സപ്ലൈകോ മുഖേന സംഭരിച്ച നെല്ല് വില ലഭിക്കാതെ ദുരിതത്തിലായി കർഷകർ. നെല്ല് സംഭരണം പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞ് പിആർഎസ് ലഭിച്ച കർഷകർക്കും നെല്ല് വില വായ്പയായി പോലും ലഭിക്കാത്ത സ്ഥിതിയായി. സ്റ്റേറ്റ് ബാങ്ക്, കനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ മുഖേനയാണ് നെല്ലുവില വായ്പയായി പണം നൽകാൻ സപ്ലൈകോ കരാർ ഉണ്ടായിരുന്നത്. മാർച്ച് പകുതിയോടെ കരാർ കാലാവധി കഴിയുകയും ബാങ്കിന് സർക്കാർ നൽകുന്ന പലിശ വർദ്ധിപ്പിക്കണമെന്നും കനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ ആവശ്യപ്പെട്ടതോടെയാണ് നെല്ല് വില […]
Read MoreAuthor: ജോജി തോമസ്
വായനാശീലമുള്ള തലമുറയ്ക്ക് മാത്രമേ ലക്ഷ്യബോധമുള്ള സമൂഹത്തെ വാർത്തെടുക്കാൻ കഴിയൂ; മുൻ കേരളാ ചീഫ് സെക്രട്ടറി ഡോ: ജിജി തോംസൺ ഐഎഎസ്.
ഇന്ന് യുവസമൂഹത്തിൽ നിന്ന് വായനാശീലം കുറഞ്ഞു വരുന്നുവെന്നും, കലാമൂല്യമുള്ള വായനകൾ കുറഞ്ഞു വരുന്നതായും മുൻ കേരളാ ചീഫ് സെക്രട്ടറി ഡോ. ജിജി തോംസൺ അഭിപ്രായപ്പെട്ടു. ഐഎഎസ് എന്ന കൊടുമുടി കയറാൻ വായനയെന്ന ചവിട്ടുപടി കയറിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. അഭ്യുദയ പോലുള്ള ക്യാമ്പുകളിലൂടെ വളർന്നു വരുന്ന തലമുറകൾ സമൂഹത്തിൻ്റെ തിന്മകൾക്കെതിരെയുള്ള പടവാളാവാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നെന്മാറ കേന്ദ്രമായി പ്രവർത്തിക്കുന്ന യുവജന സംഘടനയായ സെൻ്റർ ഫോർ ലൈഫ് സ്കിൽസ് ലേർണിംഗിൻ്റെയും, ഭാവിക ഫൗണ്ടേഷൻ്റെയും, നെഹ്റു യുവ കേന്ദ്രയുടേയും […]
Read Moreബെംഗളൂരുവിൽ മലയാളികൾ സഞ്ചരിച്ച കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഒരു വയസുകാരനു ദാരുണാന്ത്യം.
ഡിവൈഡറിലിടിച്ച് മറിഞ്ഞ കാറിലേക്ക് പിന്നാലെയെത്തിയ ബസ് പാഞ്ഞുകയറി പിഞ്ചുകുഞ്ഞിനെ ദാരുണാന്ത്യം സംഭവിക്കുകയായിരുന്നു. കണ്ണൂർ കേളകം ചെങ്ങോത്ത് കൊളക്കാട് കാരിച്ചിറയിൽ അതുൽ– അലീന ദമ്പതികളുടെ മകൻ കാർലോ ജോ കുര്യൻ (1) ആണ് മരിച്ചത്. കാറിൽ യാത്ര ചെയ്ത ആറുപേർക്ക് പരുക്കേറ്റു. കാർലോയുടെ മാതാവ് അലീന (33), മൂത്ത മകൻ സ്റ്റീവ് (3), അലീനയുടെ മാതാവ് റെറ്റി (57), ബന്ധുക്കളായ ആരോൺ (14), ആൽഫിൻ (16), കാർ ഡ്രൈവർ ആന്റണി (27) എന്നിവരെ ബെംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ […]
Read MoreCBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്‌ഇ) പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ചൊവ്വാഴ്‌ച രാവിലെയാണ് ഫലം പ്രസിദ്ധീകരിച്ചത്. cbse.gov.in, results.cbse.nic.in, cbseresults.nic.in ഔദ്യോഗിക വെബ്സൈറ്റുകളിൽ ഫലം ലഭ്യമാണ്. ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ, എസ്എംഎസ്, ഡിജിലോക്കർ, ഐവിആർഎസ്/കോൾ, ഉമാംഗ് മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴിയും ഫലം ലഭ്യമാകും. റോൾ നമ്പർ, ജനനത്തീയതി, സ്കൂൾ നമ്പർ, അഡ്‌മിറ്റ് കാർഡ് ഐഡി തുടങ്ങിയ ലോഗിൻ വിവരങ്ങൾ നൽകി ഫലം പരിശോധിക്കാം. പത്താം ക്ലാസ് ഫലവും ഉടൻ പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോർട്ട്. […]
Read Moreപാലക്കാട് ചിറ്റൂരിൽ, വീട്ടിൽ സ്ഫോടനം: ശാസ്ത്രീയ പരിശോധന വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.
ചിറ്റൂർ നന്ദിയോട് മേൽപ്പാടത്ത് കഴിഞ്ഞദിവസം വീട്ടിലുണ്ടായ സ്ഫോടനത്തിൽ സ്ത്രീക്കും മകനും പരിക്കേറ്റ സംഭവത്തിൽ തിങ്കളാഴ്ച ശാസ്ത്രീയ പരിശോധന സംഘം അപകടംനടന്ന വീട്ടിലെത്തി പരിശോധന നടത്തി. കഴിഞ്ഞദിവസം രാത്രി ഏഴോടെ പൂജാമുറിയിൽ വിളക്കുവെക്കുന്നതിനിടെ തീപ്പെട്ടികൊള്ളി അബദ്ധത്തിൽ സമീപത്ത് സൂക്ഷിച്ചിരുന്ന പടക്കത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. അത് തട്ടിക്കളയുന്നതിനിടയാണ് പെട്ടെന്ന് പൊട്ടിത്തെറിച്ചതെന്നും പരിക്കേറ്റ വസന്തകോകിലം പോലീസിനോട് പറഞ്ഞു. വിഷുവിന് വാങ്ങിയശേഷം ബാക്കിയുണ്ടായിരുന്ന എട്ട് ഓലപ്പടക്കമാണ് പൂജാമുറിക്കുസമീപം സൂക്ഷിച്ചതെന്ന് മകൻ വിഷ്ണുവും പോലീസിനോട് പറഞ്ഞു.
Read More