ന്യൂഡൽഹി> പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഡൽഹി വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വനിതാ ശിശുക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രേമോദയ് ഖന്നയാണ് അറസ്റ്റിലായത്.
സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. 2020 മുതൽ 2021 വരെയുള്ള കാലയളവിൽ നിരന്തരം പീഡിപ്പിക്കുയും ഗർഭിണിയാക്കുകയും ചെയ്‌തുവെന്നാണ് പരാതി. 2020ൽ പിതാവ് മരിച്ചതിന് പിന്നാലെ പെൺകുട്ടിയെ ഇയാൾ ഏറ്റെടുക്കുകയായിരുന്നു. തുടർന്നാണ് പീഡനത്തിന് വിധേയമാക്കിയത്.
പെൺകുട്ടി ഗർഭിണിയായപ്പോൾ ഉദ്യോഗസ്ഥന്റെ ഭാര്യ ഗർഭം അലസിപ്പിച്ചതായും പെൺകുട്ടിയുടെ പരാതിയിലുണ്ട്. ഇയാളുടെ ഭാര്യയ്ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്‌ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്