Author: ജോജി തോമസ്
കണ്ണൂരിൽ യൂത്ത് കോൺഗ്രസ് – സിപിഎം പ്രവർത്തകർ തമ്മിൽ വൻ സംഘർഷം.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നയിക്കുന്ന ജനാധിപത്യ അതിജീവന യാത്രയ്ക്കിടെ കണ്ണൂരിൽ യൂത്ത് കോൺഗ്രസ് – സിപിഎം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.അടുവാപ്പുറത്ത് ഗാന്ധി സ്തൂപം തകർത്തതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞദിവസം സംഘർഷം ഉടലെടുത്തത്. യൂത്ത് കോൺഗ്രസ് നേതാവ് സനീഷിന്റെ വീട് ആക്രമിക്കപ്പെടുകയും ഇതിനു പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ കാൽനട യാത്ര നടത്തിയത്.യാത്ര മലപ്പട്ടം ടൗണിൽ എത്തിയപ്പോൾ സിപിഎം പ്രവർത്തകർ ആക്രമണം നടത്തുകയായിരുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആരോപിച്ചു.
Read Moreനെല്ലുവില ലഭിക്കാതെ പ്രതിസന്ധിയിലായി കർഷകർ.
സപ്ലൈകോ മുഖേന സംഭരിച്ച നെല്ല് വില ലഭിക്കാതെ ദുരിതത്തിലായി കർഷകർ. നെല്ല് സംഭരണം പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞ് പിആർഎസ് ലഭിച്ച കർഷകർക്കും നെല്ല് വില വായ്പയായി പോലും ലഭിക്കാത്ത സ്ഥിതിയായി. സ്റ്റേറ്റ് ബാങ്ക്, കനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ മുഖേനയാണ് നെല്ലുവില വായ്പയായി പണം നൽകാൻ സപ്ലൈകോ കരാർ ഉണ്ടായിരുന്നത്. മാർച്ച് പകുതിയോടെ കരാർ കാലാവധി കഴിയുകയും ബാങ്കിന് സർക്കാർ നൽകുന്ന പലിശ വർദ്ധിപ്പിക്കണമെന്നും കനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ ആവശ്യപ്പെട്ടതോടെയാണ് നെല്ല് വില […]
Read More