Author: ജോജി തോമസ്

നെന്മാറ – ഒലിപ്പാറ റോഡിൻ്റെ പണിക്കായി എത്തിച്ച യന്ത്രങ്ങൾ കടത്താനുള്ള നീക്കം ആക്ഷൻ കമ്മിറ്റി തടഞ്ഞു.

രണ്ടുവർഷമായിട്ടും നവീകരണ പ്രവർത്തികൾ മുടങ്ങിക്കിടക്കുന്ന നെന്മാറ – ഒലിപ്പാറ റോഡിൻ്റെ പണിക്കായി എത്തിച്ച യന്ത്രസാമഗ്രികൾ കടത്തിക്കൊണ്ടു പോകാൻ കോൺട്രാക്ടറുടെ നീക്കം ആക്ഷൻ കമ്മിറ്റി തടഞ്ഞു. നെന്മാറ ഒലിപ്പാറ റോഡിൽ നവീകരണത്തിന്റെ പേരിൽ രണ്ടുവർഷമായി റോഡ് പൊളിച്ചിടുകയും പകരം സംവിധാനം ഉണ്ടാക്കുകയോ യാത്രാദുരിതത്തിന് പരിഹാരം കാണുകയോ ചെയ്യാതിരിക്കുന്നതിനിടയാണ് ഇവിടുത്തെ പണി നിർത്തിവെച്ച് ഇടുക്കിയിലെ പണി ആരംഭിക്കാൻ യന്ത്രസാമഗ്രികൾ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്. നെന്മാറ ഒലിപ്പാറ റോഡിന്റെ പണി ദുരിതഗതിയിൽ ആക്കണം എന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച സമരം […]

Read More

അടിപ്പെരണ്ട പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ എ.ഉമ്മർ ഫാറൂഖിന്റെ മൃതദേഹം കണ്ടെത്തി. വീഴ്ലി പാലത്തിന്റെ അടിയിൽ നിന്നാണ് കണ്ടെത്തിയത്.👇

അടിപ്പെരണ്ടയിൽ നിന്നും ഒഴുക്കിൽപ്പെട്ട് കാണാതായ ഉമ്മർ ഫാറൂഖിന്റെ മൃതദേഹം കണ്ടെത്തി. വീഴ്ലി പാലത്തിന്റെ അടിയിൽ നിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് അടിപ്പെരണ്ട മണ്ണാംകുളമ്പ് എ. ഉമ്മർ ഫാറൂഖി (45)നെ കാണാതായത്. തുടർന്ന് ഇത്രയും ദിവസം നാട്ടുകാരുടെയും, ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ പുഴയുടെ പല ഭാഗങ്ങളിലും തിരച്ചിൽ നടത്തിയിരുന്നു. ഒടുവിൽ ഇന്ന് രാവിലെയാണ് വീഴ്ലി പാലത്തിന്റെ അടിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

Read More

ചൂരൽമല മുണ്ടക്കൈ ദുരന്തത്തിന് ഒരാണ്ട്; സ്കൂളുകളിൽ ഇന്ന് ഒരു മിനിറ്റ് മൗനം ആചരിക്കും.🙏🌹👇

മനുഷ്യമനസിനെ ഒന്നാകെ പിടിച്ചുകുലുക്കിയ ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടലിന് ഇന്ന് ഒരു വര്‍ഷം തികയുന്നു. ഇതിന്റെ ഭാ​ഗമായി സംസ്ഥാനത്ത് ഇന്ന് സ്കൂളുകളിൽ ഒരു മിനിറ്റ്മൗനം ആചരിക്കും. ഇന്ന് രാവിലെ പത്ത് മണിക്ക് ഒരു മിനിറ്റ് മൗനം ആചരിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് നിർദേശം നൽകി. 

Read More

ചത്തീസ്‌ഗഡിൽ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റു ചെയ്ത് ജയിലിലടച്ച സംഭവം; കത്തോലിക്ക കോൺഗ്രസ് മേലാർകോട് ഫൊറോന പ്രതിഷേധിച്ചു. 👇

ചത്തീസ്‌ഗഡിൽ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റു ചെയ്ത് ജയിലിലടച്ച സംഭവത്തിൽ കത്തോലിക്ക കോൺഗ്രസ് മേലാർകോട് ഫെറോന പ്രതിക്ഷേധിച്ചു. നെന്മാറയിൽ നടന്ന പ്രതിഷേധയോഗത്തിൽ കത്തോലിക്കാ കോൺഗ്രസ് മേലാർകോട് ഫെറോന ഡയറക്ടർ ക്രിസ് കോയിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. നെന്മാറ ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ താമരശ്ശേരി അധ്യക്ഷത വഹിച്ചു. ഫാ. ആൻസൺ കൊച്ചറയ്ക്കൽ, സിസ്റ്റർ ധന്യ, സിസ്റ്റർ ടിസ, സിസ്റ്റർ ഷെൽവീന രൂപത ജനറൽ സെക്രട്ടറി ആന്റണി കുറ്റിക്കാടൻ, ഫെറോന പ്രസിഡന്റ് ദീപു മാത്യു, കെസിവൈഎം രൂപത ട്രഷറർ ജിബിൻ പയസ്, […]

Read More