Breaking News:
മമ്മൂട്ടി ഈസ് ബാക്ക്… മമ്മൂട്ടിയുടെ രോഗം പൂർണ്ണമായും ഭേദമായി; വിശ്രമം പൂർത്തിയാക്കി തിരികെ സിനിമയിലേക്ക്..👍
“സമഗ്ര ആരോഗ്യ സുരക്ഷാ ക്യാമ്പയിൻ യുവാക്കളിലൂടെ” എന്ന മുദ്രാവാക്യമുയർത്തി നാഷണൽ സർവീസ് സ്കീമും കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന യുവജാഗരൺ കലാജാഥയ്ക്ക് പാലക്കാട് ഗവൺമെൻറ് പോളിടെക്നിക് കോളേജിൽ സ്വീകരണം നൽകി.
ബസ് ഓടിക്കുന്നതിനിടെ ഫോൺവിളി; വീഡിയോ പങ്കുവെച്ച് യാത്രക്കാർ. പാലക്കാട് ചിറ്റൂരിലാണ് സംഭവം. KSRTC ചിറ്റൂർ ഡിപ്പോയിലെ ബസാണിതെന്നും ഡ്രൈവർക്കെതിരെ നടപടിയെടുക്കണമെന്നും ജനങ്ങൾക്കിടയിൽ പരാതി.
ആലുവയിൽ 5 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വിയ്യൂർ ജയിലിൽ മർദനം. ബിഹാർ സ്വദേശി അസഫാക് ആലത്തിനാണ് (30) മർദനമേറ്റത്. ആലുവയിൽ അതിഥിതൊഴിലാളി കുടുംബത്തിലെ 5 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ അസഫാക് ആലത്തിനെ മരണംവരെ തൂക്കിലേറ്റാൻ വിചാരണക്കോടതി വിധിച്ചിരുന്നു.
കനത്ത മഴ; പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.