Author: ജോജി തോമസ്

നെന്മാറ – ഒലിപ്പാറ റോഡ് നവീകരണം; നടപടികൾ ഇഴയുന്നു.. ദുരിതത്തിലായി പ്രദേശവാസികൾ.

നെന്മാറ പഞ്ചായത്തിലെ കണിമംഗലം, വീനസ്, കണിമംഗലം ഗ്രാമം, കൽമുക്ക്, പുഴക്കൽ തറ, കൈപ്പഞ്ചേരി ഭാഗങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങി. നെന്മാറ ഒലിപ്പാറ റോഡ് നവീകരണത്തിന്റെ ഭാഗമായി കണിമംഗലം, വീനസ് ജംഗ്ഷൻ എന്നീ രണ്ടു സ്ഥലങ്ങളിൽ റോഡിന്റെ കയറ്റം കുറയ്ക്കാൻ റോഡിന്റെ ഉപരിതലം നിലവിലെ റോഡ് നിരപ്പിൽ നിന്ന് രണ്ടടി മുതൽ ഒന്നര മീറ്റർ വരെ മണ്ണുമാറ്റി താഴ്ത്തിയതോടെയാണ് നിലവിലുള്ള കുഴലുകൾ റോഡ് നിരപ്പിന് മുകളിൽ എത്തുകയും പൈപ്പുകൾ പൊട്ടുകയും ചെയ്തത്. ഇതോടെയാണ് പ്രദേശത്തെ കുടിവെള്ള വിതരണവും തടസ്സപ്പെട്ടു. […]

Read More

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80ാം പിറന്നാള്‍.  എൻ്റെ മലയാളം ന്യൂസിന്റെ പിറന്നാൾ ആശംസകൾ..

ജോജി തോമസ് കണ്ണൂരിലെ പിണറായിയില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച്, വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന പിണറായി വിജയന്റെ ഔദ്യോഗിക രേഖകൾ പ്രകാരം 1945 മാർച്ച് 21നാണ് പിണറായി വിജയന്‍റെ പിറന്നാൾ. എന്നാൽ യഥാർത്ഥ ജന്മദിനം 1945 മെയ് 24 എന്ന് പിണറായി വിജയൻ തന്നെയായിരുന്നു അറിയിച്ചത്.  രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് ഇന്നലെയാണ് സമാപനമായത്.

Read More

നെല്ലിയാമ്പതിയിൽ തൊഴിലാളികളുടെ പാടി കാട്ടാന തകർത്തു.

നെല്ലിയാമ്പതി പോബ്സ് സീതാർകുണ്ട് എസ്റ്റേറ്റിലെ ഡയറി പാടിയിലെ ആൾതാമസം ഇല്ലാത്ത വീടിനെയാണ് കാട്ടാന തകർത്തത്. വീട്ടിലെ ജനലുകളും വാതിലുകളും തകർത്ത് തള്ളി താഴെയിട്ടു. ഏതാനും മാസങ്ങൾ മുമ്പ് വരെ ഈ പാടിയിൽ ആൾ താമസം ഉണ്ടായിരുന്നു. സമീപത്തെ പ്ലാവിലെ ചക്ക തേടിയെത്തിയ കാട്ടാനയാണ് പാടിയും ഭാഗികമായി തകർത്തതെന്ന് ഡയറി പാടിയിൽ താമസിക്കുന്ന തൊഴിലാളികൾ പറഞ്ഞു. വർഷകാലത്തും ചക്ക സീസണിലും കാട്ടാനകൾ പ്രദേശത്ത് വരാറുണ്ടെങ്കിലും ചക്കയോ ഫലവൃക്ഷങ്ങളിലെ കായകളോ ഭക്ഷിച്ച് വീടുകളെ ആക്രമിക്കാതെ പോവുകയാണ് പതിവ്. പാടികളുടെ ജനലും […]

Read More

“മൈസൂർ പാക്ക്” ഇനി  “മൈസൂർ ശ്രീ” എന്നറിയപ്പെടും. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിന് പിന്നാലെ രാജസ്ഥാനിലെ ജയ്പൂരിലെ വ്യാപാരികളാണ് പേര് മാറ്റിയത്.

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിന് പിന്നാലെ രാജസ്ഥാനിലെ ജയ്പൂരിലെ കടകള്‍ പ്രശസ്തമായ ‘മൈസൂര്‍ പാക്ക്’ ഉള്‍പ്പെടെ വിവിധ മധുര പലഹാരങ്ങളുടെ പേര് മാറ്റി. എല്ലാ മധുര പലഹാരങ്ങളുടെയും പേരുകളില്‍ നിന്ന് ‘പാക്ക്’ എന്ന വാക്ക് നീക്കം ചെയ്ത് ‘ശ്രീ’ എന്ന് ചേര്‍ത്തതായി വ്യാപാരികള്‍ പറഞ്ഞു.

Read More

നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ 10 ഡോക്ടർമാർക്ക് പകരം അഞ്ചു ഡോക്ടർമാർ മാത്രം; ഡോക്ടർമാരുടെ കുറവുമൂലം ആശുപത്രി ഒപി യിൽ സ്ഥിരം ബഹളം.

നെന്മാറ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ആവശ്യത്തിനു ഡോക്ടർമാരില്ലാത്തതിനാൽ രോഗികൾ വലയുന്നു. മലയോരമേഖലയിലുള്ളവർപോലും എത്തുന്ന ആശുപത്രിയിലാണ് ചികിത്സ തേടിയെത്തുന്നവർ മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതി. ഇതോടെ പലർക്കും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. നെന്മാറ ബ്ലോക്ക് പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ റഫറൽ ആശുപത്രി കൂടിയായ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് ഡോക്ടർമാരുടെ കുറവുള്ളത്. നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സൂപ്രണ്ടുകൾ ഉൾപ്പെടെ 10 ഡോക്ടർമാരുടെ തസ്തികയാണുള്ളത്. മൂന്നുമാസമായി രണ്ട് അസി. സർജൻമാരില്ല. ഉന്നത പഠനത്തിനായി രണ്ടു ഡോക്ടർമാർകൂടി അടുത്തിടെ അവധിയെടുത്തു. നിലവിലുണ്ടായിരുന്ന ഒരു ഡോക്ടറെ […]

Read More

നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പഞ്ചായത്ത് ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; ആർഎസ്പി യുടെ പഞ്ചായത്ത് അംഗമായ പി. സഹനാഥനെ അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു.

ഇത് സംബന്ധിച്ച് പാടഗിരി പോലീസിൽ പരാതി ലഭിച്ചതിനെ തുടർന്ന് പഞ്ചായത്ത് അംഗം പി. സഹനാഥനെതിരെ പോലീസ് കേസെടുത്തു. പി. സഹനാഥനായി അന്വേഷണം ഊർജ്ജിതമാക്കിയെന്ന് പാടഗിരി പോലീസ് പറഞ്ഞു. പാടഗിരി പോലീസ് കേസടുത്തതിനെ തുടർന്ന് ആർ. എസ്. പി. യുടെ പഞ്ചായത്ത് അംഗമായ പി. സഹനാഥനെ അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തതായി ജില്ലാ സെക്രട്ടറി കെ. രാജൻ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംഭവത്തിൽ പഞ്ചായത്ത് ജീവനക്കാരി നെല്ലിയാമ്പതി പഞ്ചായത്ത് വനിതാ ഫോറത്തിൽ പരാതി നൽകിയെന്നും […]

Read More

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു.👇

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഉച്ചക്ക് 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലവും മന്ത്രി പ്രഖ്യാപിച്ചു. ഇക്കുറി 77. 81 ശതമാനമാണ് വിജയശതമാനം. കഴിഞ്ഞതവണത്തെ 78.68 വിജയശതമാനത്തെക്കാൾ കുറവാണ് ഇക്കുറി. ഇത്തവണ 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. ഹയർ സെക്കൻഡറി പരീക്ഷ 2025 മാർച്ച് 6 മുതൽ 29 വരെയുമാണ് നടന്നത്. 4,13,581 വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത ഒന്നാം വർഷ […]

Read More