ബാ​ങ്കി​ന്‍റെ ജ​പ്തി ഭീ​ഷ​ണി; ഗൃ​ഹ​നാ​ഥ​ൻ ജീ​വ​നൊ​ടു​ക്കി.👇

എ​റ​ണാ​കു​ളം കു​റു​മ​ശേരി​യി​ല്‍ ജ​പ്തി ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് ഗൃ​ഹ​നാ​ഥ​ന്‍ ജീ​വ​നൊ​ടു​ക്കി. കു​റു​മ​ശേ​രി സ്വ​ദേ​ശി മ​ധു മോ​ഹ​ന​ന്‍ (46) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. കേ​ര​ള ബാ​ങ്ക് ആ​ണ് ജ​പ്തി നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

ഇന്നലെ കേ​ര​ള ബാ​ങ്ക് ജീ​വ​ന​ക്കാ​ർ മ​ധു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി ജ​പ്തി നോ​ട്ടീ​സ് പതിക്കു​ക​യാ​യി​രു​ന്നു. 37 ല​ക്ഷം രൂ​പ​യു​ടെ ലോ​ണ്‍ കു​ടി​ശി​ക ഉ​ണ്ടാ​യി​രു​ന്ന​താ​യി കുടും​ബം പ​റ​യു​ന്നു.