ജോജി തോമസ്
വാർദ്ധക്യത്തിൻ്റെ ഒറ്റപെടലിൽ കഴിയുന്നവരുടെ കഥ പറയുന്ന രാരിച്ചനും പറയാനുണ്ട് ഏകപാത്ര നാടകം അരങ്ങേറി. ആദ്യാവതരണത്തിൻ്റെ ഉദ്ഘാടനം കെ. ബാബു എംഎൽഎ നിർവഹിച്ചു. വൈഎംസിഎ നെന്മാറ യൂണിറ്റ് പ്രസിഡൻ്റ് അഡ്വ. ജോയ് കാഞ്ഞിരത്തിൻ ചാലിൽ അധ്യക്ഷനായി. വൈഎംസിഎ ജില്ലാ സബ് റീജിയൻ ചെയർമാൻ ഷൈൻ, പുത്തൂർ രവി, ചേരാമംഗലം ചാമുണ്ണി, പ്രൊ. സുധാകരൻ, റോയ് കെ. പോൾ തുടങ്ങിയവർ സംസാരിച്ചു. രവി തൈക്കാട് രചനയും സംവിധാനവും നിർവ്വഹിച്ച നാടകത്തിൽ എം. ജെ. സാജുവാണ് അഭിനയിച്ചത്.
വൈഎംസിഎ നെന്മാറ യൂണിറ്റ്, ഇടം സാംസ്ക്കാരിക സമിതി,
കേളി സാംസ്ക്കാരിക സമിതി,
നെന്മാറ പെൻഷനേഴ്സ് യൂണിയൻ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് നാടകം നടന്നത്.