നീലഗിരി ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളിക്കു ദാരുണന്ത്യം. ദേവർശോലയിൽ താമസിക്കുന്ന ആറുവിനാണ് ദാരുണാന്ത്യം സംഭവിച്ചത്.
ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ ആനയുടെ മുന്നിൽപ്പെടുകയായിരുന്നു. ഇന്നലെ രാത്രി ഒൻപതിനുശേഷമായിരുന്നു സംഭവം. സംഭവം സ്ഥലത്തുവച്ചു തന്നെ ആറു മരിച്ചു. സ്ഥലത്തുനിന്നും മൃതദേഹം മാറ്റാൻ അനുവദിക്കാതെ നാട്ടുകാർ പ്രതിഷേധിക്കുകയാണ്.