Breaking News:
രാഹുൽ മാങ്കൂട്ടം എംഎൽഎയെ വിലക്കി പാലക്കാട് നഗരസഭ …! നവീകരിച്ച പാലക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്റ് ഉദ്ഘാടനം നാളെ. പരിപാടിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പങ്കെടുക്കരുതെന്ന് പാലക്കാട് നഗരസഭ. വൈകീട്ട് നാലുമണിക്കാണ് പരിപാടി. രാഹുലിനെതിരെ നടി പരാതിയുന്നയിച്ച സാഹചര്യത്തിലാണ് വിലക്ക് ഏർപ്പെടുത്തിയത്.
വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പാലക്കാട് എരിമയൂർ സ്വദേശി നിതിൻ (26) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയോടെ എറണാകുളം കളമശ്ശേരിയിൽ വെച്ചാണ് അപകടം. കളമശ്ശേരിയിൽ അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്ക് പോയ നിതിൻ ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ ബൈക്കിൽ പോവുന്നതിനിടെ ലോറി ഇടിക്കുകയായിരുന്നു. അമ്മ: മിനി. അച്ഛൻ: വിനോദ്. സഹോദരൻ: മിഥുൻ.
പരാതി ഇല്ലാത്ത ഗര്‍ഭഛിദ്രം, തനിക്കെതിരെ പരാതി വരട്ടെ അപ്പോള്‍ നോക്കാം; രാഹുൽ മാങ്കൂട്ടത്തിൽ.👇
പത്താം ക്ലാസ് വിദ്യാർഥി ജൂനിയർ വിദ്യാർഥിയുടെ കുത്തേറ്റു ദാരുണാന്ത്യം. അഹമ്മദാബാദിലെ ഖോബ്രയിലെ സ്വകാര്യ സ്കൂൾ പരിസരത്താണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർഥി കത്തി പുറത്തെടുത്ത് സീനിയർ വിദ്യാർത്ഥിയായ നയനെ കുത്തിയ ശേഷം സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
ഓൺലൈൻ തട്ടിപ്പ് വീരനെ പിടികൂടി പാലക്കാട് സൈബർ പൊലീസ്. കേരളത്തിൽ നിന്ന് മാത്രം തട്ടിയെടുത്തത് അഞ്ച് കോടി.