടും കുഞ്ഞിനെ തിരിച്ച് നൽകാതായതോടെ ജിഷ്മ NICU വിൽ എത്തിയപ്പോഴാണ് കുഞ്ഞിന്റെ തള്ളവിരൽ നഖത്തിന് കീഴെ പൂർണ്ണമായും അറ്റുപോയ നിലയിൽ കണ്ടത്. പ്ലാസ്റ്റർ വെട്ടിയപ്പോൾ അറിയാതെ വിരൽ അറ്റുപോയതെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളോട് പറഞ്ഞുവെന്നാണ് വിവരം. Read More
By ജോജി തോമസ്January 22, 2026January 22, 2026 കേരളം കണ്ണൂരിൽ ഒന്നര വയസുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസ്; അമ്മ ശരണ്യക്ക് ജീവപര്യന്തം. ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. ആൺ സുഹൃത്തിന്റെ കൂടെ ജീവിക്കാനായിരുന്നു ക്രൂരകൊലപാതകം. Read More
By ജോജി തോമസ്January 22, 2026January 22, 2026 കേരളം നിയമസഭയിൽ പാരടിപ്പോര് !! സ്വര്‍ണം കട്ടവരാരപ്പാ?.. സഖാക്കളാണേ അയ്യപ്പാ.. എന്ന് പാടി പ്രതിപക്ഷം, കോണ്‍ഗ്രസാണേ അയ്യപ്പാ.. എന്ന് മന്ത്രി വി ശിവന്‍കുട്ടിയും! പോറ്റിയും കടകംപള്ളി സുരേന്ദ്രനുമായി സാമ്പത്തിക ഇടപാടുണ്ടോയെന്ന് അന്വേഷിക്കാനൊരുങ്ങി ED. പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്ന് പിരിഞ്ഞു !! Read More
By ജോജി തോമസ്January 20, 2026January 20, 2026 കേരളം സിനിമാ സംഘടനകൾ ബുധനാഴ്ച നടത്താനിരുന്ന സൂചനാ സമരം പിൻവലിച്ചു. മന്ത്രി സജി ചെറിയാനുമായി സംഘടനാ പ്രതിനിധികൾ നടത്തിയ ചർച്ചയ്ക്കൊടുവിലാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്. സമരം പിൻവലിച്ചതോടെ സിനിമാ ചിത്രീകരണങ്ങൾ തടസമില്ലാതെ തുടരും. തിയേറ്ററുകൾ അടച്ചിടില്ലെന്നും സംഘടനാ നേതാക്കൾ അറിയിച്ചു. Read More
By ജോജി തോമസ്January 20, 2026January 20, 2026 കേരളം മൈ ഗോൾഡ്… സ്വർണ വില വീണ്ടും കൂടി.. ഗ്രാമിന് 95 രൂപ കൂടി 13500 രൂപയായി, പവന് 1,08,000 രൂപയുമായി. Read More
By ജോജി തോമസ്January 19, 2026January 19, 2026 കേരളം സ്വർണ വില കുതിപ്പിൽ… റെക്കോഡ് വിലയിലേക്ക് കുതിച്ച് പൊന്ന്. പവന് 106840 രൂപയായി കുതിക്കുന്നു. Read More