പത്താം ക്ലാസ് വിദ്യാർഥി ജൂനിയർ വിദ്യാർഥിയുടെ കുത്തേറ്റു ദാരുണാന്ത്യം. അഹമ്മദാബാദിലെ ഖോബ്രയിലെ സ്വകാര്യ സ്‌കൂൾ പരിസരത്താണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർഥി കത്തി പുറത്തെടുത്ത് സീനിയർ വിദ്യാർത്ഥിയായ നയനെ കുത്തിയ ശേഷം സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.