ട്രെയിൻ റിസര്‍വേഷൻ ചാര്‍ട്ട് ഇനി എട്ടു മണിക്കൂര്‍ മുമ്പ്. പുതിയ സംവിധാനവുമായി ഇന്ത്യൻ റെയില്‍വേ.

 ട്രെയിൻ പുറപ്പെടുന്നതിന് എട്ടു മണിക്കൂർ മുമ്പ് യാത്രാ റിസർവേഷൻ ചാർട്ട് അന്തിമമാക്കുന്ന പുതിയ സംവിധാനം അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയില്‍വേ.

ടിക്കറ്റ് ബുക്കിങ്ങിന് ആധുനിക റിസർവേഷൻ സംവിധാനം അവതരിപ്പിക്കുമെന്നും റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

നിലവില്‍, സീറ്റ് ഉറപ്പായോ എന്ന് സ്ഥിരീകരിക്കുന്ന അന്തിമ ചാർട്ട്, ട്രെയിൻ പുറപ്പെടുന്ന സ്റ്റേഷനില്‍നിന്ന് യാത്ര ആരംഭിക്കുന്നതിന് നാല് മണിക്കൂർ മുമ്പ് മാത്രമാണ് തയാറാക്കുന്നത്. പുതിയ സംവിധാനം നിലവില്‍ വരുന്നത് യാത്രക്കാർക്ക് ഏറെ ആശ്വാസമാകും.