നെന്മാറ എൻ.എസ്.എസ് കോളേജിൽ 2025 – 2026 അദ്ധ്യയന വർഷത്തിൽ ഇംഗ്ലീഷ്, ജേണലിസം, ഹിസ്റ്ററി, മലയാളം, സംസ്കൃതം, ഹിന്ദി, കമ്പ്യൂട്ടർ സയൻസ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, കോമേഴ്സ് മാത്തമാറ്റിക്സ്. സ്റ്റാറ്റിസ്റ്റിക്സ്. എക്കണോമിക്സ് ഫിസിക്സ് എന്നീ വിഷയങ്ങൾക്ക് അതിഥി അദ്ധ്യാപക തസ്തികകൾക്കായി അപേക്ഷ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, തൃശ്ശൂർ മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തവർ ആയിരിക്കണം. യൂ ജി സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ മെയ് അഞ്ചാം തീയതി 4 മണിക്ക് മുൻപായി കോളേജ് ഓഫീസിൽ എത്തിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ 04923-244265 അപേക്ഷാഫോമിൻറെ മാതൃക കോളേജ് വെബ്സൈറ്റിൽ ലഭ്യമാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.