യുഎസിലെ വാഷിങ്ടൻ ഡിസിയിലുണ്ടായ വെടിവയ്പ്പിൽ ഇസ്രയേൽ എംബസിയിലെ രണ്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ബുധനാഴ്ച വൈകിട്ട് വാഷിങ്ടനിലെ ജൂത മ്യൂസിയത്തിനു സമീപമാണ് വെടിവയ്പ്പുണ്ടായത്. വാഷിങ്‌ടനിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ ഫീൽഡ് ഓഫിസിനു അടുത്തായിരുന്നു വെടിവയ്പ്പ്.